ഇടുക്കിയിൽ വന വിസ്തൃതി വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഐഎം

ഇടുക്കി ജില്ലയിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസ്സം നിൽക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്

dot image

തൊടുപുഴ: ഇടുക്കി ജില്ലയിൽ വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി സിപിഐഎം. കേരളത്തിൽ വനഭൂമിയുടെ വിസ്തൃതി വർധിപ്പിക്കേണ്ട എന്ന എൽഡിഎഫ് നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതിനെതിരെയാണ് സിപിഐഎം പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ചിന്നക്കനാലിൽ ആദിവാസികൾക്ക് നൽകിയ വൈദ്യുതി കട്ട് ചെയ്യാൻ അനുവദിക്കില്ലെന്നും സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.

ഇടുക്കി ജില്ലയിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസ്സം നിൽക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഇതേ തുടർന്ന് ഇടുക്കിയിൽ നിന്നുള്ള എംഎൽഎമാരും ഇടതു നേതാക്കളും മുഖ്യമന്ത്രിയെയും വനംവകുപ്പ് മന്ത്രിയെയും നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കാൻ പാടില്ല എന്ന് കർശന നിർദേശം മന്ത്രി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു.

എന്നാൽ ഇതിനുശേഷവും വനം വകുപ്പ് വന വിസ്തൃതി വർധിപ്പിക്കുവാൻ വേണ്ടി നീക്കം നടത്തുന്നതിനെതിരെയാണ് സിപിഐഎം പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. കേന്ദ്ര വന നിയമം ഭേദഗതി ചെയ്തതോടെ വലിയ പ്രതിസന്ധികൾക്ക് പരിഹാരമായെന്നും എന്നാൽ ഇതിന് തടസ്സം നിൽക്കുന്നത് ഉദ്യോഗസ്ഥരാണെന്നുമാണ് എൽഡിഎഫിൻ്റെ ആരോപണം. കപട പരിസ്ഥിതിവാദികളാണ് നീക്കത്തിന് പിന്നിലെന്നും സിപിഐഎം ജില്ലാ നേതൃത്വം ആരോപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us