ഉമ്മൻ ചാണ്ടി നാടിൻ്റെ വലിയ സമ്പത്ത്; ഓർത്തെടുത്ത് പന്ന്യൻ രവീന്ദ്രനും പി കെ കുഞ്ഞാലിക്കുട്ടിയും

'കണ്ണൂരിൽ കല്ലേറ് കൊണ്ടപ്പോൾ ആലപ്പുഴയിലുള്ള തങ്ങൾക്ക് സുരക്ഷ നൽകി'

dot image

തിരുവനന്തപുരം: മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ഒന്നാം ചരമവാർഷികദിനത്തിൽ ഉമ്മൻ ചാണ്ടിയെ ഓർക്കുകയാണ് മുതിർന്ന രാഷ്ട്രീയ നേതാക്കളായ പന്ന്യൻ രവീന്ദ്രനും പി കെ കുഞ്ഞാലിക്കുട്ടിയും.

ഉമ്മൻ ചാണ്ടിക്ക് കല്ലേറ് കൊണ്ടപ്പോൾ തനിക്കും പിണറായിക്കും സുരക്ഷയൊരുക്കിയത് ഉമ്മൻ ചാണ്ടിയായിരുന്നു. സുരക്ഷയുടെ കാര്യം തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. കണ്ണൂരിൽ കല്ലേറ് കൊണ്ടപ്പോൾ ആലപ്പുഴയിലുള്ള തങ്ങൾക്ക് സുരക്ഷ നൽകി. ഉമ്മൻചാണ്ടിക്ക് ജയിച്ചു കഴിഞ്ഞാൽ പാർട്ടികൾ തമ്മിൽ വേർതിരിവില്ല. ഉമ്മൻ ചാണ്ടി നാടിൻ്റെ വലിയ സമ്പത്താണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ മാലിന്യ പ്രശ്നം കുറയുമായിരുന്നു എന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഴിഞ്ഞം പദ്ധതി നടപ്പിലായത് ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ്. കരുണാകരൻ, ആൻ്റണി മന്ത്രിസഭകളുടെ ചാലകശക്തിയായിരു ഉമ്മൻ ചാണ്ടിയെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us