ചട്ടമ്പിസ്വാമി സ്മൃതിപൂജാ പുരസ്ക്കാരം പി എസ് ശ്രീധരൻ പിള്ളയ്ക്ക്

സാഹിത്യ സാംസ്കാരിക മേഖലകൾക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം

dot image

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ ചട്ടമ്പിസ്വാമി സ്മൃതി പൂജാവർഷ പുരസ്കാരം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയ്ക്ക് ലഭിച്ചു. സാഹിത്യ സാംസ്കാരിക മേഖലകൾക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. മുൻ ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ, പ്രമുഖ എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ, എസ് മഹാദേവൻ തമ്പി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.

മലയാളത്തിലും ഇംഗ്ലീഷിലുമായി 237 ഗ്രന്ഥങ്ങളുടെ കർത്താവായ ശ്രീധരൻ പിള്ളയുടെ പുസ്തകങ്ങൾ ഹിന്ദി, കന്നഡ, കൊങ്കിണി, തെലുങ്ക്, ഒറിയ, ആസാമി, ബംഗാളി ഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 22 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ സൗത്ത് പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പുരസ്കാര സമർപ്പണം നടത്തും.

മഹാറാണി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവ് കുമ്മനം രാജശേഖരൻ, സിപിഐ ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ, മലങ്കര ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലീമിസ് മാർ ബസേലിയസ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us