തിരുവനന്തപുരം: കേര കർഷകരെ കേരഫെഡ്ഡ് വഞ്ചിച്ചതിൻ്റെ തെളിവ് റിപ്പോർട്ടറിന്. കേരളഫെഡ് തമിഴ്നാട് കൊപ്ര സംഭരിക്കുന്നതിൻ്റെ തെളിവുകളാണ് റിപ്പോർട്ടറിന് ലഭിച്ചത്. തമിഴ്നാട്ടിലെ കൊപ്ര വ്യാപാരികൾക്ക് കേരഫെഡ് നൽകിയ പര്‍ച്ചേസിങ്ങ് ഓര്‍ഡറിന്റെ പകര്‍പ്പുകളാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും ടണ്‍ കണക്കിന് കൊപ്രയാണ് കേരഫെഡ് സംഭരിക്കുന്നത്.
സ്വകാര്യ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് കൊപ്ര സംഭരണം. കേരളത്തിലെ നാളികേരം മാത്രം സംഭരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കാറ്റിൽ പറത്തിയാണ് കേരഫെഡ് തമിഴ്നാട്ടിലെ വ്യാപാരികളിൽ നിന്നും കൊപ്ര സംഭരിച്ചത്. കേരളത്തിലെ നാളികേര കർഷകരെ സഹായിക്കാൻ സ്ഥാപിച്ച കേരഫെഡാണ് ഈ നിലയിൽ പ്രവർത്തിക്കുന്നത്.
നേരത്തെ തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നാണ് കേരഫെഡ് കൊപ്ര സംഭരിക്കുന്നതെന്ന വിവരം റിപ്പോർട്ടർ നേരത്തെ പുറത്ത് കൊണ്ടുവന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.