കെഎസ്ഇബി ജീവനക്കാര്‍ക്കെതിരായ പരാതി; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ബിജു പ്രഭാകര്‍

വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു

dot image

തിരുവനന്തപുരം: രാത്രിയിൽ മദ്യപിച്ചെത്തിയ ലൈന്‍മാൻ കുടുംബത്തോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. തിരുവനന്തപുരം അയിരൂരില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

സംഭവത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ ഉടന്‍ കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ നടപടിയെടുത്തെന്നും കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ലൈന്‍മാന്‍മാര്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അയിരൂർ സ്വദേശി രാജീവിൻ്റെ പരാതിയിലാണ് നടപടി. ഇന്നലെ രാത്രിയിൽ മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നല്‍കിയതിനെ തുടർന്ന് രാജീവിന്റെ കുടുംബത്തെ മണിക്കൂറുകളോളമാണ് കെഎസ്ഇബി ഇരുട്ടിലാക്കിയത്. സംഭവം വാർത്തയായതോടെ രാത്രിയിൽ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി കണക്ഷൻ പുനഃസ്ഥാപിച്ചു.‌

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us