
തിരുവനന്തപുരം: സിപിഒ റാങ്ക് ലിസ്റ്റില്‍ പിഎസ്‌സിക്ക് ഗുരുതര വീഴ്ച്ച. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 12 പേരെ മൂന്ന് മാസത്തിന് ശേഷം പുറത്താക്കി വിജ്ഞാപനമിറക്കി. കായിക ക്ഷമത പാസാകാത്ത 12 പേരെ റീമെഷര്‍മെന്റ് നടത്തി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പിഎസ്‌സി അംഗത്തിന്റെ സാന്നിധ്യത്തിലായിരുന്നു റീമെഷര്‍മെന്റും പിന്നീടുള്ള ചേര്‍ക്കലും. അപൂര്‍വ്വമായി മാത്രമാണ് ഇത്തരത്തില്‍ തിരുത്തല്‍ വിജ്ഞാപനം ഇറക്കുന്നത്. അതേസമയം സംഭവിച്ചത് പിശക് ആണെന്നാണ് പിഎസ്‌സി അധികൃതരുടെ വിശദീകരണം.