കല്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ചൂരൽ മലയിലേക്കുള്ള റോഡിൻ്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. മുണ്ടക്കൈയിലേക്ക് താൽകാലിക പാലം നിർമ്മിക്കുന്നതിന് ഇന്ത്യൻ വ്യോമ സേനയുടെ വിമാനം കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയിട്ടുണ്ട്. വിമാനത്തിൽ കൊണ്ടുവന്ന പാലം നിർമ്മിക്കാനുള്ള സാമഗ്രികൾ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. ഈ സാഹചര്യം മുൻനിർത്തിയാണ് നിയന്ത്രണം.
അതേസമയം മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വിഐപികളുടെ സന്ദർശനം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ എത്തിക്കാൻ ആംബുലൻസും ബുദ്ധിമുട്ടുണ്ട് രേഖപ്പെടുത്തുന്നുണ്ട് . ഉദ്യോഗസ്ഥ സംഘങ്ങളുടെ വാഹനം ആംബുലൻസിൻ്റെ വഴിമുടക്കുന്നുവെന്ന പരാതിയുമായി ആംബുലൻസ് ഡ്രൈവർമാർ. ഉദ്യോഗസ്ഥർ അനാവശ്യമായി റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് തടസ്സം ഉണ്ടാക്കുന്നു. ചൂരൽമാലയിൽ നിന്ന് മൃതദേഹങ്ങളുമായി മേപ്പാടി ആശുപത്രിയിൽ എത്താൻ മണിക്കൂറുകൾ വേണ്ടി വരുന്നതായി ആരോപണം.വാഹനങ്ങൾ ഉടൻ മാറ്റി നൽകണമെന്നും ആവശ്യം.
ധൈര്യമായി പണം നല്കാം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമാണ്; കണക്കുകള് ഇതാഅനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് തടയണമെന്നും ബന്ധുക്കൾക്ക് ഉറ്റവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ അവസരം ലഭിക്കുന്നില്ലെന്നും ആരാപണം. ചൂരൽമല വില്ലേജ് ഓഫിസിന് സമീപം ഏഴ് വീടുകൾ തകർന്നു. നിരവധി പേർ കുടുങ്ങി. 23 മൃതദേഹം ഇന്നലെ കണ്ടെത്തി. ഇന്ന് 8 മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.