വന്ദേഭാരത് എക്‌സ്പ്രസിന്റെ ഭക്ഷണപ്പൊതിയില്‍ പാറ്റകള്‍; പരാതി

വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്നും ലഭിക്കുന്ന പ്രഭാതഭക്ഷണ പൊതിയില്‍ നിന്നും പാറ്റകളെ കണ്ടെത്തി

dot image

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്നും ലഭിച്ച പ്രഭാതഭക്ഷണ പൊതിയില്‍ നിന്നും പാറ്റകളെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡേക്ക് പുറപ്പെട്ട വന്ദേഭാരതിലാണ് പാറ്റകളെ കണ്ടെത്തിയത്. ചെങ്ങന്നൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന കുടുംബമാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പൊതി തുറന്നപ്പോള്‍ പാറ്റകള്‍ ഓടികളിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് യാത്രക്കാരന്‍ പറഞ്ഞു.

അതേസമയം, ഭക്ഷണപൊതിയില്‍ അല്ല ട്രെയിനിലാണ് പാറ്റയെന്നാണ് കാറ്ററിംഗ് വിഭാഗത്തിന്റെ വിശദീകരണം. ഭക്ഷണം പാക്ക് ചെയ്തപ്പോഴുള്ള വീഴ്ചയല്ലെന്നും ട്രെയിനിന്റെ സ്‌റ്റോറേജ് യൂണിറ്റില്‍ പാറ്റകള്‍ കയറിയതാണെന്നും കാറ്ററിങ് സര്‍വീസ് വിശദീകരിക്കുന്നു.

ഭക്ഷണപ്പൊതികള്‍ സൂക്ഷ്മമായും വൃത്തിയോടെയുമാണ് പാക്ക് ചെയ്യുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. ആഴ്ചയില്‍ ഒരിക്കലാണ് വന്ദേഭാരത് ട്രെയിനില്‍ പെസ്റ്റ് കണ്‍ട്രോള്‍ സര്‍വീസ് നടത്തുന്നത്. ഒരു ദിവസത്തിന് ശേഷമേ റാക്കുകള്‍ വീണ്ടും ഉപയോഗിക്കാനാകു എന്നതു കൊണ്ടാണിങ്ങനെ ക്രമീകരിക്കുന്നതെന്നും റെയില്‍വേ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us