തിരുവനന്തപുരം: ആമയിഴഞ്ചാന് ദുരന്തത്തില് റെയില്വേക്കെതിരെ മേയര് ആര്യാ രാജേന്ദ്രന്. റെയില്വേ സ്റ്റേഷനില് ശരിയായ രീതിയില് മാലിന്യ നീക്കം നടക്കുന്നില്ലെന്ന് മേയര് പറഞ്ഞു. റെയില്വേ സ്റ്റേഷനിലെ മാലിന്യ സംസ്കരണം പരിശോധിക്കും. ബോധപൂര്വം മാലിന്യം തള്ളുന്ന ശ്രമം റെയില്വേ നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും മനുഷ്യവിസര്ജ്യം അടക്കം തോട്ടിലേക്ക് റെയില്വേ ഒഴുക്കിവിടുകയാണെന്നും മേയര് പറഞ്ഞു.
മാന് ഹോള് തുറന്ന് പരിശോധിച്ചപ്പോള് ബോധപൂര്വം മാലിന്യം ഇതിനകത്ത് തള്ളുന്ന ശ്രമം റെയില്വേയുടെ ഭാഗത്തുനിന്ന് വന്നിട്ടുണ്ടോ എന്നതടക്കം പരിശോധന നടത്താന് തീരുമാനിച്ചിട്ടുണ്ട്. റെയില്വേ സ്റ്റേഷനില് കയറി നമുക്ക് പരിശോധിക്കാനുള്ള സംവിധാനം നേരത്തെ ഇവര് തടസ്സപ്പെടുത്തുന്ന സാഹചര്യമായിരുന്നുവെന്നും മേയര് പറഞ്ഞു.
ആമയിഴഞ്ചാന് അപകടം; സര്ക്കാരിന്റെ കെടുകാര്യസ്ഥയുടെ അവസാനത്തെ ഉദാഹരണം: വി ഡി സതീശന്അതേസമയം, മാലിന്യം നീക്കാത്ത റെയില്വേയുടെ അനാസ്ഥയില് വിശദീകരണം തേടുമെന്ന് മന്ത്രി വി ശിവന്കുട്ടി പറഞ്ഞു. റൂട്ട് മാപ്പ് റെയില്വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റെയില്വേയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ വീഴ്ചയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. റെയില്വേ മാലിന്യം കൈകാര്യം ചെയ്യുന്നതടക്കം പരിശോധിക്കും. വെള്ളം മലിനമായതിനാല് രക്ഷാപ്രവര്ത്തനം ദുഷ്കരമാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് മെഡിക്കല് സംഘം എത്തിയിട്ടുണ്ട്. കൂടുതല് ഫയര് ഫോഴ്സ് സംവിധാനം ഏര്പ്പാടാക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്ത്തനത്തില് റെയില്വേ സഹകരിക്കുന്നില്ലെന്ന ആക്ഷേപവുമായി മേയര് ഇന്നലെ രംഗത്തെത്തിയിരുന്നു.