കൽപ്പറ്റ: സർക്കാർ സംവിധാനങ്ങൾക്കും സൈന്യത്തിനുമൊപ്പം നിന്ന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ദുരന്ത സ്ഥലം സന്ദർശിച്ച സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ. 'ഭക്ഷണങ്ങളും അത്യാവശ്യ സാധനങ്ങളും എത്തിക്കുന്നതിലടക്കം പ്രവർത്തകർ സജീവമാണ്, സംസ്ഥാനത്തെ പ്രവർത്തകരോട് സജ്ജരായി നിൽക്കാൻ പറഞ്ഞിട്ടുണ്ട്. പ്രദേശത്ത് ആളുകളുടെ തിരക്ക് ഒഴിവാക്കാനാണ് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയത് എന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
കേരളം ഇത് വരെ കാണാത്ത ഭീകരമായ ദുരന്തമാണ് വയനാട് സംഭവിച്ചതെന്നും സർക്കാർ സംവിധാനങ്ങളടക്കം സാധാരണ മനുഷ്യർ വരെ നടത്തിയായ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടത്തി വരുന്നതെന്നും മുനവ്വറലി പറഞ്ഞു. 'ഒരു ഗ്രാമം മുഴുവനാണ് ഒലിച്ചുപോയത്. റീഹാബിലിറ്റേഷൻ പ്രവർത്തനങ്ങൾ കേരളം ഒറ്റക്കെട്ടായി തന്നെ നടത്തും. ദുരന്തത്തെ അതിജീവിച്ച ശേഷം അതിൽ തീരുമാനമെടുക്കണം. നിലവിൽ രക്ഷാ പ്രവർത്തനത്തിൽ കേന്ദ്രീകരിക്കണം, മുനവ്വറലി പറഞ്ഞു.
രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ