വിഴിഞ്ഞത്തെ ട്രയല് റണ് പൂര്ത്തിയായി; തിങ്കളാഴ്ചയോടെ ഫീഡര് വെസലുകളെത്തും

സാന് ഫെര്ണാന്ഡോയില് നിന്ന് 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കിയത്

dot image

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യഘട്ട ട്രയല് റണ് പൂര്ത്തിയായി. കണ്ടെയ്നറുകള് ഇറക്കി കഴിഞ്ഞതോടെ സാന് ഫെര്ണാന്ഡോ കപ്പല് ഇന്ന് കൊളംബോയിലേക്ക് തിരിക്കും. തിങ്കളാഴ്ചയോടെ ഫീഡര് വെസലുകള് വിഴിഞ്ഞത്തെത്തുമെന്ന് അദാനി പോര്ട്സ് അധികൃതര് അറിയിച്ചു.

സാന് ഫെര്ണാന്ഡോയില് നിന്ന് 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കിയത്. ഇന്ന് രാവിലെയോടെയാണ് കപ്പല് കൊളംബോയിലേക്ക് തിരിക്കുക എന്നാണ് അറിയിപ്പ്. വെള്ളിയാഴ്ച്ച വൈകിട്ടോടെ യാത്രതിരിക്കും എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള് വൈകുകയായിരുന്നു. ട്രയല് റണ് ആയതിനാല് ആവര്ത്തിച്ചുള്ള പരിശോധനകള് ആവശ്യമാണ്. ഇതാണ് കണ്ടെയ്നറുകള് ഇറക്കുന്നത് വൈകാന് കാരണം.

സാന് ഫെര്ണാന്ഡോ യാത്ര തിരിച്ചാല് തിങ്കളാഴ്ച ഫീഡര് വെസലുകള് എത്തും. മാരിന് അസൂര്, സീസ്പാന് സാന്ഡോസ് എന്നിങ്ങനെയുള്ള കപ്പലുകളാണ് എത്തുക. മെഡിറ്ററെനിയന് ഷിപ്പിംഗ് കമ്പനിയുടെ 400 മീറ്റര് നീളമുള്ള കപ്പലും ഈ മാസം തന്നെ വിഴിഞ്ഞതെത്തുമെന്ന് അദാനി പോര്ട്ട് അധികൃതര് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us