കനത്ത മഴ; മസ്ക്കറ്റ് -കണ്ണൂര് വിമാനം വഴിതിരിച്ചുവിട്ടു

എയര് ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടത്

dot image

കണ്ണൂര്: കനത്ത മഴയെ തുടര്ന്ന് മസ്ക്കറ്റ് -കണ്ണൂര് വിമാനം വഴിതിരിച്ചുവിട്ടു. മഴയെ തുടര്ന്ന് കണ്ണൂര് വിമാനത്താവളത്തിലെത്തിയ വിമാനം റണ്വേയില് ഇറക്കാന് സാധിച്ചില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40ന് എത്തിയ എയര് ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടത്. മസ്ക്കറ്റില് നിന്ന് കണ്ണൂര് വിമാനത്താവളത്തിലെത്തിയ വിമാനമാണ് വഴിതിരിച്ചു വിട്ടത്.

പിന്നീട് കാലാവസ്ഥ അനുകൂലമായ ശേഷം വൈകീട്ട് 6.10നാണ് വിമാനം തിരികെ കണ്ണൂരിലെത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടര്ന്ന് ബംഗളൂരു, ഷാര്ജ എന്നിവിടങ്ങളിലേക്കുള്ള സര്വീസുകള് രണ്ടു മണിക്കൂറിലധികം വൈകിയാണ് കണ്ണൂരില് നിന്ന് പുറപ്പെട്ടത്. റെഡ് അലേര്ട്ട് പ്രഖ്യാപിച്ച കണ്ണൂര് ജില്ലയില് കനത്ത മഴയാണ് ഇന്ന് പെയ്തത്. ജില്ലയുടെ മലയോര ഭാഗങ്ങളിലടക്കം മഴക്കെടുതിയില് വ്യാപക നാശമാണ് സംഭവിച്ചിരിക്കുന്നത്.

പക്ഷിപ്പനി: 2025 വരെ പുതിയ ബാച്ച് കോഴി, താറാവ് വളര്ത്തലിന് ആലപ്പുഴയില് നിരോധനം
dot image
To advertise here,contact us
dot image