വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കമൽഹാസൻ. താരത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. വയനാട്ടിലും വാൽപ്പാറയിലുമുണ്ടായ ഉരുൾപൊട്ടല് ദുരന്തം ഹൃദയഭേദകമാമെന്ന് കമൽ കുറിച്ചു.
'കേരളത്തിലെ വയനാട്ടിലും വാൽപ്പാറയിലും ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തങ്ങൾ എൻ്റെ ഹൃദയം തകർക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതായ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം. കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറിയിരിക്കുന്നു. ഇതിൻ്റെ ആഘാതം മനസ്സിലാക്കി നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് വളരെ പ്രധാനമാണ്. അപകടത്തിൻ്റെ ദുഷ്കരമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സർക്കാരുകളുടെ ജീവനക്കാർക്കും എൻ്റെ നന്ദി. രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന് ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,' എന്നും കമൽഹാസൻ കുറിച്ചു.
Live Blog: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 125 കടന്നു; 98 പേരെ കാണാനില്ലഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടിയത്. ദുരന്തത്തിൽ മരണസംഖ്യ 119 ആയി. 51 പേരുടെ പോസ്റ്റ്മോര്ട്ടം നടപടികള് പൂര്ത്തീകരിച്ചു. താത്ക്കാലിക ആശുപത്രി പ്രവര്ത്തനമാരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്ട്ടം വേഗത്തിലാക്കാന് കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചു. കോഴിക്കോട് നിന്നുള്ള ഫോറന്സിക് ഡോക്ടര്മാരുടെ പ്രത്യേക സംഘവും വയനാട്ടിലെത്തും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള് കണ്ടെത്താൻ ഡിഎൻഎ പരിശോധനക്ക് ക്രമീകരണം ഏർപ്പെടുത്തി. അധിക മോര്ച്ചറി സൗകര്യങ്ങളും മൊബൈല് മോര്ച്ചറി സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
'അഗാധമായ ദുഃഖം, പ്രാർത്ഥനകള് ആ കുടുംബങ്ങള്ക്കൊപ്പമുണ്ട്'; അനുശോചനം അറിയിച്ച് വിജയ്വയനാട് മുണ്ടക്കൈ ഉരുള്പൊട്ടല് സാഹചര്യത്തില് നേരത്തെ തന്നെ തമിഴ്നാട് സര്ക്കാര് ധനസഹായം പ്രഖ്യാപിച്ചിരുന്നു. അഞ്ചു കോടി രൂപയാണ് തമിഴ്നാട് സര്ക്കാര് കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവര്ത്തന സംഘത്തെയും മെഡിക്കല് സംഘത്തെയും കേരളത്തിലേക്ക് അയയ്ക്കുന്നുണ്ടെന്നുമാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അറിയിച്ചത്.