ശമ്പളം ഇല്ല, രോഗികളെ എടുക്കില്ല; 108 ആംബുലൻസ് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

108 ആംബുലൻസുകളുടെ സേവനം നിലച്ചാൽ അപകടത്തിൽ പെടുന്ന രോഗികളെ സൗജന്യമായി ആശുപത്രിയിൽ എത്തിക്കുന്നത് പൂർണമായും തടസ്സപ്പെടും

dot image

തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാർ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളം മുടങ്ങിയതോടെയാണ് സമരം. ഒരു രോഗിയെപ്പോലും എടുക്കില്ലെന്നാണ് ജീവനക്കാരുടെ മുന്നറിയിപ്പ്. സിഐടിയു യൂണിയന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് സമരത്തിലേക്ക് നീങ്ങുന്നത്.

108 ആംബുലൻസുകളുടെ സേവനം നിലച്ചാൽ അപകടത്തിൽ പെടുന്ന രോഗികളെ സൗജന്യമായി ആശുപത്രിയിൽ എത്തിക്കുന്നത് പൂർണമായും തടസ്സപ്പെടും. ഒരു ആശുപത്രിയിൽ നിന്നും മറ്റാശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട രോഗികളുടെ യാത്രയും ദുരിതത്തിലാകും.

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

ജൂൺ മാസത്തെ ശമ്പളം കൊടുക്കാൻ പണമില്ലെന്നുള്ളത് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതലയുള്ള ഇഎംആർഐ ഗ്രീൻ ഹെൽത്ത് കമ്പനി സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ സർക്കാർ ഇതുവരെ കൈമാറാനുള്ള തുക നൽകിയിട്ടില്ല. 70 കോടി രൂപയാണ് സർക്കാർ കമ്പനിക്ക് നൽകാനുള്ളത്. പല ആംബുലൻസുകളുടെയും അറ്റകുറ്റപ്പണികളും മുടങ്ങിയിരിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us