വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സഭവം; കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

10 ലക്ഷം രൂപ ധനസഹായം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്

dot image

കൽപ്പറ്റ: വയനാട്ടില്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി. 10 ലക്ഷം രൂപ ധനസഹായം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘടുവായി അഞ്ച് ലക്ഷം രൂപ നല്‍കും. രേഖകള്‍ ഹാരാക്കിയ ശേഷം രണ്ടാം ഘഡുവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

പഴയ വൈദ്യുത കമ്പികള്‍ നീക്കം ചെയ്യുന്നതിനായുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. പുല്‍പ്പള്ളിയില്‍ ചീയമ്പം 73 കോളനിയിലെ സുധന്‍ (32) ആണ് ഇന്നലെ ഷോക്കേറ്റ് മരിച്ചത്. നിര്‍മ്മാണ തൊഴിലാളിയാണ് സുധന്‍. വീട്ടില്‍ നിന്ന് വയല്‍ വഴി നടന്നുവരുന്നതിനിടെ സുധന് ഷോക്കേല്‍ക്കുകയായിരുന്നു.

പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടുേപരാണ് ഇന്നലെ മരിച്ചത്. തിരുവല്ലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി എന്ന ആളും ഇന്നലെ മരിച്ചിരുന്നു. പുല്ല് അരിയാന്‍ പോയപ്പോള്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നാണ് ഇയാള്‍ക്ക് ഷോക്കേറ്റത്. രാവിലെ ആറുമണിയ്ക്ക് പോയ റെജിയെ ഏറെ നേരം കഴിഞ്ഞും കാണാതായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് റെജിയുടെ മൃതദേഹം കണ്ടെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us