എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ സർവീസ് ജൂലൈ 31 മുതൽ

താൽക്കാലിക സർവീസാണെങ്കിലും വരുമാനമുണ്ടായാൽ നീട്ടിയേക്കും

dot image

ബെംഗളൂരു: പാലക്കാട് വഴി എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ സ്പെഷ്യൽ സർവീസിന് അനുമതി നൽകി റെയിൽവേ ബോർഡ്. ഈ മാസം 31 മുതൽ ഓഗസ്റ്റ് 26 വരെ ആഴ്ചയിൽ മൂന്ന് ദിവസമാണ് സ്പെഷ്യൽ സർവീസ്. എറണാകുളത്ത് നിന്നും ബെംഗളൂരു കന്റോൺമെന്റിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമാകും സർവീസ്.

എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരു കന്റോൺമെന്റിലെത്തും. പിറ്റേന്ന് രാവിലെ അഞ്ചരയ്ക്ക് തിരിച്ച് ഉച്ചയ്ക്ക് 2.20-ന് എറണാകുളത്തെത്തും. എട്ട് കോച്ചുള്ള ട്രെയിൻ തൃശൂർ, പാലക്കാട്, പേ‍ാത്തനൂർ, തിരുപ്പൂർ, ഈറേ‍ാഡ്, സേലം എന്നിവിടങ്ങളിൽ നിർത്തും. താൽക്കാലിക സർവീസാണെങ്കിലും വരുമാനമുണ്ടായാൽ നീട്ടുമെന്നാണ് സൂചന.

വന്ദേഭാരത് സമയക്രമം

06001 എറണാകുളം – ബെംഗളൂരുഎറണാകുളം (ഉച്ചയ്ക്ക് 12.50), തൃശൂർ (1.53), പാലക്കാട് (3.15), പേ‍ാത്തനൂർ (4.13), തിരുപ്പൂർ (4.58), ഈറേ‍ാഡ് (5.45), സേലം (6.33), ബെംഗളൂരു കന്റോൺമെന്റ് (രാത്രി 10).∙ 06002 ബെംഗളൂരു – എറണാകുളംബെംഗളൂരു കന്റോൺമെന്റ് (രാവിലെ 5.30), സേലം (8.58), ഈറേ‍ാഡ് (9.50), തിരുപ്പൂർ (10.33), പേ‍ാത്തനൂർ (11.15), പാലക്കാട് (12.08), തൃശൂർ (1.18), എറണാകുളം (2.20).

യാത്രക്കാര്‍ ഏറെയുള്ള ബെംഗളൂരു- എറണാകുളം റൂട്ടിൽ വന്ദേഭാരതിനായി നേരത്തെ മുതൽ ആവശ്യമുയർന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us