വയനാട് ദുരന്തം പാർലമെൻ്റ് നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് എംപിമാർ, ശൂന്യവേളയിലെന്ന് സ്പീക്കര്;ബഹളം

എംപിമാർ ദുരന്ത മുഖത്തേക്ക് പോകുമെന്ന് ഷാഫി പറമ്പിൽ എംപി അറിയിച്ചു

dot image

ന്യൂഡൽഹി: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്മലയിലും വന് ഉരുള്പൊട്ടലിൻ്റെ ഭാഗമായുണ്ടായ ഗുരുതരമായ ദുരന്തവും രക്ഷാപ്രവർത്തനവും പാർലമെൻ്റ് നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള എംപിമാർ. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധം നടത്തി. ശൂന്യവേളയിൽ പരിഗണിക്കാം എന്ന് സ്പീക്കർ മറുപടി നൽകിയതോടെ കേരള എംപിമാർ പാർലമെൻ്റിൽ ബഹളം വെച്ചു. പ്രതിരോധ മന്ത്രി കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടെന്നും മന്ത്രി കാര്യങ്ങൾ സഭയിൽ വിവരിക്കുമെന്നും സ്പീക്കർ പറഞ്ഞു.

രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പി സന്തോഷ് കുമാർ, പി വി അബ്ദുൽ വഹാബ് തുടങ്ങിയവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേന്ദ്രത്തോട് കൂടുതൽ സഹായം ആവശ്യപ്പെട്ടതായി കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.

എംപിമാർ ദുരന്ത മുഖത്തേക്ക് പോകുമെന്ന് ഷാഫി പറമ്പിൽ എംപി അറിയിച്ചു. ആരൊക്കെ പോകണമെന്ന് ഉടൻ തീരുമാനിക്കും. പാർലമെന്റിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേന്ദ്രത്തില്നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്കുന്നതായി പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. ദുരന്തത്തില് ജീവന്നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില് പങ്കുചേരുന്നതിനൊപ്പം പരിക്കേറ്റവര്ക്കായി പ്രാര്ഥിക്കുന്നുവെന്നും മോദി വ്യക്തമാക്കി. ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രധാനമന്ത്രി രാവിലെ മുതൽ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. എല്ലാ കേന്ദ്രസേനകളോടും ഇടപെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ചെയ്യും. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്, അധിക മരുന്ന് എത്തിക്കും : വീണാ ജോർജ്

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും തന്നെ വിളിച്ച സംസാരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 'ആളുകള്ക്ക് കൃത്യമായി അവിടെ എത്തിച്ചേരാനുള്ള പ്രയാസമുണ്ട്. എല്ലാ സന്നാഹങ്ങളും അങ്ങോട്ടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വ്യോമസേനയുടെ അടക്കം സഹായമുണ്ടാകും. ഫലപ്രദമായി കാര്യങ്ങള് നീക്കം നടത്താന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും വിളിച്ചിരുന്നു. എല്ലാ സഹായങ്ങളും ഇരുവരും വാഗ്ദാനം ചെയ്തിട്ടുണ്ട്' മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us