വെട്ടിയിട്ടില്ല, ആനി രാജയ്ക്ക് ലഭിച്ചത് അര്ഹതപ്പെട്ടതെന്ന് പ്രകാശ് ബാബു

സംസ്ഥാനത്ത് നിന്നും ദേശിയ എക്സിക്യൂട്ടീവില് അംഗമായ ഏറ്റവും സീനിയറായ നേതാവാണ് കെ പ്രകാശ് ബാബു.

dot image

തിരുവനന്തപുരം: അര്ഹതപ്പെട്ടതാണ് ആനി രാജയ്ക്ക് ലഭിച്ചതെന്നും തന്നെ ആരും വെട്ടിയിട്ടില്ലെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുതിര്ന്ന നേതാവുമായ കെ പ്രകാശ് ബാബു. രാജ്യസഭാ സീറ്റ് നല്കാതെ മാറ്റി നിര്ത്തിയതിന് പിന്നാലെ ദേശീയ സെക്രട്ടറിയേറ്റ് അംഗത്വത്തില് നിന്ന് ഒഴിവാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു പ്രകാശ് ബാബു. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒഴിവിലേക്ക് പ്രകാശ് ബാബുവിന് പകരം ആനി രാജയെയാണ് സംസ്ഥാന നേതൃത്വം നിര്ദ്ദേശിച്ചത്.

'എന്നെ അവഗണിക്കാന് അങ്ങനെ ആര്ക്കും കഴിയില്ല. അവഗണിക്കുകയും വേണ്ട, പ്രത്യേകിച്ച് പരിഗണിക്കുകയും വേണ്ട. ഒന്നിന്റെയും പിറകെ പോകാന് ഉദ്ദേശിക്കുന്നില്ല. പാര്ട്ടി അംഗമാണ്. അതുപോലെ തുടരും', പ്രകാശ് ബാബു പറഞ്ഞു.

കഴിഞ്ഞ പാര്ട്ടി കോണ്ഗ്രസിലെ തീരുമാനമാണ് ആനി രാജയെ ദേശീയ സെക്രട്ടേറിയറ്റിലേക്ക് ഉള്പ്പെടുത്തുക എന്നത്. ഇപ്പോള് ഒഴിവ് വന്നപ്പോള് ആനി രാജയെ എടുത്തു. നല്ല കാര്യമാണ്. താന് പൂര്ണമായി അനുകൂലിക്കുന്നു, സന്തോഷം മാത്രം. അര്ഹതപ്പെട്ടതാണ് ആനി രാജയ്ക്ക് ലഭിച്ചതെന്നും പ്രകാശ് ബാബു പറഞ്ഞു.

സംസ്ഥാനത്ത് നിന്നും ദേശിയ എക്സിക്യൂട്ടീവില് അംഗമായ ഏറ്റവും സീനിയറായ നേതാവാണ് കെ പ്രകാശ് ബാബു. സംഘടനാ രംഗത്തും രാഷ്ട്രീയ രംഗത്തും നല്ല അനുഭവ പരിചയമുള്ള പ്രകാശ് ബാബു കാനത്തിന്റെ പകരക്കാരനായി ദേശിയ സെക്രേട്ടേറിയേറ്റ് അംഗം ആകും എന്നാണ് കരുതിയിരുന്നത്. എന്നാല് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്ദ്ദേശിച്ചത് ആനി രാജയുടെ പേരാണ്. മലയാളി ആണെങ്കിലും ദേശീയ കൗണ്സിലിന്റെ ക്വാട്ടയില് ദേശീയ എക്സിക്യുട്ടിവില് എത്തിയ നേതാവാണ് ആനി രാജ. പ്രകാശ് ബാബുവിന്റെ പേര് വെട്ടുക എന്ന ഒറ്റ ലക്ഷ്യം മൂലമാണ് ആനിയുടെ പേര് നിര്ദ്ദേശിച്ചതെന്ന് ഇതില് നിന്ന് വ്യക്തമാണ്.

മുതിര്ന്ന നേതാവായിട്ടും, നേരത്തെ രാജ്യ സഭാ സീറ്റില് നിന്നും പ്രകാശ് ബാബുവിനെ ഒഴിവാക്കിയിരുന്നു. പ്രകാശ് ബാബുവിന് രാജ്യ സഭാ സീറ്റ് നല്കാത്തത് ചൂണ്ടിക്കാട്ടി കഴിഞ്ഞ സംസ്ഥാന കൗണ്സില് യോഗത്തില് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്ശനം ഉയര്ന്നിരുന്നു. ഇതാണ് എല്ലാ യോഗ്യതകളും ഉണ്ടായിട്ടും പ്രകാശ് ബാബുവിനെ ഒഴിവാക്കാന് കാരണമെന്നാണ് പാര്ട്ടിക്കുള്ളിലൈ ചര്ച്ച. കാനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ട നേതാവാണ് പ്രകാശ് ബാബു. എന്നാല് കാനത്തിന്റെ കത്ത് ഉയര്ത്തി കാട്ടി സംസ്കാര ചടങ്ങ് നടക്കുന്ന ദിവസം തന്നെ ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തിരെഞ്ഞെടുക്കുക ആയിരുന്നു.

പ്രകാശ് ബാബുവിന്റെ പേര് ഉയര്ന്ന് വരാതിരിക്കാനുള്ള നീക്കം എന്നായിരുന്നു സംസ്കാര ദിവസത്തെ സെക്രട്ടറി തിരഞ്ഞെടുപ്പിന് എതിരെ ഉയര്ന്ന ആക്ഷേപം. ഈ കഴിഞ്ഞ സംസ്ഥാന കൗണ്സിലിലെ വിമര്ശനത്തോടെ പഴയ കാനം പക്ഷം വീണ്ടും ശക്തമാവുകയും എതിര്വിഭാഗത്തെ നേരിടാന് രംഗത്ത് വരികയും ആണ് ഉണ്ടായത്. അതാണ് രാജ്യസഭയ്ക്ക് പിന്നാലെ ദേശീയ സെക്രട്ടറിയേറ്റില് നിന്നും പ്രകാശ് ബാബുവിനെ ഒഴിവാക്കാന് കാരണം. എഐടിയുസി സംസ്ഥാന ജനറല് സെക്രട്ടറി കെ പി രാജേന്ദ്രനെ ദേശീയ എക്സിക്യൂട്ടീവ് അംഗമായും തിരഞ്ഞെടുത്തിട്ടുണ്ട്. കാനത്തിന്റെ ഒഴിവിലാണ് ആ നിയമനവും. കാനം പക്ഷത്തെ പ്രധാന നേതാവും സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അടുപ്പക്കാരനുമാണ് കെ പി രാജേന്ദ്രന്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us