ആശിഷ് നെഹ്റ ​​ഗുജറാത്ത് ടൈറ്റൻസ് വിടുന്നു?, പകരക്കാരൻ യുവരാജ് സിം​ഗ്; റിപ്പോർട്ട്

ടൈറ്റൻസിന്റെ പരിശീലക സംഘത്തിൽ സമ്പൂർണ്ണ മാറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

dot image

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ​ഗുജറാത്ത് ടൈറ്റൻസ് മുഖ്യപരിശീലകസ്ഥാനത്ത് നിന്നും ആശിഷ് നെഹ്റ പടിയിറങ്ങുന്നതായി റിപ്പോർട്ട്. 2022ൽ ​ഗുജറാത്ത് ആദ്യമായി ഐപിഎൽ കളിച്ചപ്പോൾ കിരീടനേട്ടത്തിലെത്തിച്ച പരിശീലകനാണ് നെഹ്റ. ടീം ഡയറക്ടർ ഓഫ് ക്രിക്കറ്റ് വിക്രം സോളങ്കിയും ​ടൈറ്റൻസ് വിടുമെന്നാണ് റിപ്പോർട്ട്. 2022ൽ കിരീടവും 2023ൽ ഫൈനലിസ്റ്റുകളുമായെങ്കിലും 2024ലെ ഐപിഎല്ലിൽ ​ഗുജറാത്തിന്റെ പ്രകടനം മോശമായിരുന്നു. പിന്നാലെയാണ് ഇരുവരും ടീം വിട്ടേക്കുമെന്ന അഭ്യൂഹം ഉണ്ടായിരിക്കുന്നത്.

നെഹ്റ ടീം വിട്ടാൽ പകരം പരിശീലകനായി മുൻ ഇന്ത്യൻ താരം യുവരാജ് സിം​ഗ് എത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ യുവരാജിന് രാജ്യാന്തര ക്രിക്കറ്റിൽ പരിശീലകനായി അനുഭവ സമ്പത്തില്ല. എന്നാൽ ശുഭ്മൻ ഗില്ലിനെയും അഭിഷേക് ശർമയെയും പോലുള്ള താരങ്ങളുടെ മെന്ററെന്ന നിലയിൽ യുവി ശ്രദ്ധ നേടിയിട്ടുമുണ്ട്.

മുമ്പ് ഗുജറാത്ത് ടീമിന്റെ മെന്ററായിരുന്ന ഗാരി കിർസ്റ്റൻ, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത് ​ഗുജറാത്ത് ടൈറ്റൻസ് വിട്ടിരുന്നു. ഇതോടെ ടൈറ്റൻസിന്റെ പരിശീലക സംഘത്തിൽ സമ്പൂർണ്ണ മാറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ആദ്യ രണ്ടു സീസണുകളിൽ ടീമിനെ നയിച്ച ഹാർദിക് പാണ്ഡ്യ മുംബൈയിലേക്ക് മടങ്ങിയതോടെ ശുഭ്മൻ ​ഗില്ലിന്റെ കീഴിലായിരുന്നു ​ഗുജറാത്ത് കഴിഞ്ഞ സീസൺ കളിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us