
മലപ്പുറം: കനത്ത മഴയെത്തുടർന്ന് കരിപ്പൂരിൽ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങൾ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി. റാസൽഖൈമ, മസ്കറ്റ്, ദോഹ, ബഹ്റൈൻ, അബുദബി എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് നെടുമ്പാശേരിയിൽ ഇറക്കിയത്. കാലാവസ്ഥ അനുകൂലമായതോടെ മൂന്ന് വിമാനങ്ങൾ തിരിച്ചുപോയി. മറ്റ് രണ്ട് വിമാനങ്ങൾ താമസിയാതെ തിരികെ പുറപ്പെടും.