കനത്ത മഴ; വയനാട് ജില്ലയിലെ മേപ്പാടിയില്‍ സ്കൂളുകൾക്ക് അവധി

പുത്തുമല, വെള്ളാർമല, മുണ്ടക്കൈ എൽ പി സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

dot image

മേപ്പാടി: വയനാട് മേപ്പാടിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പുത്തുമല, വെള്ളാർമല, മുണ്ടക്കൈ എൽ പി സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് യെല്ലോ അലേർട്ടാണ്.

ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഡാമിലെ നിലവിലെ ജലനിരപ്പ് 772.50 മീറ്ററാണ്. ഡാമിൻ്റെ ബഹിർഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യമുണ്ടായാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനും ജാഗ്രത പുലർത്തനും നിർദേശമുണ്ട്‌.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര-തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read:

വടക്കൻ ചത്തീസ്ഗഡിന് മുകളിൽ ചക്രവാത ചുഴിയും, വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിനാലാണ് മധ്യ വടക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്കും തുടരും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us