പ്രകാശ് ബാബുവിന് വീണ്ടും വെട്ട്; സിപിഐ ദേശീയ സെക്രട്ടേറിയേറ്റിൽകാനത്തിന് പകരം ആനി രാജ

ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ഉള്ള ഒഴിവിൽ പകരം ആനി രാജയെ നിർദ്ദേശിച്ചു

dot image

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ പ്രകാശ് ബാബുവിനെ വീണ്ടും ഒഴിവാക്കി സിപിഐ സംസ്ഥാന നേതൃത്വം. ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ഉള്ള ഒഴിവിൽ പകരം ആനി രാജയെ നിർദ്ദേശിച്ചു. സംസ്ഥാനത്തെ ഏറ്റവും സീനിയറായ ദേശിയ എക്സിക്യൂട്ടീവ് അംഗമായ കെ പ്രകാശ് ബാബുവിനെ ഒഴിവാക്കിയാണ് ആനി രാജയെ നിർദ്ദേശിച്ചത്. കാനം രാജേന്ദ്രന്റെ ഒഴിവിലാണ് ആനി രാജയെ ദേശിയ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയത്. നേരത്തെ രാജ്യസഭാ സീറ്റിൽ നിന്നും പ്രകാശ് ബാബുവിനെ ഒഴിവാക്കിയിരുന്നു. എഐടിയുസി ജനറൽ സെക്രട്ടറി കെപി രാജേന്ദ്രനെ ദേശീയ എക്സിക്യൂട്ടീവിലും ഉൾപ്പെടുത്തി.

അമ്മയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി; 77 വയസ്സിലും പഠനത്തെ മുറുകെ പിടിച്ച് ഗോപിദാസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us