കേരള സര്‍വ്വകലാശാല സെനറ്റ്; ഗവര്‍ണ്ണറുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

ഗവര്‍ണ്ണറുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

dot image

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണ്ണറുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍വകലാശാല നല്‍കിയ പട്ടിക മറികടന്ന് വീണ്ടും നാല് എബിവിപി പ്രവര്‍ത്തകരെ സെനറ്റിലേക്ക് നിയമിച്ചതിനെതിരായ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ഇന്ന് വിശദീകരണം നല്‍കും. സര്‍വകലാശാല നല്‍കിയ പട്ടിക മറികടന്ന് എന്തധികാരത്തിലാണ് പുതിയ നിയമനം നടത്തിയത് എന്നതിലാണ് ഗവര്‍ണ്ണർ വിശദീകരണം നൽകേണ്ടത്.

ചാന്‍സലറുടെ രണ്ടാം പട്ടികയ്ക്ക് നിലവില്‍ ഹൈക്കോടതിയുടെ സ്‌റ്റേയില്ല. ചാന്‍ലസറുടെ പുതിയ പട്ടികയ്ക്ക് ഹൈക്കോടതി ഇന്ന് സ്‌റ്റേ നല്‍കിയാല്‍ അത് ചാന്‍സലര്‍ക്കും എബിവിപിക്കും തിരിച്ചടിയാകും. 29ന് കേരള സര്‍വകലാശാലയിലേക്ക് സിന്‍ഡിക്കറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് നിര്‍ണ്ണായകമാണ്. ഹര്‍ജിക്കാരെക്കാള്‍ യോഗ്യത കുറഞ്ഞവരാണ് പുതിയ പട്ടികയിലും ഇടം നേടിയതെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. സെനറ്റിലേക്കുള്ള ചാന്‍സലറുടെ ആദ്യ നാമനിര്‍ദ്ദേശം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ചാന്‍സലറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ആദ്യ വിധി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us