ജോയിയുടെ മരണം: മേയര്ക്കെതിരെ മനപ്പൂര്വ്വമുള്ള നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കെ സുരേന്ദ്രന്

'നഗരസഭ റെയില്വേയെ കുറ്റപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്'

dot image

െപാലക്കാട്: ആമയിഴഞ്ചാന്തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്പ്പെട്ട് റെയില്വെ ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തില് തിരുവനന്തപുരം നഗരസഭയ്ക്കെതിരെ വിമര്ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. നഗരസഭയുടെ കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ് അപകടമുണ്ടാക്കിയതെന്നും മേയര്ക്കെതിരെ മനപ്പൂര്വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.

തിരുവനന്തപുരം നഗരസഭയില് വികസന പ്രവര്ത്തനങ്ങള്ക്കായി കോടികളാണ് ചെലവിട്ടത്. എന്നിട്ടും വെള്ളക്കെട്ട് പരിഹരിക്കുന്നതിലും, മാലിന്യ നിര്മാര്ജനത്തിലും നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു. നഗരസഭ റെയില്വേയെ കുറ്റപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വീഴ്ച മറച്ചുവെക്കാനാണ് മേയര് റെയില്വേയെ കുറ്റപ്പെടുത്തുന്നത്. ലാഭം ഉണ്ടാക്കാന് വേണ്ടി ഇവന്റ് മാനേജ്മെന്റ് പരിപാടി നടത്താന് മാത്രമാണ് നഗരസഭയ്ക്ക് താല്പര്യം. തിരുവനന്തപുരം മേയര് ധിക്കാരവും കഴിവുകേടും നിറഞ്ഞ ആളാണ്. സര്ക്കാര് ഒരു കോടി രൂപ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണം. റെയില്വേയും സഹായിക്കണമെന്നാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന് പ്രതികരിച്ചു.

കേരളത്തിലെ ആരോഗ്യരംഗം തകര്ച്ചയിലാണെന്നും ബിജെപി അധ്യക്ഷന് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല് കോളേജില് രോഗി രണ്ട് ദിവസം ലിഫ്റ്റില് കുടുങ്ങിയ സംഭവത്തിലായിരുന്നു പ്രതികരണം. ആരോഗ്യരംഗത്ത് ആവശ്യത്തിന് സൗകര്യങ്ങളില്ല. ഡോക്ടര്മാര് പലരും സ്വകാര്യ പ്രാക്ടീസിന് പോകുന്നു. തിരുവനന്തപുരം മെഡിക്കല് കോളേജില് ഒരേ ഒരു നഴ്സാണ് വാര്ഡില് മണിക്കൂറുകളോളം ജോലി ചെയ്യുന്നതെന്നും കെ സുരേന്ദ്രന് ചൂണ്ടിക്കാട്ടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us