മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി; ഡോക്ടറും രോഗിയും കുടുങ്ങി

10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു

dot image

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി. അത്യാഹിത വിഭാഗത്തിൽ നിന്ന് സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റില്‍ രോഗിയും ഒപ്പമുണ്ടായിരുന്ന ഡോക്ടറും കുടുങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഡോക്ടർക്കൊപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങി. എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി ഇവരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു.

ശനിയാഴ്ച്ച നടുവേദനയുടെ ചികിത്സക്കെത്തിയ രോഗി രണ്ട് ദിവസമായിരുന്നു ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നിരുന്നത്. സൂപ്രണ്ട് ഓഫീസിലെ ഒ പി ബ്ലോക്ക് ലിഫ്റ്റിലായിരുന്നു രവിയെന്നയാള്‍ കുടുങ്ങിയത്. സംഭവത്തില്‍ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാരെയും ഡ്യൂട്ടി സര്‍ജനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. സിപിഐ തിരുമല ലോക്കല്‍ സെക്രട്ടറിയാണ് തിരുമല രവി.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us