'അമിത് ഷാ പറഞ്ഞതില് വ്യക്തത വരുത്തേണ്ടത് സര്ക്കാര്'; പാര്ലമെന്റില് കെ സി വേണുഗോപാല്

ഒരാഴ്ച മുന്പ് മുന്നറിയിപ്പ് നല്കി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതില് വ്യക്തത വരുത്തേണ്ടത് സംസ്ഥാന സര്ക്കാരാണ്.

dot image

ന്യൂഡല്ഹി: രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടില് ഉണ്ടായതെന്ന് പാര്ലമെന്റില് കെ സി വേണുഗോപാല്. ജനങ്ങള് രക്ഷാപ്രവര്ത്തനത്തില് സഹകരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് മികച്ച രീതിയില് പ്രവര്ത്തിക്കുന്നു. അടിയന്തര സഹായങ്ങള് ലഭ്യമാക്കണമെന്നും അതിജീവനത്തിന് സാമ്പത്തിക സഹായം നല്കണമെന്നും കെ സി വേണുഗോപാല് ആവശ്യപ്പെട്ടു.

ഇത്തരം ദുരന്തങ്ങള് സംഭവിക്കാതിരിക്കാന് നടപടി വേണം. ഒരാഴ്ച മുന്പ് മുന്നറിയിപ്പ് നല്കി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതില് വ്യക്തത വരുത്തേണ്ടത് സംസ്ഥാന സര്ക്കാരാണ്. സംസ്ഥാന സര്ക്കാര് എന്ത് നടപടി സ്വീകരിച്ചു, കേന്ദ്രം ഇതില് എന്ത് തുടര്നടപടി സ്വീകരിച്ചു എന്നെല്ലാം അറിയണം. വിഷയം രാഷ്ട്രീയവല്ക്കരിക്കാന് ആഗ്രഹിക്കുന്നില്ലെന്നും കെ സി വേണുഗോപാല് പറഞ്ഞു.

കേരള സര്ക്കാരിന് മുന്നറിയിപ്പ് നല്കിയിരുന്നതായി അമിത് ഷാ നേരത്തേ പാര്ലമെന്റില് പറഞ്ഞിരുന്നു. ഉരുള്പൊട്ടല് സംബന്ധിച്ച് 23 ന് മുന്നറിയിപ്പ് നല്കിയെന്നും രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ് നല്കിയെന്നുമാണ് അമിത് ഷാ പറഞ്ഞത്. ജൂലൈ 23ന് ഒമ്പത് എന്ഡിആര്എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. ഉരുള്പൊട്ടല് സംബന്ധിച്ച് രണ്ട് തവണ മുന്നറിയിപ്പ് നല്കിയിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില് ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമായതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image