തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരുന്നു. കെഎസ്ഇബിയ്ക്ക് കീഴിലുള്ള ഡാമുകളിൽ നീരൊഴുക്ക് കൂടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആശങ്ക വർധിപ്പിച്ചു കൊണ്ട് ഇടുക്കിയിൽ ജലനിരപ്പ് 52.81 ശതമാനമായി. വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 83.26 ശതമാനമായി വർധിച്ചു.
ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളിലും സംഭരണശേഷിയുടെ പരമാവധിയിലേക്ക് വെള്ളമെത്തുന്ന സാഹചര്യമാണ്. ഇടുക്കിയിലെ കല്ലാർകുട്ടി -98.09, ലോവർ പെരിയാർ -100, തൃശൂർ പെരിങ്ങൽകുത്ത് -94.46, മാട്ടുപ്പെട്ടി -97.48, പത്തനംതിട്ട മൂഴിയാർ -68.71 ശതമാനം എന്നിങ്ങനെയാണ് കൂടിയ ജലനിരപ്പ്. നെയ്യാർ, മലങ്കര, വാഴാനി, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര, പോത്തുണ്ടി, മംഗലം തുടങ്ങിയ ഡാമുകളിൽ സംഭരണശേഷിയുടെ 70 ശതമാനത്തിന് മുകളിലേക്ക് ജലനിരപ്പുയർന്നു.
തളിപ്പുഴക്കാരുടെ പ്രിയ നേതാവ് യൂസുഫിൻ്റേയും കുടുംബത്തിൻ്റേയും യാത്ര ആ ദുരന്തത്തിലേക്ക്സംസ്ഥാനത്തെ വിവിധ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത നിർദേശം പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്ന്ന സാഹചര്യത്തില് ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉൽപാദനം ക്രമീകരിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയില് ഓണ്ലൈനായി ചേർന്ന യോഗത്തിന്റെ നിർദേശ പ്രകാരമാണിത്.
മൂലമറ്റം ജലവൈദ്യുത നിലയത്തിലെ ഉൽപാദനത്തിനുശേഷം പുറന്തള്ളപ്പെടുന്ന ജലം മലങ്കര ഡാമിലും തുടർന്ന് മൂവാറ്റുപുഴ ആറിലേക്കുമാണ് എത്തുന്നത്. മൂവാറ്റുപുഴയിൽ കനത്തമഴ തുടരുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി പദ്ധതിയിലെ ഉൽപാദനത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെ 200 മെഗാവാട്ട് കുറവ് വരുത്തിയത്.