'പ്രസ്താവനകളെ തമാശയായി മാത്രമാണ് കാണുന്നത്'; ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി ജി സുധാകരൻ

എല്ലാവരോടും ബഹുമാനവും സ്നേഹവുമാണ് ഉള്ളതെന്ന് ജി സുധാകരൻ പറഞ്ഞു

dot image

കൊച്ചി: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ. പ്രസ്താവനകളെ തമാശമായി മാത്രമാണ് കാണുന്നത്. തന്നെ അറിയാവുന്ന നാട്ടുകാർക്ക് അങ്ങനെ ഒരു സംശയം ഇല്ല. തന്നെ അറിയാത്തവരാണ് ഇക്കാര്യങ്ങൾ പറഞ്ഞു നടക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു. എല്ലാവരോടും ബഹുമാനവും സ്നേഹവുമാണ് ഉള്ളത്. ക്രിമിനലുകളെ ആദരിക്കുന്നവർ സ്വയം ചിന്തിക്കണമെന്നും ജി സുധാകരൻ റിപ്പോർട്ടർ മോണിംഗ് ഷോ ആയ കോഫി വിത്ത് അരുണിൽ പറഞ്ഞു.

പാർട്ടിയിലെ തന്നെ ചില വ്യക്തികൾക്ക് താൻ ബിജെപിയിലേക്ക് പോവുകയാണെങ്കിൽ പോയിക്കോട്ട എന്ന നിലപാട് ഉണ്ടായിരുന്നെന്നും എന്നാൽ പാർട്ടിക്ക് അത്തരത്തിൽ ഒരു ചിന്തയും ഉണ്ടായിരുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു. ബിജെപി പലരേയും പാർട്ടിയിലേക്ക് ക്ഷണിക്കാറുണ്ട് അത് അവരുടെ ദൗർബല്യമായി മാത്രമേ കാണാനാകൂ. അതിനവരെ കുറ്റപ്പെടുത്തുന്നില്ലെന്നും അത് താനുമായി വേണ്ടെന്നുമായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.

ആലപ്പുഴയിലെ സിപിഐഎമ്മിലെ ചിലരും ജി സുധാകരനുമായി കഴിഞ്ഞ കൂറേ മാസങ്ങളായി ചില അസ്വാരസ്വങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതോടെയായിരുന്നു ജി സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്ത വലിയ രീതിയിൽ പ്രചരിച്ചത്.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us