ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ, 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക

dot image

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെൻഷൻ ബുധനാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് അറിയിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 900 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് അനുവദിച്ചിരിക്കുന്നത്. അഞ്ച് മാസത്തെ പെൻഷൻ കുടിശിക നൽകാനുണ്ട്. ഇതിൽ രണ്ട് ഗഡു ഈ വർഷവും മൂന്ന് ഗഡു അടുത്ത വർഷവും നൽകുമെന്നും ധനവകുപ്പ് അറിയിച്ചു.

1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരികയാണെന്നും ധനവകുപ്പ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us