മകന്റെ മരണമറിഞ്ഞത് പളളിയിലെത്തിയപ്പോള്‍; കണ്ണീരൊഴിയാതെ മലയാറ്റൂരിലെ ലാൻസ് വില്ല

തളർന്ന് വീണ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

dot image

കൊച്ചി: സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ച മലയാളി വിദ്യാർത്ഥി നെവിൻ ഡാൽവിൻ്റെ മരണവിവരം മാതാപിതാക്കള്‍ അറിയുന്നത് പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയപ്പോഴാണ്. മലയാറ്റൂര്‍ മുടങ്ങാമറ്റം സ്വദേശിയാണ് നെവിന്‍. നെവിന്റെ അച്ഛനും അമ്മയും എല്ലാ ഞായറാഴ്ച്ചയും പ്രാര്‍ഥനയ്ക്കായി ആലുവയിലെ പള്ളിയിലെത്തുമായിരുന്നു. പതിവ് പോലെ ഇന്നും ഇരുവരും പള്ളിയിലെത്തിയപ്പോഴാണ് മകന് നേരിട്ട ദുരന്തം അറിയുന്നത്. നെവിന്റെ വിയോഗ വാര്‍ത്തയറിഞ്ഞതോടെ തളർന്ന് വീണ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് നെവിന്റെ മൃതദേഹം സഹവിദ്യാർത്ഥികളും സുഹൃത്തുക്കളും തിരിച്ചറിഞ്ഞത്. നെവിൻ ഡാൽവിന് പുറമെ തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരും അപകടത്തിൽ മരിച്ചു. നെവിന്റെ കുടുംബം തിരുവനന്തപുരം സ്വദേശികളായിരുന്നു. പത്ത് വര്‍ഷമായി മലയാറ്റൂരിൽ താമസിച്ചു വരികയാണ്. അച്ഛന്‍ സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. നെവിന്റെ അമ്മ കാലടി സര്‍വകലാശാലയിലെ ജിയോഗ്രഫി വിഭാഗം അധ്യാപികയാണ്. നെവിന് ഒരു സഹോദരിയുമുണ്ട്. ജെഎൻയു വിദ്യാർത്ഥിയായ എറണാകുളം സ്വദേശി നെവിൻ പാർട്ട് ടൈമായാണ് സെന്ററിൽ സിവിൽ സർവീസ് പരീക്ഷ പഠനം നടത്തിയിരുന്നത്.

Also Read:

റോഡിൽ നിന്നും മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളമിറങ്ങിയാണ് കഴിഞ്ഞദിവസം അക്കാദമിയില്‍ അപകടമുണ്ടായത്. സംഭവത്തിൽ പ്രതിഷേധം ശക്തമായിയിരിക്കുകയാണ് വിദ്യാർത്ഥികള്‍. സ്റ്റഡി സെന്ററിൽ വെള്ളക്കെട്ട് സ്ഥിരം പ്രശ്നമാണെന്നും ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ടിൽ അകപ്പെടുന്ന അവസ്ഥയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തില്‍ കോച്ചിംഗ് സെന്റർ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോച്ചിംഗ് സെന്റർ ഉടമ അഭിഷേക് ഗുപ്ത, കോർഡിനേറ്റർ ദേശ്പാൽ സിംഗ് എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൽഹിയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഓൾഡ് രാജേന്ദ്രർ നഗറിലെ റാവുസ് ഐഎഎസ് പഠന കേന്ദ്രത്തിന്‍റെ ബേസ്മെന്റിൽ വെള്ളം കയറിയത്. സ്ഥാപനത്തിൻ്റെ ലൈബ്രറിയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ലൈബ്രറിയിൽ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. വെള്ളം കയറുമ്പോൾ 40 വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. വിദ്യാർത്ഥികളാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തി. വെള്ളം പൂർണ്ണമായും വറ്റിക്കാൻ സമയമെടുക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സേന പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്ക് മന്ത്രി അതിഷി മർലേന നിർദേശം നൽകി. സംഭവത്തിൽ ആം ആദ്മി സർക്കാരിന് എതിരെ ബിജെപി രംഗത്ത് വന്നു. സർക്കാരിൻ്റെ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവ പറഞ്ഞു. ഓടകൾ ശുചീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വീരേന്ദ്ര സച്ച് ദേവ കുറ്റപ്പെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us