ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പുവരുത്തി മന്ത്രി

അവശ്യസാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ച് നൽകുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു

dot image

കല്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി ആർ അനിൽ. ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണത്തിന് ആവശ്യമായ എല്ലാ നടപടികളും ആരംഭിച്ചിട്ടുണ്ട്.

ജില്ലയിലേയും സമീപജില്ലകളിലേയും സപ്ലൈകോ-ഭക്ഷ്യ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കാൻ നിർദേശിച്ച മന്ത്രി, അവശ്യസാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ച് നൽകുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു.

വയനാട് മുണ്ടക്കൈ ദുരിതം: ഉണ്ടായിരുന്നത് 100 വീടുകൾ, അവശേഷിക്കുന്നത് 30 എണ്ണം

ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റർ കുടി വെള്ളവുമായി ജല വിഭവ വകുപ്പിന്റെ രണ്ടു വാഹനങ്ങൾ ഇന്നലെ തന്നെ വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു. റേഷൻ കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us