അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കണം; ഗൗരവത്തോടെ ഒരുമിച്ചു പോകേണ്ട സന്ദർഭം: ചെന്നിത്തല

പ്രശ്നങ്ങൾ വഷളാക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു

dot image

തിരുവനന്തപുരം: അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ജനങ്ങളും പ്രവർത്തകരും ആഗ്രഹിക്കുന്ന തരത്തിൽ പ്രവർത്തിക്കണമെന്നും കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. വയനാട്ടിലെ ക്യാമ്പ് വിജയമായിരുന്നുവെന്ന് പറഞ്ഞ ചെന്നിത്തല ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന തീരുമാനമാണ് എടുത്തതെന്നും വ്യക്തമാക്കി. ആ സ്പിരിറ്റ് കളയരുത്. ഗൗരവത്തോടെ ഒരുമിച്ചു പോകേണ്ട സന്ദർഭമാണിത്. എല്ലാവരും യോജിച്ച് പ്രവർത്തനം നടത്തണം. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം. ജനങ്ങളും പ്രവർത്തകരും ആഗ്രഹിക്കുന്ന തരത്തിൽ പ്രവർത്തിക്കണം. പ്രശ്നങ്ങൾ വഷളാക്കരുത്. പാർട്ടിക്കുള്ളിൽ പല ചർച്ചകളും നടക്കും. അത് പൊടിപ്പും തൊങ്ങലും വെച്ച് പുറത്തു പറയരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതേസമയം, കെപിസിസി യോ​ഗത്തിൽ തനിക്കെതിരെ വിമർശനമുണ്ടായത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശരിവെച്ചു. വിമർശനമുണ്ടായത് വാർത്തയാകേണ്ട കാര്യമില്ല. തന്നെ വിമർശിക്കുന്നത് തെറ്റല്ലെന്നും യോഗത്തിൽ പറഞ്ഞതും പറയാത്തതും വാർത്തയായെന്നും വി ഡി സതീശൻ പറഞ്ഞു. വിമർശനത്തിലെ കാര്യങ്ങൾ ശരിയാണെങ്കിൽ തിരുത്തും. വാർത്ത നൽകിയവർ പാർട്ടിയുടെ ബന്ധുക്കളാണോ എന്ന് പരിശോധിക്കണം. താൻ ഒരു സർക്കുലറും പുറത്തുവിട്ടിട്ടില്ല. വിമർശനത്തിന് വിധേയനായതിൽ തനിക്ക് അഭിമാനം. താൻ തിരുത്തുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

വി ഡി സതീശനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നുവന്നത്. വയനാട് ക്യാമ്പ് എക്‌സിക്യൂട്ടീവിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് പ്രതിപക്ഷ നേതാവാണെന്ന ആരോപണവും യോഗത്തില്‍ ഉണ്ടായി. വയനാട് ക്യാമ്പ് എക്‌സിക്യൂട്ടീവിന്റെ ശോഭ കെടുത്തിയത് പ്രതിപക്ഷ നേതാവാണെന്ന് ചില ഭാരവാഹികള്‍ ആരോപിച്ചിരുന്നു. ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര കെപിസിസി യോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിനെതിരെ ഭാരവാഹികള്‍ ആഞ്ഞടിച്ചത്. യോഗത്തില്‍ പങ്കെടുത്ത 22 ഭാരവാഹികളും പ്രതിപക്ഷ നേതാവിന്റെ നടപടികളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി എന്നാണ് വിവരം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us