ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ചാൻസലർ തിരഞ്ഞെടുപ്പ്; ഇമ്രാൻ ഖാൻ ജയിലിൽ നിന്നും മത്സരിച്ചേക്കും

21 വർഷമായി ചാൻസലർ പദവി വഹിച്ചിരുന്ന കൺസർവേറ്റീവ് പാർട്ടി ചെയർമാനായിരുന്ന ലോർഡ് പാറ്റന്റെ രാജിയെത്തുടർന്നാണ് ഈ പദവിയിലേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നത്

dot image

ഇസ്ലാമബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. 21 വർഷമായി ചാൻസലർ പദവി വഹിച്ചിരുന്ന കൺസർവേറ്റീവ് പാർട്ടി ചെയർമാനായിരുന്ന ലോർഡ് പാറ്റന്റെ രാജിയെത്തുടർന്നാണ് ഈ പദവിയിലേക്ക് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓക്‌സ്‌ഫോർഡ് ബിരുദധാരിയായ ഇമ്രാൻ ഖാൻ നിരവധി അഴിമതി കേസുകളിൽ ഉൾപ്പെട്ട് അദിയാല ജയിലിൽ കഴിയുകയാണ്.

ഇമ്രാൻ ഖാൻ മത്സരിക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യമെന്നും അതിനാൽ അദ്ദേഹം ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും ഇമ്രാൻഖാന്റെ മാധ്യമ ഉപദേഷ്ടാവ് സയ്യിദ് സുൽഫി ബുഖാരി ദേശീയ മാധ്യമങ്ങളെ അറിയിച്ചു. ഇമ്രാൻ ഖാനിൽ നിന്ന് അനുമതി ലഭിച്ചാലുടൻ ഞങ്ങൾ അത് പരസ്യമായി പ്രഖ്യാപിക്കുമെന്നും അതിനായി ഉള്ള പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1972 ൽ ഓക്‌സ്‌ഫോർഡിലെ കെബിൾ കോളേജിൽ നിന്നും ഇമ്രാൻ ഖാൻ സാമ്പത്തിക ശാസ്ത്രം, രാഷ്‌ട്രീയം എന്നിവയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. 2005 മുതൽ 2014 വരെ ബ്രാഡ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇമ്രാൻ ഖാനെ കൂടാതെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ടോണി ബ്ലെയറും ബോറിസ് ജോൺസണും മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർത്ഥികളാണ്. ഇത്തവണ ഓൺലൈനായാണ് ചാൻസലർ തിരഞ്ഞെടുപ്പ് നടക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us