അമ്മത്തൊട്ടിലിൽ പൊൻ'കതിർ', പുതിയ അതിഥി എത്തി

ഈ വർഷം അമ്മത്തൊട്ടിൽ വഴി മാത്രം 12 കുട്ടികളെയാണ് ലഭിച്ചത്

dot image

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ആറു ദിവസം പ്രായമുള്ള ആൺ കുഞ്ഞു കൂടി അതിഥിയായി എത്തി. ബുധനാഴ്ച രാത്രി പത്തരയോടെ എത്തിയ കുഞ്ഞിന് 'കതിർ 'എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു.

ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്നവർ കുഞ്ഞിനെ ഏറ്റെടുത്ത് വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൂർണ്ണ ആരോഗ്യവാനായ കുഞ്ഞ് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്. ഇതോടെ അമ്മത്തൊട്ടിലിൽ ഇതുവരെയായി 606 കുട്ടികളാണ് എത്തിയത്.

Also Read:

ഈ വർഷം അമ്മത്തൊട്ടിൽ വഴി മാത്രം 12 കുട്ടികളെയാണ് ലഭിക്കുന്നത്. 2024ൽ ഇതുവരെയായി 33 കുഞ്ഞുങ്ങളാണ് അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയിൽ നിന്നും യാത്രയായത്. പുതിയ ഭരണസമിതി വന്നതിനു ശേഷം 89 കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളെ ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us