ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പുറത്തുവരുന്ന മരണസംഖ്യാ കണക്കുകളിൽ ഇനിയും മാറ്റം വരാം. സാധ്യമാകുന്ന എല്ലാ രീതിയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു പ്രദേശം മുഴുവൻ ഇല്ലാതായി. പരിക്കേറ്റവർക്ക് ചികിത്സ ഒരുക്കാനും മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുമാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
45 ക്യാമ്പുകളിലായി 5531 പേർ കഴിയുന്നുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. വിവിധ ജില്ലകളിൽ നിന്ന് പൊലീസിന്റെ ഡ്രോൺ സംഘങ്ങളെ നിയോഗിച്ചു. മണ്ണിനടിയിലെ മൃതദേഹം കണ്ടെത്താൻ രണ്ട് പൊലീസ് ഡോഗുകൾ വയനാട്ടിലേക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. ക്യാമ്പുകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നിടത്തും ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കും. 20000 ലിറ്റർ കുടിവെള്ളവുമായി ജലവിഭവ വകുപ്പിന്റെ രണ്ട് വാഹനങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു.
ചുരൽമലയിൽ മദ്രസയിലും പോളിടെക്നിക്കിലൂം താൽക്കാലിക ആശുപത്രികൾ തയ്യാറാക്കിയിട്ടുണ്ട്. മൊബൈൽ മോർച്ചറികൾ എത്തിക്കും. അധികമായി ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചു. അവധിയിലുള്ള ആരോഗ്യ പ്രവർത്തകരോട് തിരികെ എത്താൻ നിർദ്ദേശം നൽകി. അപകടസ്ഥലം ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലമല്ല. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും.
ദുരന്തസ്ഥലം സന്ദർശിക്കാൻ ശ്രമിക്കരുത്. പ്രാധാന്യം രക്ഷാപ്രവർത്തനത്തിന്. അതിൽ പങ്കാളികളാകുന്നവർ മാത്രമേ അങ്ങോട്ട് പോകാവൂ. കാഴ്ചക്കാരായി അങ്ങോട്ട് പോകരുത്. ദുരന്ത മേഖലയിൽ നിൽക്കുന്ന മാധ്യമ പ്രവർത്തകർ സുരക്ഷ ഉറപ്പാക്കണം. ഭീതി പടർത്താതെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അഭിനന്ദനാർഹമാണ്. പ്രദേശങ്ങളിൽ ഉടൻ വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
നാം ഒരുമിച്ചിറങ്ങേണ്ട സാഹചര്യമാണ്. ദുരിതത്തിൽ സർവ്വതും നഷ്ടപെട്ടവരെ കൈപിടിച്ചുയർത്തണം. വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ ഒരുമിച്ചിറങ്ങണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരപ്പൻപാറ മേഖലയിൽ ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. മറ്റ് മൃദേഹങ്ങളുടെ ഭാഗങ്ങളും കണ്ടെടുത്തു. വനത്തിനകത്ത് ചെങ്കുത്തായ പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എയർ ലിഫ്റ്റിംഗ് ഉടനെയുണ്ടാകും.
ഇരുട്ടുകുത്തിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ ഉൾവനത്തിൽ, ചാലിയാർ തീരത്താണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചാലിയാറിൽ ഇന്നും വ്യാപക തിരച്ചിൽ നടത്തും. രാവിലെ ഏഴ് മണി മുതലാണ് തിരച്ചിൽ ആരംഭിക്കുക. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 365 ആയി. മരിച്ചവരിൽ 30 കുട്ടികളും. ഇനി കണ്ടെത്താനുള്ളത് 206 പേരെ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപവും ഇന്ന് തിരച്ചിൽ നടത്തും. ഐബോർഡ് പരിശോധനയും ഇന്ന് നടത്തും. ഹെലിക്കോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ചും തിരച്ചിൽ നടത്തും. വനം കേന്ദ്രീകരിച്ചും പരിശോധന നടത്തും.
വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് (ശനി) ലഭിച്ചത് 3 മൃതദേഹങ്ങളും 13 ശരീര ഭാഗങ്ങളും. ഇതോടെ ചാലിയാറിൽ നിന്ന് ആകെ 73 മൃതദേഹങ്ങളാണ് ലഭിച്ചത്. 132 ശരീര ഭാഗങ്ങളും ചാലിയാറിൽ നിന്നും ലഭിച്ചു. 37 പുരുഷന്മാരുടെയും 29 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. മൃതദേഹങ്ങളും അവശിഷ്ടങ്ങളുമായി ആകെ ലഭിച്ച 205 എണ്ണത്തിൽ 198 എണ്ണത്തിൻ്റെ പോസ്റ്റ്മോര്ട്ടം പൂർത്തിയായി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല , മുണ്ടക്കൈ പ്രദേശത്ത് പൊലീസിൻ്റെ രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിൻ്റെ പേരിലോ അല്ലാതെയോ പൊലീസിൻ്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ല.
രാഷ്ട്രപതിയുടെ അധ്യക്ഷതയിൽ നടന്ന ഗവർണർമാരുടെ സമ്മേളനത്തിൽ വയനാട് വിഷയം ഉന്നയിച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൂടുതൽ സഹായം എത്തിക്കാനാണ് ശ്രമം. ആകെ ലഭിച്ച 10 മിനിറ്റിൽ 6 മിനിറ്റും സംസാരിച്ചത് വയനാടിനെ കുറിച്ചാണ്. താൻ പോകുന്ന സ്ഥലങ്ങളിലെല്ലാം വയനാടിനെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുമെന്നും ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് കൃത്യമായി അറിയില്ലെന്നും ഗവർണർ വ്യക്തമാക്കി. വിവാദമല്ല, രക്ഷാപ്രവർത്തനവും സഹായവും എത്തിക്കലാണ് ഇപ്പോൾ പ്രധാനം. ഏത് വഴിയിലൂടെ ആയാലും സഹായം എത്തണമെന്നും ഗവർണർ വ്യക്തമാക്കി.
വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലോ മറ്റു കൺട്രോൾ റൂമിലോ ഏൽപിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അറിയിച്ചു. ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിൽ ലഭിച്ച വസ്തുക്കൾ പൊലീസിന് കൈമാറി രസീത് കൈപറ്റണം. ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് കൈമാറണമെന്നുമാണ് നിർദ്ദേശം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ നൽകി നീതൂസ് അക്കാഡമി. ആദ്യ ഘട്ടത്തിൽ രണ്ടു വീടുകൾ നിർമ്മിച്ച് നൽകാനുള്ള ഞങ്ങളുടെ തീരുമാനം ബഹുമാനപ്പെട്ട മന്ത്രി പി രാജീവനെ ഇന്നറിയിച്ചുവെന്നും അക്കാഡമിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വലിയ രീതിയിൽ നടത്താനിരുന്ന അക്കാഡമിയുടെ ഓഫ് ലൈൻ സെൻ്ററിൻ്റെ ഉദ്ഘാടനത്തിനായി മാറ്റിവെച്ചിരുന്ന മുഴുവൻ തുകയും വയനാട്ടിലെ സഹോദരങ്ങൾക്ക് വേണ്ടി നൽകാൻ ആണ് തീരുമാനമെന്ന് ഇവർ അറിയിച്ചു. ഇതിൻ്റെ തുടക്കമാണ് ആദ്യഘട്ടത്തിലെ രണ്ട് വീടുകളെന്നും ഇവർ വ്യക്തമാക്കി. ദുരിതബാധിത പ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് നീതുസ് അക്കാഡമിയിലെ എല്ലാം കോഴ്സുകളിലും സൗജന്യ ട്രെയിനിങ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. അവിടെ ദുരിതത്തിൽ തകർന്നുപോയ സ്കൂൾ പുനസ്ഥാപിക്കാൻ വേണ്ട പിന്തുണയും നീതൂസ് അക്കാഡമി അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ 20 ആളുകൾക്ക് ജോലി നൽകാനുള്ള സന്നദ്ധതയും നീതൂസ് അക്കാഡമി അറിയിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് പുറത്ത് നിന്നുള്ള ഭക്ഷണം വേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തിരച്ചിൽ എത്രദിവസം എന്ന് നിശ്ചയിച്ചിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. പുനരധിവാസവും വീടുനിർമാണവും സർക്കാർ മുഖാന്തരം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏഴ് കുട്ടികൾ അനാഥരായെന്നും ഇവരെ ദത്ത് നൽകുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരിച്ചറിയാത്ത 74 മൃതദേഹങ്ങൾ സംസ്ക്കരിച്ചുവെന്ന വാർത്തക്കെതിരെ മുഹമ്മദ് റിയാസ്. ഒരു ദിനപത്രത്തിൻ്റെ ആദ്യപേജിലെ വാർത്തയ്ക്കെതിരെയാണ് റിയാസ് രംഗത്തെത്തിയത്. അത്തരമൊരു വിവരം എവിടെ നിന്നാണ് കിട്ടിയതെന്ന് ചോദിച്ച റിയാസ് ജീർണിച്ച 3 മൃതദേഹങ്ങൾ മാത്രമാണ് സംസ്ക്കരിച്ചതെന്നും വ്യക്തമാക്കി.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം സംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ച് മന്ത്രിസഭാ ഉപസമിതി. 219 പേർ ഇതുവരെ മരിച്ചെന്നാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 98 പേർ പുരുഷന്മാരും 90 പേർ സ്ത്രീകളും 31 കുട്ടികളുമാണുള്ളത്. 157 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. 147 മൃതശരീരങ്ങൾ ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകി. 147 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇന്ന് 4 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചൂരൽമലയിൽ നിന്നും 3 മൃതദേഹങ്ങളും നിലമ്പൂരിൽ നിന്നും ഒരു മൃതദേഹവും കണ്ടെത്തി. ഇതുവരെ 6 സോണുകളിൽ പരിശോധന നടത്തി.
മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. ഈ പ്രദേശത്തെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുമെന്നാണ് മന്ത്രി ജി ആർ അനിൽ അറിയിച്ചിരിക്കുന്നത്.
സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്മല തുടങ്ങിയ പ്രദേശങ്ങളില് സംസ്ഥാന സര്ക്കാര് നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടില് നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി എംപി അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള് പുനര് നിര്മ്മിക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുക. സംസ്ഥാന സര്ക്കാര് മുന്ഗണന നിശ്ചയിച്ച് നല്കുന്ന വിവിധ പദ്ധതികള്ക്കായാണ് തുക ചെലവഴിക്കുന്നത്. അതീവ ദുരന്ത ബാധിത മേഖലയാക്കിയുള്ള കേന്ദ്ര സര്ക്കാര് വിജ്ഞാപനം ലഭ്യമായാലുടന് സംസ്ഥാന സര്ക്കാരിന് തുക കൈമാറി നടപടികള് ആരംഭിക്കുവാന് കഴിയുമെന്നും ജോസ് കെ മാണി എം പി അറിയിച്ചു.
വയനാട് ദുരന്തത്തിൽ ഇരായായവരുടെ ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി പണം നൽകണമെന്ന് പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്രധനകാര്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. ഇൻഷുറൻസ് കമ്പനികൾ വിവിധ മാർഗങ്ങളിലൂടെ പോളിസി ഉടമകളെ ബന്ധപ്പെടുവാൻ നടപടികൾ ആരംഭിച്ചു. ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെൻ്റേഷനിൽ സമഗ്രമായ ഇളവ് വരുത്തി ദുരിതബാധിതരെ സഹായിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സർക്കാർ വ്യക്തമാക്കി.
സൂചിപ്പാറയിൽ കുടുങ്ങിയ യുവാക്കളിൽ ഒരാളുടെ പരുക്ക് സാരമുള്ളത്. സാലിയുടെ കാലിനാണ് നേരത്തെ തന്നെ പരുക്കു പറ്റിയിരുന്നത്. രണ്ടുപേർക്കും പ്രാഥമിക ചികിത്സ നൽകി, ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ഇവരെ കൊണ്ട് പോകാനുള്ള ആംബുലൻസ് പോകാൻ തയ്യാറെടുക്കുന്നു. രാത്രി ഇവർ കഴിഞ്ഞത് പാറക്കെട്ടിൽ. ഫോണില്ലാത്തതിനാൽ ആരെയും വിളിക്കാനായില്ല. ഇന്നലെയാണ് ഇവർ കാട്ടിൽ കുടുങ്ങിയത്. ഇവരെ മേപ്പാടി ആശുപത്രിയിലേക്ക് കൊണ്ടുപോകും
സൂചിപ്പാറയില് കുടുങ്ങിയ യുവാക്കളെ മറുകരയെത്തിച്ചു. അൽപസമയത്തിനകം എയർലിഫ്റ്റ് ചെയ്ത് ചൂരല്മലയിലെത്തിക്കും.
ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്ന് ജില്ലാ കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ. തുക വിനിയോഗിക്കേണ്ടത്, സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ്.
സൂചിപ്പാറയില് കുടുങ്ങിയ യുവാക്കളെ എയര്ലിഫ്റ്റ് ചെയ്യുന്നത് കാലാവസ്ഥ അനുകൂലമായതിന് ശേഷം മാത്രം. സൂചിപ്പാറയില് മൂടല്മഞ്ഞും മഴയും. മൂന്ന് പേരും സുരക്ഷിതരാണ്. ഒരാള്ക്ക് പരിക്കുണ്ട്. പ്രാഥമിക ചികിത്സ നല്കി. കുടുങ്ങിയവര്ക്ക് സമീപം കോസ്റ്റ് ഗാര്ഡ് എത്തി. ഇവര് കുടുങ്ങിയത് ശക്തമായ കുത്തൊഴുക്ക് ഉള്ള ഇടത്താണ്. നിലമ്പൂർ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിൻ എന്നിവരാണ് കുടുങ്ങിയത്.
വയനാടിന്റെ പുനര്നിര്മ്മാണത്തില് നേതൃസ്ഥാനത്ത് മാധ്യമങ്ങള് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി.
കാലാവസ്ഥ മുന്നറിയിപ്പിന്ന് കാലാനുസൃതമായ മാറ്റം വേണം. ഇതിന് മുന്നറിയിപ്പ് നൽകുന്ന ഏജൻസികൾ തയ്യാറാകണം. ദുരന്തങ്ങൾ മുൻകൂട്ടിയറിയാൻ സംസ്ഥാനത്തെ പ്രാപ്തമാക്കുമെന്നും മുഖ്യമന്ത്രി.
ദുരിതാശ്വാസ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യും. ഇതിനായി ധനവകുപ്പ് സെക്രട്ടറിയുടെ കീഴില് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. വയനാട് മുന് കളക്ടറായിരുന്ന എ ഗീത ഐഎഎസിനാണ് ചുമതല. ക്യൂ ആർ കോഡ് സംവിധാനം ഒഴിവാക്കും. ദുരുപയോഗം ചെയ്യുന്നതിനാലാണ് തീരുമാനം. യു പി ഐ ഐഡി വഴി സഹായം നൽകാം.
വെളളാര്മല സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനുളള നടപടി ഉടന് സ്വീകരിക്കും.
മറ്റൊരു പ്രദേശം കണ്ടെത്തി ടൌണ്ഷിപ്പ് നിര്മ്മിക്കാനാണ് ലക്ഷ്യം.അതിനുളള ചര്ച്ചകള് തുടങ്ങി. ലഭ്യമായ എല്ലാ സൊകര്യങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി.
കേരളം ഒന്നാകെ വയനാടിനെ കൈപിടിച്ചുയർത്താൻ നിൽക്കുകയാണെന്ന് മുഖ്യമന്ത്രി. മനുഷ്യരാണ് നാം ഏവരും എന്ന മാനവികതയുടെ പതറാത്ത സന്ദേശമാണ് കേരളത്തിൽ മുഴങ്ങുന്നത്.
ആദ്യഘട്ടം ദുരന്തത്തിൽപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചത്. 206 പേരെ കണ്ടത്താനുണ്ട്. 81 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. 206 പേര് ആശുപത്രി വിട്ടു, ഇവരെ ക്യാമ്പിലേക്ക് മാറ്റി.40 ടീമുകള് ആറ് സെക്ടറുകളായി തിരഞ്ഞ് രക്ഷാപ്രവര്ത്തനം നടത്തുന്നു. ഇന്നലെ മാത്രം 40 ടീമുകൾ 6 സെക്ടറുകളായി തിരിഞ്ഞ് തെരച്ചിൽ നടത്തി. ദുരന്ത മേഖലയിലും ചാലിയാറിലും തിരച്ചിൽ തുടരുന്നു. 1419 പേരാണ് രക്ഷാപ്രവര്ത്തനം നടത്തുന്നത്. 93 ക്യാമ്പുകളിലായി 10,042 പേരാണുള്ളത്. കേരള പൊലീസിന്റെയും തമിഴ്നാടിന്റെയും സൈന്യത്തിന്റെയും ഡോഗ് സ്ക്വാഡും തിരച്ചിലിനുണ്ട്. ഹ്യൂമന് റെസ്ക്യൂ റഡാറും രക്ഷാപ്രവര്ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്
ചൂരല്മലയുടെ രണ്ട് കിലോമീറ്റര് അപ്പുറത്ത് ഭക്ഷണത്തിനായി കളക്ഷന് കേന്ദ്രം ഏര്പ്പെടുത്തുമെന്ന് മന്ത്രി കെ രാജന്. ഫുഡ് സേഫ്റ്റി ഉറപ്പ് വരുത്താന് കൂടിയാണ് നിയന്ത്രണം. ആള്ക്കൂട്ടത്തെ നിയന്ത്രിക്കാനും ബുദ്ധിമുട്ടാണെന്ന് മന്ത്രി. വാഹനങ്ങള് അധികമായി വരുന്നത് മൂലമുളള ബുദ്ധിമുട്ട് ഒഴിവാക്കാന് കൂടിയാണ് നിര്ദേശം.
അവയവങ്ങള് സംസ്കരിക്കാന് 9 ഏക്കര് പ്രത്യേകം കണ്ടെത്തിയെന്ന് മന്ത്രി കെ രാജന്. ഓരോ അവയവത്തിന്റെയും ഡിഎന്എ നമ്പര് പ്രദര്ശിപ്പിക്കും. അവിടെ സര്വമത പ്രാര്ത്ഥന നടത്തിയായിരിക്കും സംസ്കാരം
സൂചിപ്പാറയില് രക്ഷാപ്രവര്ത്തനത്തിന് പോയവര് അവിടെ കുടുങ്ങി. രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.ഇന്നലെ ഉച്ചയ്ക്ക് വനത്തിലേക്ക് കയറിയ മൂന്ന് യുവാക്കൾ ഇന്ന് നേരം വെളുത്തിട്ടും തിരിച്ചെത്താതിരുന്നതാണ് ആശങ്കയ്ക്കിടയാക്കിയത്. നാട്ടുകാർ ചാലിയാർ മുറിച്ച് കടന്ന് തിരച്ചിൽ തുടങ്ങുന്നതിനിടയിൽ യുവാക്കളെ വയനാട് പൊലീസ് സൂചിപ്പാറ വെളളച്ചാട്ടത്തിനടുത്തുവച്ച് കണ്ടെത്തി.
മോഹന്ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് പുനർനിർമാണം
വയനാട്ടിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മോഹന്ലാൽ. വിശ്വ ശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിനും മറ്റ് രക്ഷാപ്രവർത്തകർക്കും മോഹൻലാൽ അഭിനന്ദനമറിയിച്ചു.
ചൂരൽമല, മുണ്ടക്കൈ ഉൾപ്പെടുന്ന ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണപദാർത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്സുകൾക്കുള്ള ഭക്ഷണം മേപ്പാടിയിലെ പൊതുവായ കിച്ചനിലാണ് ക്രമീകരിക്കുന്നത്. അവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ ചൂരൽമലയിൽ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററിൽ എത്തിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കുള്ള ഭക്ഷണസാധനങ്ങൾ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മുഖാന്തിരമാണ് നൽകുക. പ്രസ്തുത സാഹചര്യത്തിൽ ദുരന്ത പ്രദേശം ഉൾപ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാൻ ആരും ശ്രമിക്കരുത്. അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം.
റഡാർ ഉപയോഗിച്ചുള്ള പരിശോധനക്ക് നേതൃത്വം റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ നൽകും
ചാലിയാറിൽ പനങ്കയത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി
മോഹന്ലാല് വയനാട്ടിലെ ദുരന്തഭൂമിയിലെത്തി. സൈന്യത്തോടൊപ്പമാണ് എത്തിയത്. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള് സന്ദര്ശിക്കും.
ഇതുവരെ പരിശോധിക്കാത്ത ചെളിയിലാണ് തിരച്ചിൽ. ചെളി മാന്തി വെള്ളത്തിൽ കലർത്തും. പുഞ്ചിരി മട്ടത്ത് നിന്ന് തുടങ്ങി ചൂരൽമല വരെയുള്ള, ഉരുൾപൊട്ടിയൊഴുകിയ വഴിയിലെ ഏറ്റവും വലിയ വളവിലാണ് പരിശോധന
കര്ണാടകയില് നിന്നും കഡാവര് നായകളെ എത്തിക്കും. തമിഴ്നാട്ടില് നിന്നുളളവ എത്തി. 16 കഡാവർ നായകളെ തിരച്ചിലിന് ഇറക്കും.
എല്ലാ സംവിധാനങ്ങളും എത്തിച്ചിട്ടുണ്ടെന്ന് വയനാട് കളക്ടര്. ചാലിയാര് തീരത്ത് 40 കിലോമീറ്റര് തീരത്ത് പരിശോധന നടത്തും
ആറ് സോണായി തിരിച്ച് രക്ഷാപ്രവര്ത്തനം
1374 സേനാംഗങ്ങള്
സോണ് 1 - വനംവകുപ്പ്, അഗ്നിരക്ഷാ സേനാംഗങ്ങള്, പൊലീസ്, ഐആര്ഡി, എന്ഡിആര്എഫ് - 136 പേര്
സോണ് 2 - വനംവകുപ്പ്, അഗ്നിരക്ഷാ സേനാംഗങ്ങള്, പൊലീസ്, എസ്ഒജി, എന്ഡിആര്എഫ്, സൈന്യം - 462 പേര്
സോണ് 3 - വനംവകുപ്പ്, അഗ്നിരക്ഷാ സേനാംഗങ്ങള് - 73 പേര്
സോണ് 4 - അഗ്നിരക്ഷാ സേനാംഗങ്ങള്, എന്ഡിആര്എഫ്, സൈന്യം - 317 പേര്
സോണ് 5 - അഗ്നിരക്ഷാ സേന, സൈന്യം,
വനംവകുപ്പ് - 168 പേര്
സോണ് 6 - അഗ്നിരക്ഷാ സേന, സൈന്യം,
വനംവകുപ്പ് , തമിഴ്നാട് ഫയര് ആന്റ് റസ്ക്യൂ,
എന്ഡിഎംഎ, ഡെല്റ്റ സ്ക്വാഡ് - 218 പേര്
സേനക്ക് പുറമെ 75 സന്നദ്ധപ്രവര്ത്തകരും തിരച്ചിലിന്.
750 വോളന്റിയര്മാര് രജിസ്റ്റര് ചെയ്തിട്ടുണ്ട്
മൃതദേഹങ്ങൾ കണ്ടെത്താൻ ഇന്ന് കൂടുതൽ റഡാറുകൾ എത്തിച്ചു പരിശോധന നടത്തും. എത്തിക്കുന്നത് സൈന്യത്തിന്റെ റഡാറുകളാണ്. ഒരു സാവർ റഡാറും നാല് ർ റെക്കോ റഡാറുകളുമാണ് ഇന്ന് പരിശോധനക്ക് എത്തിക്കുക.
മേപ്പാടി: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്പൊട്ടലില് മരിച്ചവരുടെ എണ്ണം 340 ആയി. കാണാതായാവര്ക്കായി അഞ്ചാം ദിനവും തിരച്ചില് തുടരുകയാണ്. ഇനിയും 200ലധികം ആളുകളെ കണ്ടെത്താനുണ്ട്. ചാലിയാറിലും പരിശോധന തുടരും. 84പേര് വിവിധ ആശുപത്രികളില് ചികിത്സയിലാണ്. 146 മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹം ഇന്ന് പൊതു ശ്മശാനങ്ങളില് സംസ്കരിക്കും.
തിരച്ചില് ആറ് മേഖലകളിലായി തുടരും. ചാലിയാറിലെ തിരച്ചിലിന് ബോട്ടുകളും ഡ്രോണുകളും ഉപയോഗിക്കും. മൃതദേഹവും ശരീരഭാഗങ്ങളും ഉള്പ്പെടെ 341 പോസ്റ്റ്മോര്ട്ടം നടത്തി. വടക്കന് ജില്ലകളില് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്, വയനാട്,കാസര്കോട് ജില്ലകളില് ശക്തമായ മഴക്ക് സാധ്യതയുണ്ട്.
മുണ്ടക്കൈയിലെ യൂനിസിൻ്റെ പിതാവ് മൊയ്തീൻ കുട്ടിയുടെ മൃതദേഹം ചാലിയാറിൽ നിന്നും ലഭിച്ചു. യൂനുസിന്റെ വീടിനു സമീപത്തായിരുന്നു ഇന്ന് റഡാറിൽ സിഗ്നൽ ലഭിച്ചതും രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയതും.
ജീവൻ്റെ സിഗ്നൽ കണ്ടെത്തിയതിനെ തുടർന്ന് രാത്രിയിലും തുർന്ന തെരച്ചിൽ അവസാനിപ്പിച്ചു. സിഗ്നൽ ലഭിച്ചിടത്ത് മനുഷ്യ സാന്നിധ്യമില്ലെന്ന് റഡാർ വിദഗ്ധർ വ്യക്തമാക്കി. സ്ഥലത്ത് തവളയുടെയോ ഇഴജന്തുക്കളുടെയോ സാന്നിധ്യമായിരിക്കാം സിഗ്നൽ ചെയ്തതെന്നും വിദഗ്ധൻ. സിഗ്നൽ ഉള്ള സ്ഥലത്ത് കണ്ടെത്താൻ ആയില്ല. ബിൽഡിംഗ് പൂർണ്ണായി പരിശോധിച്ചു. ബന്ധുക്കൾ പറഞ്ഞ വഴിയും പരിശോധിച്ചു. ഒന്നും കണ്ടെത്താൻ ആയില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ജീവൻ്റെ സാന്നിധ്യം സൂചിപ്പിക്കുന്ന സിഗ്നൽ കിട്ടിയിടത്തെ സാധ്യത ലക്ഷത്തിലൊന്നാണെങ്കിലും ശ്രമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രക്ഷാപ്രവർത്തനത്തിൽ ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
മേപ്പാടി ജിഎച്ച്എസ്എസ് ക്യാമ്പിലെ കുട്ടികൾക്ക് സാധനങ്ങൾ എത്തിച്ചു നൽകി കെഎസ്യു. റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് കുട്ടികൾക്കാവശ്യമായ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും എത്തിച്ചു നൽകിയത്.
മുണ്ടക്കൈ ദുരന്തത്തിൽ പെട്ട 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളും ഇതുവരെ ചാലിയാറിൽ നിന്നും ലഭിച്ചു. ഇന്ന് അഞ്ച് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും ലഭിച്ചു.
രക്ഷാപ്രവര്ത്തനത്തിനിടെ റഡാര് പരിശോധനയില് സിഗ്നല് ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരും. നേരത്തെ പരിശോധന അവസാനിപ്പിക്കാന് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ദൗത്യം തുടരാൻ തീരുമാനിച്ചത്. സിഗ്നൽ ലഭിച്ച കെട്ടിടത്തിലും പരിശോധന നടക്കുന്നു.
വയനാട് ഉരുള്പൊട്ടലിന്റെ സാഹചര്യത്തില് പകര്ച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. പകര്ച്ചവ്യാധികള്ക്കെതിരെ നിതാന്ത ജാഗ്രത പുലര്ത്താന് നിര്ദേശം നല്കി. ക്യാമ്പുകളെല്ലാം മാനദണ്ഡങ്ങള് പാലിച്ച് പ്രവര്ത്തിക്കണം. എലിപ്പനി, വയറിളക്ക രോഗങ്ങള്, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ചിക്കന് പോക്സ് എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്ദേശം നല്കി. ഉരുള്പൊട്ടലിന്റെ സാഹചര്യത്തില് നടന്ന അവലോകന യോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസിന്റെ സെർച്ച് ആൻഡ് റെസ്ക്യൂ ടീം ചൂരൽമല സ്കൂളിന് പിന്നിലുള്ള തകർന്ന വീട്ടിൽ നിന്നും കണ്ടെത്തിയ സ്വർണവും റേഷൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയ രേഖകളും ചൂരൽമല റവന്യൂ ഡിപ്പാർട്മെന്റിന്റെ കൺട്രോൾ റൂമിൽ കൈമാറി.
രക്ഷാപ്രവര്ത്തനത്തിനിടെ റഡാര് പരിശോധനയില് സിഗ്നല് ലഭിച്ചിടത്ത് പരിശോധന തുടരും. പരിശോധന അവസാനിപ്പിക്കാന് തീരുമാനിച്ചിരുന്നു. എന്നാല് മുഖ്യമന്ത്രിയുടെ നിര്ദേശപ്രകാരമാണ് പരിശോധന തുടരാന് തീരുമാനിച്ചത്. കലുങ്കിനകത്ത് പരിശോധന നടത്തുന്നവരെയും സൈന്യത്തെയും എന്ഡിആര്എഫിനോടും പിന്മാറാന് റഡാര് പ്രവര്ത്തിപ്പിക്കുന്ന സംഘം നിര്ദേശം നല്കി മിനിറ്റുകള്ക്കകമാണ് പരിശോധന തുടരാന് മുഖ്യമന്ത്രി നിർദേശിച്ചത്.
വയനാടിൻ്റെ പുനർ നിർമാണത്തിൽ പങ്കാളിയാകുമെന്ന് ഔദ്യോഗികമായി അറിയിച്ച വേൾഡ് മലയാളി കൗൺസിലിന് കൃതജ്ഞത രേഖപ്പെടുത്തി മുഖ്യമന്ത്രി. വയനാട് അത്ര വലിയ ആഘാതമാണ് കേരളീയ മനസിന് ഏൽപ്പിച്ചിരിക്കുന്നത്. എല്ലാവരുടെയും മനസ്സിൽ ഉയർന്നുവന്നത് മനുഷ്യത്വമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനകത്തും പുറത്തുമുള്ളവർ ഐക്യദാർഢ്യവുമായി മുന്നോട്ടുവന്നു. വയനാട്ടിലെ ജനതയ്ക്ക് ശരീരത്തിന് ഏൽപിച്ച ആഘാതത്തേക്കാൾ മനസ്സിനാണ് മുറിവേറ്റത്. അതിനായി ആവശ്യമായ മാനുഷിക പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇനിയും ഒട്ടേറേ കാര്യങ്ങൾ സംഘടനയ്ക്ക് ചെയ്യാൻ കഴിയട്ടെ. പ്രവാസി ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളീയത ഒരു അതിർത്തിക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നതിന്റെ തെളിവാണ് ഈ സഹായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വേൾഡ് മലയാളി കൗൺസിൽ ഒരു കോടി രൂപ നൽകി. 14 വീടുകൾ വച്ച് നൽകാനാണ് തുക. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിൽ വച്ചാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്
വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി സൈലം. ക്യാമ്പിൽ കഴിയുന്നവർക്കുള്ള ഭക്ഷ്യ -വസ്ത്ര സാമഗ്രികൾക്ക് പുറമെ , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള 10 ലക്ഷം രൂപയുടെ ചെക്ക് സൈലം സിഇഒ അനന്തു മന്ത്രി മുഹമ്മദ് റിയാസിസ് കൈമാറി. വീടുനിർമ്മാണത്തിനും, കുട്ടികളുടെ പഠനത്തിനും, സ്കൂളിന്റെ പുനർ നിർമ്മാണത്തിനുമുള്ള സഹായം തുടർന്നും ഉണ്ടാകുമെന്നും സൈലം അറിയിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാഹുൽ ഗാന്ധിക്ക് പറയാനുള്ളത് കേട്ടുവെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും കൈകോർക്കാവുന്നവരുമായി എല്ലാവരുമായി കൈകോർക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി അഞ്ച് വീടുകൾ നിർമ്മിച്ചുനൽകുമെന്ന് യൂത്ത് ഫ്രണ്ട് (എം). രക്ഷാപ്രവർത്തനങ്ങൾ കഴിഞ്ഞ ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുമെന്ന് യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ അറിയിച്ചു.
ഇന്ന് 14 മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിൽ നിന്ന് മൂന്നെണ്ണം കണ്ടെത്തിയപ്പോൾ ബാക്കി 11 എണ്ണം വയനാട്ടിൽ നിന്നാണ് കണ്ടെത്തിയത്. 119 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. തിരച്ചിലിന് ജിപിആർ റഡാർ ഉപയോഗിക്കാൻ തുടങ്ങി. ജിപിആർ മാപ് തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു. ക്യാമ്പിൽ 597 കുടുംബങ്ങൾ ഉണ്ട്. 829 പുരുഷന്മാരും 897 സ്ത്രീകളും 576 കുട്ടികളും അടക്കം ആകെ 2303 ആളുകളാണ് ക്യാമ്പുകളിൽ ഉള്ളത്. ക്യാമ്പുകളിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അഭിമുഖങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
ദുരിതബാധിതർക്ക് യൂത്ത് കോൺഗ്രസ് 30 വീടുകൾ വെച്ച് നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. താൽക്കാലികമായി 50 വാടക വീടുകൾ ഒരുക്കി നൽകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ. മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് പഠനം ഉറപ്പുവരുത്തുമെന്ന് നേരത്തെ യൂത്ത് കോൺഗ്രസ് അറിയിച്ചിരുന്നു.
മുണ്ടക്കൈയിൽ റഡാർ പരിശോധനയിൽ ജീവൻ്റെ സാന്നിധ്യം കണ്ടെത്തി. മണ്ണിനടിയിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താനാൻ നടത്തിയ പരിശോധനയിൽ രണ്ട് തവണയാണ് സിഗ്നൽ ലഭിച്ചത്. സിഗ്നൽ ലഭിച്ചതിന് സമീപം കിണറുമുണ്ട്. കിണറിൽ നേരത്തെ പരിശോധന നടത്തിയെന്ന് എൻഡിആർഎഫ് അറിയിച്ചു. കിണറ്റിൽ ഒന്നും ഇല്ലെന്നും NDRF സംഘം.
മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരില് തിരിച്ചറിയാന് സാധിക്കാത്ത ഭൗതികശരീരങ്ങള് ജില്ലയിലെ പൊതുശ്മശാനങ്ങളില് സംസ്കരിക്കും. കല്പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്നാട്, എടവക, മുള്ളന്കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന് കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില് സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള് ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്ക്ക് കൈമാറി നടപടികള് പൂര്ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്ക്കാരം എന്നിവക്ക് രജിസ്ട്രേഷന് വകുപ്പ് ഐ ജി ശ്രീധന്യ സുരേഷിനെ നോഡല് ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുണ്ടക്കൈ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 50 പേർക്ക് ഓർത്തഡോക്സ് സഭയുടെ സഹായം. ഇവർക്ക് 10 ലക്ഷം രൂപ ചെലവിൽ തീരുന്ന വീട് വെച്ച് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വയനാട് ദുരന്തമുഖത്ത് കാണുന്നത് ഒരുമയും സ്നേഹവുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാവരും പ്രവർത്തിക്കുന്നത് ഒറ്റകെട്ടായെന്നും സർക്കാർ സംവിധാനങ്ങളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എല്ലാ പാർട്ടി ഘടകങ്ങളും സംഭാവനകൾ നൽകണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിന് ക്യാമ്പയിൻ സംഘടിപ്പിക്കും.
ചാലിയാറിന് കുറുകെ മൃതദേഹവും ശരീരഭാഗങ്ങളും ചങ്ങാടത്തിൽ കയറ്റുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു. പുഴയിൽ ചാടി അതിസാഹസികമായി കരയ്ക്കെത്തിച്ച് രക്ഷാപ്രവർത്തകർ
140 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം ബന്ധുക്കള്ക്ക് വിട്ട് നല്കി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്എ സാമ്പിളുകള് ശേഖരിച്ചു.
ദുരിതബാധിതര്ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന് ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനായി 121 അംഗ സംഘത്തെ നിയോഗിച്ചു. മാനസിക പിന്തുണ വേണ്ടവർക്ക് 14416 എന്ന ടോള്ഫ്രീ നമ്പറില് വിളിക്കാം. ദുരിതാശ്വാസ ക്യാമ്പില് സേവനം നല്കും. വീട്ടിലെത്തിയും പിന്തുണ നല്കുമെന്നും ആരോഗ്യവകുപ്പ്.
അപകടത്തിൽ പെട്ടവരുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ സൗകര്യം ഒരുക്കണമെന്ന് രാഹുൽ ഗാന്ധി. അപകടം നടന്ന ഭൂമിയിലേക്ക് തിരിച്ച് പോകണ്ട എന്നാണ് എല്ലാവരും പറയുന്നത്. സർക്കാരുമായി ചർച്ച നടത്തും. വയനാട്ടിൽ 100ൽ അധികം വീടുകൾ വച്ചു നൽകും. വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജീവൻ്റെ സാന്നിധ്യം ഉണ്ടോ എന്ന് അറിയാൻ ലെെഫ് റെസ്ക്യൂ റഡാർ പരിശോധന. 16 മീറ്റർ താഴെ വരെ സാന്നിധ്യം അറിയാം. കോൺക്രീറ്റിന് ഇടയിലൂടെയും പോകുന്നതാണ് ഈ സംവിധാനം. പുഞ്ചിരിമട്ടത്താണ് പരിശോധന നടക്കുന്നത്.
സുദേവൻ, നാസർ, സുനിൽകുമാർ എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന അവസാനിപ്പിച്ചു. പരിശോധന സമീപ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.
വയനാട് അപകടം അശ്രദ്ധമൂലം ഉണ്ടായതെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധിയാണ് ഏറ്റവും അവസാനം എത്തിയത്. കടുപ്പമുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാനും വയനാടിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് രക്ഷനേടാനും ഇഡി റെയ്ഡ് എന്ന് പുലർച്ചെ രണ്ട് മണിക്ക് രാഹുൽ എക്സിൽ കുറിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
വയനാട് ദുരന്തം ബാധിച്ചവരെ മാനസികമായി ശാക്തീകരിക്കാന് യുവജന കമ്മീഷന് ആരംഭിച്ച കൗണ്സിലിങ് പദ്ധതിയിലേക്ക് യോഗ്യതയും പരിചയസമ്പന്നരുമായ സന്നദ്ധ പ്രവര്ത്തകരില് നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കാം: ksyc.kerala.gov.in
മേപ്പാടി പ്രകൃതി ദുരന്തത്തില് മരിച്ചവരില് തിരിച്ചറിയാന് സാധിക്കാത്ത ഭൗതികശരീരങ്ങള് ജില്ലയിലെ പൊതുശ്മശാനങ്ങളില് സംസ്കരിക്കും. കല്പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്നാട്, എടവക, മുള്ളന്കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
തിരിച്ചറിയാന് കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില് സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള് ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്ക്ക് കൈമാറി നടപടികള് പൂര്ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്ക്കാരം എന്നിവയ്ക്ക് രജിസ്ട്രേഷന് വകുപ്പ് ഐ ജി ശ്രീധന്യ സുരേഷിനെ നോഡല് ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം മുണ്ടേരി മുതൽ കോഴിക്കോട് ബേപ്പൂർ തുറമുഖം വരെ മൃതദേഹങ്ങൾക്കായി ചാലിയാറിൽ തിരച്ചിൽ നടത്തി പൊലീസ്. രണ്ട് സംഘങ്ങളെ വനത്തിനകത്ത് സൂചിപ്പാറ വെളളച്ചാട്ടത്തിന് സമീപം നേവിയുടെ ഹെലികോപ്റ്ററിൽ എയർ ഡ്രോപ്പ് ചെയ്തു. ചാലിയാറിന് മുകളിലൂടെ പറന്ന് പൊലീസ് ഹെലികോപ്റ്ററിൻ്റെ നിരീക്ഷണവും തുടരുകയാണ്.
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന് കേന്ദ്രത്തോട് അഭ്യര്ത്ഥിക്കുമെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. രാഷ്ട്രപതി ഭവനില് ചേരുന്ന യോഗത്തില് വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ദുരന്തം ശക്തമായി ഉന്നയിക്കുമെന്ന് ഗവര്ണര് പറഞ്ഞു.
രണ്ട് സംഘങ്ങളെ വനത്തിനകത്ത് സൂചിപ്പാറയ്ക്ക് സമീപം ഏയർ ഡ്രോപ്പ് ചെയ്തു. പൊലീസ്, തണ്ടർബോൾട്ട്, ഫോറസ്റ്റ് ഉദ്യോഗസ്ഥരടങ്ങിയ 12 പേരാണ് തിരച്ചിൽ നടത്തുന്നത്. പൊലീസ് ഹെലികോപ്റ്ററിൽ ചാലിയാറിന് മുകളിലൂടെ പറന്ന് നിരീക്ഷിക്കുകയാണ്.
രക്ഷാ പവർത്തനങ്ങളിൽ വിശാലമായ യോജിപ്പെന്ന് മന്ത്രി പി രാജീവ്. എല്ലാവരും ഒരു മനസോടെ നിൽക്കുന്നു. ഇനിയുള്ളത് കടുപ്പമുള്ള ദൗത്യം. ദുരിതത്തിലായവരെ പുനരധിവസിപ്പിക്കണം. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ വേണ്ടെന്നും മന്ത്രി.
ഇതുവരെ 199 പോസ്റ്റുമോർട്ടം നടത്തി. 130 ശരീര ഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്.
കൂടുതൽ യന്ത്രസഹായത്തോടെ പുഞ്ചിരിമട്ടത്ത് തിരച്ചിൽ തുടരുമെന്ന് ദൗത്യതലവൻ ബ്രിഗേഡിയർ അർജുൻ സേഗാൻ. സമയപരിധി നിശ്ചയിക്കാനാകില്ല. ജീവൻ്റെ തുടിപ്പുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കുത്തിയൊലിച്ച് പോകാനാണ് സാധ്യത. നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ തുടരുമെന്നും ബ്രിഗേഡിയർ പറഞ്ഞു.
ചൂരൽമല താഴ്വാരത്ത് നടക്കുന്നത് അഞ്ച് എസ്കവേറ്റർ ഉപയോഗിച്ചുള്ള പരിശോധന. 200ൽ അധികം പേരെ കാണാനില്ലെന്നാണ് നിഗമനം. തെർമൽ ഇമേജിങ് സഹായകരം. അഞ്ച് ഏക്കറോളമാണ് ഹിറ്റാച്ചി ഉപയോഗിച്ച് നീക്കുന്നത്. പ്രദേശവാസികളുടേയും അഭിപ്രായം പരിഗണിച്ചാണ് പരിശോധന നടത്തുന്നത്.
തിരച്ചിലിന് കൊണ്ടുവന്ന ഹിറ്റാച്ചി ചെളിയിൽ താഴ്ന്നു
വെള്ളരിമല വില്ലേജ് ഓഫീസ് പരിസരത്ത് ചെളികുണ്ടിലാണ് ഹിറ്റാച്ചി താഴ്ന്നത്. ഇതേ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന മറ്റൊരു ഹിറ്റാച്ചിയുടെ പൽ ചക്രങ്ങൾ പൊട്ടിപ്പോയി.
ചുളിക്ക മദ്രസ ഹാൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി വിട്ടുനൽകി. നിലമ്പൂർ ആശുപത്രിയിൽ കൂടുതൽ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള സജ്ജീകരണം ഒരുക്കി. മൃതദേഹങ്ങൾ മറവ് ചെയ്യുന്നത് ദേശീയ അന്തർദേശീയ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും.
പടവെട്ടിക്കുന്നിൽ നിന്ന് നാല് പേരെ ജീവനോടെ കണ്ടെത്തി. നാലാം നാളാണ് നാല് പേരെ ജീവനോടെ കണ്ടെത്തിയത്. നാല് പേരെയും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തുന്നു. ജോൺ, ജോമോള് , എബ്രഹാം എന്നിവരെയാണ് കുടുങ്ങിക്കിടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്. അപകടത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടവരെയാണ് തിരിച്ചുപിടിച്ചിരിക്കുന്നത്.
ചാലിയറിൽ ഡ്രോൺ പരിശോധനയുമായി പൊലീസ്. മൃതദേഹങ്ങൾ കണ്ടെത്താനാണ് പരിശോധന. നാല് ഡ്രോണുകൾ ഉപയോഗിച്ചാണ് പരിശോധന. പൊലീസ് നായകളും ഉടനെത്തും.
വില്ലേജ് റോഡ് പരിസരത്തും പരിശോധന. പ്രദേശ വാസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന.
49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തകർന്ന സ്കൂളുകളുടെ കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും. പുനർനിർമ്മിക്കേണ്ട സ്കൂളുകൾ പുനർനിർമ്മിക്കും. കുട്ടികളുടെ നിലവിലെ പഠനത്തിന് താത്കാലിക സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
ആറ് സെക്ടറിലായി പരിശോധനയെന്ന് മന്ത്രി കെ രാജന്. ഓരോ ടീമിലും മുപ്പത് പേര് വീതമുള്ള സംഘങ്ങളായിരിക്കും. മൂന്ന് പ്രാദേശിക പ്രവര്ത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ചാലിയാര് പുഴയുടെ നാല്പത് കിലോമീറ്റര് പ്രദേശത്തും തിരച്ചില് നടത്തും. സൈന്യത്തിന് പുറമെ 20 വളന്റിയര്മാര് മതിയെന്നാണ് തീരുമാനം. രക്ഷാപ്രവര്ത്തകരുടെ കൂടി സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ് തീരുമാനം. മൃഗങ്ങള്ക്ക് കൂടി വേണ്ടി ക്യാമ്പുകള് ഇന്ന് തുറക്കും. മറവ് ചെയ്യേണ്ടവയെ മറവ് ചെയ്യുമെന്നും മന്ത്രി കെ രാജൻ.
കിട്ടിയ ശരീരഭാഗങ്ങള് മറവ് ചെയ്യാനുളള നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ. ഡിഎന്എ പരിശോധനക്ക് വേണ്ട സാമ്പിളുകള് ശേഖരിക്കും. ചിത്രമെടുത്ത് സൂക്ഷിക്കും. ശരീരഭാഗങ്ങൾ 72 മണിക്കൂറിലധികം സൂക്ഷിക്കാനാകില്ലെന്നും മന്ത്രി.
2000 ൽ ഏറേ രക്ഷാപ്രവർത്തകർ ഇന്ന് രംഗത്തുണ്ടെന്ന് ജില്ലാ കളക്ടർ മേഘശ്രി. ഡ്രോൺ പരിശോധന 60 ശതമാനം പൂർത്തിയായി. മൃതദേഹങ്ങൾ അടിയാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് കൂടുതൽ ശ്രദ്ധയോടെ പരിശോധന.
206 പേർ മിസ്സിംഗ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടുതൽ പേരെ കാണാൻ ഇല്ലെന്ന് വിവരം ലഭിക്കുന്നുണ്ട്. കാണാതായവരുടെ പട്ടിക തയ്യാറാക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
ഉരുൾ പൊട്ടലിന്റെ പ്രഭവ കേന്ദ്രം 1550 മീറ്റർ ഉയരത്തിൽ. 86,000 ചതുരശ്ര മീറ്ററാണ് ദുരന്ത മേഖല. പാറക്കെട്ടുകൾ എട്ട് കിലോമീറ്റർ ദൂരത്തിൽ ഒഴുകി.
മുണ്ടക്കൈ ദുരന്തം:മണ്ണിടിച്ചിലിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒചാലിയാറിൽ നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു. ചുങ്കത്തറ കൈപ്പിനിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ചാലിയാറിൽ നിന്ന് ഇതുവരെ 172 മൃതദേഹങ്ങൾ കണ്ടെത്തി. 153 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തി. ചാലിയാറിലെ തിരച്ചിലിന് നേവിയും എത്തും. കാലാവസ്ഥ അനുകൂലമായാൽ നേവിയുടെ ഹെലികോപ്ടർ എത്തും. പൊലീസിനൊപ്പം നീന്തൽ വിദഗ്ധരായ നാട്ടുകാരും പങ്കെടുക്കും.
തമിഴ്നാട്ടില് നിന്നുളള ഡോഗ് സ്ക്വാഡും തിരച്ചിലിനെത്തും. നാല് കഡാവര് നായകളെ കൂടിയാണ് എത്തിക്കുന്നത്.
വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ - ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തനത് ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി.
മുണ്ടക്കൈയിൽ ആറ് മേഖലകളിലായി തിരിച്ചാണ് ഇന്ന് തിരച്ചിൽ നടക്കുന്നത്.
ആദ്യ സോൺ - അട്ടമല - ആറൻമല
സോൺ 2 - മുണ്ടക്കൈ
സോൺ 3 - പുഞ്ചിരിമട്ടം
സോൺ 4 - വെള്ളാർമല വില്ലേജ് റോഡ്
സോൺ 5 - ജിവിഎച്ച്എസ് വെള്ളാർമല
സോൺ 6 - ചൂരൽമല പുഴയുടെ അടിവാരം
ബെയ്ലി പാലത്തിലൂടെ കൂടുതൽ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും.
ദുരന്തതത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 296 ആയി. 200 ൽ അധികം ആളുകളെയാണ് ഇനി കണ്ടെത്താനുളളത്. കണ്ടെത്താനുളളവരിൽ 29 കുട്ടികളും ഉൾപ്പെടും. 107 മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞു. 105 മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 96 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,300ൽ അധികം ആളുകളാണ് കഴിയുന്നത്.
മുണ്ടക്കൈ ദുരന്തത്തില് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് അനുശോചിച്ചു. ദുരന്തത്തിന് ഇരയായവര്ക്ക് വേണ്ടി പ്രാര്ത്ഥിക്കുന്നുവെന്നും ഉറ്റവര് നഷ്ടപെട്ടവരുടെ വേദനയില് പങ്കു ചേരുന്നുവെന്നും ബൈഡൻ പറഞ്ഞു.
വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും ചാലിയാറിൽ നിന്നും കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പരിശോധനയ്ക്ക് ശേഷം ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുളള നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും രാസ പരിശോധന വിദഗ്ധരുമാണ് സംഘത്തിലുള്ളത്.
കൽപറ്റ ഡിവൈഎസ്പി പി ബിജുരാജിന്റെ നേതൃത്വത്തിൽ വിവധ ആശുപത്രികൾ, ഹെൽത്ത് സെന്ററുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക. വിവിധ ആശുപത്രികളിൽ നിന്ന് 79 ശരീരഭാഗങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അവയവങ്ങളുടെ ഇൻക്വെസ്റ്റ് നടത്തിയ ശേഷം ഡിഎൻഎ പരിശോധിച്ച് റിപ്പോർട്ട് നൽകും.
കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ശരിവെച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐഎംഡി). വയനാട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത് ഉരുൾപൊട്ടലുണ്ടായ ജൂലൈ 30ന് അതിരാവിലെയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.
ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ജൂലൈ 18 നും 25 നും ഇടയിൽ പല തവണ സംസ്ഥാനത്തിന് നൽകിയിരുന്നു. ഓറഞ്ച് അലേർട്ട് നൽകുന്നത് തയ്യാറെടുപ്പ് നടത്താനാണെന്നും മഹാപത്ര വ്യക്തമാക്കി.
മുണ്ടക്കൈയിൽ റെഡ് അലേർട്ട് നൽകിയത് അപകട ദിവസം പുലർച്ചെ; മുഖ്യമന്ത്രിയുടെ മറുപടി ശരിവച്ച് ഐഎംഡിമുണ്ടക്കൈ, ചൂരൽമല ഭാഗത്ത് മഴ ശക്തമാകുന്നു. രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുമോ എന്ന് ആശങ്ക.
ഇന്നത്തെ രക്ഷാപ്രവർത്തനത്തിനുള്ള സംഘം ദുരന്തബാധിത മേഖലകളിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. ആറു മേഖലകളായി തിരിച്ചാണ് ഇന്നത്തെ പരിശോധന. 40 അംഗ സംഘമാണ് പരിശോധന നടത്തുക.
വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിർദ്ദേശം നൽകിയതായ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ല. അങ്ങനെ ദ്യോതിപ്പികക്കുംവിധം ആശയവിനിമയം നടത്തിയത് പിൻവലിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടനെ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോട് നിർദേശിച്ചതായും മുഖ്യമന്ത്രി ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ദുരന്തത്തെ അതിജീവിച്ച് വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതി. ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യണമെന്നും ആവശ്യം.
മലപ്പുറം കോഴിക്കോട് അതിർത്തിയായ അറപ്പുഴ പാലത്തിനു സമീപത്തു വെച്ച് മൃതദേഹത്തിൻ്റെ കാലിന്റെ ഭാഗം കണ്ടെത്തിയത് ചൂരമലയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണ് മൃതദേഹഭാഗം കണ്ടെത്തിയത് മൃതദേഹഭാഗം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ നാളെ (വെള്ളി) മുതൽ 40 ടീമുകൾ തെരച്ചിൽമേഖല 6 സോണുകളായി തിരിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. പട്ടാളം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
അട്ടമല ആദിവാസി കോളനിയിൽ നിന്ന് മൂന്നു കുട്ടികളെ ക്യാമ്പിലേക്ക് മാറ്റി. മാറി താമസിക്കാൻ നിർദ്ദേശം നൽകിയിട്ടും കുടുംബം തയ്യാറായിരുന്നില്ല കുട്ടികളുടെ രക്ഷിതാക്കൾ ഇപ്പോഴും കോളനിയിൽ തുടരുന്നു മൂന്നും നാലും വയസ്സുള്ള കുട്ടികളെയാണ് ഫോറസ്റ്റ് സംഘം ക്യാമ്പിലേക്ക് മാറ്റിയത്.
വയനാട്ടിലെ ദുരന്ത ബാാധിതർക്ക് ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ. ഒരു കോടി രൂപയുടെ അവശ്യ മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും വയനാട്ടിലെത്തിക്കും. അടിയന്തര ആവശ്യമുള്ള മരുന്നുകൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് എത്തിക്കുക. പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആവശ്യപ്പെട്ട പട്ടികയിലുള്ള മരുന്നുകളാണ് എത്തിക്കുക.
ബെയ്ലി പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി. സൈനിക മേധാവിയുടെ വാഹനം കയറ്റി ഭാരപരിശോധന പൂർത്തിയാക്കിയ പാലം തുറന്ന് കൊടുത്തു. ചരിത്ര ദൗത്യം 24 മണിക്കൂറിനുള്ളിലാണ് പാലത്തിൻ്റെ പൂർത്തിയാക്കി ആർമി
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ. ഉമേഷിന് കൈമാറി. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളാണ് ചെക്ക് കൈമാറിയത്. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എഎൻ മോഹനൻ, പ്രസിഡൻ്റ് പിയു രാധാകൃഷ്ണൻ , ജോ.സെക്രട്ടറി അശോക് കൊട്ടാരപ്പിള്ളി, ക്ഷേത്ര ട്രസ്റ്റ് അംഗം എ മോഹൻ കുമാർ, മാനേജർ എം കെ കലാധരൻ എന്നിവർ കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു. സുനാമി, പ്രളയം, കോവിഡ് കാലഘട്ടങ്ങളിലും ക്ഷേത്ര ട്രസ്റ്റ് ധനസഹായം നൽകിയിരുന്നു.
വയനാട് നടക്കുന്ന രക്ഷാ ദൗത്യത്തിൽ അഭിമാനമെന്ന് മുണ്ടക്കൈ ദുരന്ത ബാധിത മേഖലയിലെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മേപ്പാടി വിംസ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ധാരാളം ആളുകൾ ദുരിതം അനുഭവിക്കുന്നുണ്ട്. അവർക്ക് വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണം. പുനരധിവാസത്തിനു ഉൾപ്പെടെ ശാശ്വത ഇടപെടലുകൾ വേണം. ശാശ്വത പരിഹാരം ആണ് ആവശ്യം. വയനാട് ദുരന്തങ്ങൾ തുടർക്കഥയാവുന്നു. അതുകൊണ്ട് ശാശ്വത പരിഹാരം വേണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
എന്ത് പറയണമെന്ന് അറിയാത്ത നിമിഷമാണെന്ന് മുണ്ടക്കൈ ദുരന്ത ബാധിത മേഖലയിലെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മേപ്പാടി വിംസ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. വേദനിപ്പിക്കുന്ന സാഹചര്യമാണെന്നും പുനരധിവാസം ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കുള്ള നന്ദിയും രാഹുൽ അറിയിച്ചു. പുനരധിവാസം സർക്കാർ ഉറപ്പാക്കക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള നിമിഷമല്ല ഇതെന്നും ചൂണ്ടിക്കാണിച്ചു. എല്ലാ സംവിധാനങ്ങളും കൈ കോർത്തു പ്രവർത്തിക്കേണ്ട നിമിഷമാണിതെന്നും രാഹുൽ ഗാന്ധി ഓർമ്മപ്പെടുത്തി.
തെരച്ചിലിനിടെ ജെസിബി ചെളിയിൽ താഴ്ന്നു. ചൂരൽമല വില്ലേജ് ഓഫീസിന് പുറകുവശത്താണ് സംഭവം. ജെസിബി ഉയർത്താൻ എൻഡിആർഎഫ് സംഘത്തിന്റെ ശ്രമം.
മുണ്ടക്കൈ ദുരന്തബാധിത പ്രദേശങ്ങളിലെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് മടങ്ങില്ല. ഇരുവരും വയനാട്ടിൽ തുടരും.
മുണ്ടക്കൈ ദുരന്തത്തിൽ പരിക്കറ്റ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ രാഹുൽ ഗാന്ധിയും പ്രിയങ്കയും സന്ദർശിക്കുന്നു. പരിക്കേറ്റവരെ സന്ദർശിച്ച ശേഷം ഇരുവരും മാധ്യമങ്ങളെ കാണും.
ചൂരൽമല വില്ലേജ് ഓഫീസിന് സമീപത്തെ തെരച്ചിൽ രണ്ട് മൃതദേഹം കൂടി ലഭിച്ചു. ഒരു മൃതദേഹം ലഭിച്ചത് തോടിന് അപ്പുറത്തെ വശത്ത് നിന്ന്. 7 മൃതദേഹങ്ങളും ഒരു ശരീരഭാഗവുമാണ് ഇന്ന് ലഭിച്ചത്. ഈ പ്രദേശത്തു നിന്നും ഇതുവരെ കണ്ടെത്തിയത് 39 മൃതദേഹങ്ങൾ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 17 ലക്ഷം രൂപയുടെ ചെക്കുകൾ വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമായി നൽകി. ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് അവലോകനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ 10 ലക്ഷവും തിരുനെല്ലി ദേവസ്വം 5 ലക്ഷവും ശ്രീ തൃശ്ശിലേരി ദേവസ്വം 2 ലക്ഷവും പാർവ്വതി വി.എ ഒരു ലക്ഷവുമാണ് നൽകിയത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകേണ്ടത്. ഔദ്യോഗിക സംവിധാനത്തിലൂടെയാവണം സംഭാവന നൽകേണ്ടത്.
മലപ്പുറം മുണ്ടേരി വനമേഖലയിൽ നിന്ന് മൂന്ന് മൃതദേഹ ഭാഗങ്ങൾ കൂടി കിട്ടി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തു നിന്നാണ് മൃതദേഹ ഭാഗങ്ങൾ ലഭിച്ചത്.
ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും മന്ത്രി പി രാജീവിന് കൈമാറി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു.
പുഞ്ചിരിമട്ടത്ത് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. തെരച്ചിലിൽ ഒന്നും കണ്ടെത്താൻ ആകാത്തതോടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഹിറ്റാച്ചി മടങ്ങി. രക്ഷാപ്രവർത്തകരും മടങ്ങുന്നു.
ചൂരൽമല വില്ലേജ് ഓഫീസിന് സമീപത്തെ തിരച്ചിലിൽ ഒരു മൃതദേഹം കൂടി ലഭിച്ചു. സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. ഇന്ന് ലഭിച്ചത് അഞ്ച് മൃതദേഹങ്ങളും ഒരു ശരീരഭാഗവും. വൻമരങ്ങൾ നീക്കിയുള്ള പരിശോധന തുടരുന്നു.
ഇനി ആരും ജീവനോടെ പ്രദേശത്ത് ഇല്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷിക്കാന് കഴിയുന്ന എല്ലാവരെയും രക്ഷിച്ചുവെന്ന് സൈന്യം അറിയിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി ഉരുൾപൊട്ടൽ മേഖലയിലേക്ക് പോയില്ല. സുരക്ഷ കണക്കിലെടുത്ത് തീരുമാനം. മുഖ്യമന്ത്രി ബെയ്ലി പാല നിർമ്മാണം വിലയിരുത്തി. ഇനി മേപ്പാടി സെൻ്റ് ജോസഫ് സ്കൂളിലെ ക്യാംപിലേക്ക് പോകും.
രക്ഷാദൗത്യത്തിനിടെ രക്ഷാപ്രവർത്തകന് പരിക്ക്. വൈറ്റ് ഗാഡ് വളന്റിയർക്കാണ് പരിക്കേറ്റത്. മുണ്ടക്കൈ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാണ് സംഭവം. കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചൂരൽമലയിലെത്തി. ആർമി ബെയ്ലി പാലം നിർമ്മിക്കുന്ന മേഖലയിലെത്തി സ്ഥിഗതികൾ വിലയിരുത്തി. ആർമിയുമായി സംസാരിച്ചു. താൽക്കാലിക പാലത്തിലൂടെ പുഴ മുറിച്ചുകടന്ന് അപ്പുറത്ത് എത്തി. ടി സിദ്ദിക്ക് എംഎൽഎ കാര്യങ്ങൾ വിശദീകരിച്ചു. പിന്നീട് ഇരുവരും ചൂരൽ മലയിൽ നിന്ന് മടങ്ങി.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ദേശിയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള തടസം എന്താണെന്ന് തടസം ഉന്നയിച്ചവർ പറയട്ടെയെന്നും മുഖ്യമന്ത്രി.
ദുരന്തത്തിലെ പ്രവർത്തനം ഒരേ മനസോടെയാണെന്ന് സർവ്വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി. ഇപ്പോൾ കൂടുതൽ ശ്രദ്ധിച്ചത് രക്ഷാപ്രവർത്തനത്തിലാണ്. ഏറ്റവും മികവാർന്ന പ്രവർത്തനം പട്ടാളത്തിൻ്റേതാണ്. മണ്ണിനിടയിലുള്ള ആളുകളെ കണ്ടെത്താൻ മെഷിനറി ഉണ്ടായിരുന്നില്ല. പാലം വന്നതോടെ ആ പ്രതിസന്ധി മാറി. മെഷിനറികൾ ഇനി ഇതിലൂടെ കൊണ്ടുപോകാം.
ഒരു ഭാഗം ചിതറിയ ശരീരങ്ങളാണ് കിട്ടിയിട്ടുള്ളത്. ഇനിയും ആളുകളെ കണ്ടെത്താനുണ്ടെന്ന് തന്നെയാണ് കരുതുന്നത്. നിലമ്പൂർ ഭാഗത്തേക്ക് ഒഴുകി പോയ ശരീര ഭാഗങ്ങൾ കണ്ടത്താൻ ശ്രമം തുടരുന്നുണ്ട്.
തത്കാലം ദുരിതാശ്വാസ ക്യാമ്പ് തുടരും. പുനരധിവാസ പ്രക്രിയ ഫലപ്രദമായി സ്വീകരിക്കും. കൂടുതൽ നല്ലനിലയിൽ പുനരധിവാസ പ്രക്രിയ തുടരേണ്ടിവരും. കുറേ കുടുംബങ്ങൾ താമസിക്കുന്നുണ്ടാകും. ക്യാമ്പിലുള്ളവരുടെ സ്വകാര്യത സംരക്ഷിക്കും. കാണാൻ വരുന്നവർ ക്യാമ്പിനകത്തേക്ക് കയറരുത്. കാണാൻ റിസപ്ഷൻ പോലൊരു സംവിധാനം ഒരുക്കും.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെയിരുന്നുകൊണ്ട് വിദ്യാഭ്യാസം നൽകും. അതിനുള്ള ക്രമീകരണം വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്തും. പിന്നീട് സാധാരണ നിലയിലുള്ള ക്ലാസുകളിലേക്ക് കടക്കാം.
മാനസ്സികാഘാതം പ്രതീക്ഷിക്കുന്നതിലും അപ്പുറം. മാനസികാഘാതം കുറയ്ക്കാൻ കൗൺസിലിങ്ങ് നടത്തും. കൗൺസിലിങ്ങ് ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്.
ദുരന്ത മേഖലയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിപാര്പ്പിക്കാനുളള ശ്രമം തുടരും. നിലവിൽ അവർ അതിന് തയ്യാറാകുന്നില്ല. അവര്ക്ക് ഭക്ഷണം എത്തിക്കും.
ഒരു ദുരന്തം സംഭവിച്ചു, ഇതിൽ നിന്ന് മറ്റൊരു ദുരന്തം സംഭവിക്കാൻ പറ്റില്ല. ഇതിന്റ ഭാഗമായി വരാനിടയുള്ള മറ്റൊരു ദുരന്തം പകർച്ചവ്യാതിയാണ്. പകർച്ചവ്യാതി തടയാൻ എല്ലാവരും സഹകരിക്കണം. ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പുമായി എല്ലാവരും സഹകരിക്കണം.
സർവ്വകക്ഷി യോഗത്തിൽ വന്ന നിർദ്ദേശം, മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കളായാവർ പോയാൽ മതി. അനാവശ്യമായി തള്ളിക്കയറരുത്.
ധാരാളം മൃഗങ്ങൾ ചത്തൊടുങ്ങിയിട്ടുണ്ട്. അത് കൃത്യമായി സംസ്കരിച്ചില്ലെങ്കിൽ അതിന്റെ ഭാഗമായി വരുന്ന ദുരന്തമുണ്ട്. അത് കൃത്യമായി സംസ്കരിക്കണം. ഈ പ്രവർത്തനം ഏതാനും ദിവസം കൊണ്ടോ ആഴ്ചകൊണ്ടോ പരിഹരിക്കാൻ കഴിയില്ല., സമയമെടുത്ത് പരിഹരിക്കേണ്ടി വരും.
12 ഓളം മന്ത്രിമാർ നിലവിൽ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇത് എപ്പോഴും പ്രായോഗികമല്ല, അതിനാൽ ഇനി നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി വയനാട് പ്രവർത്തിക്കും. റവന്യു മന്ത്രി, വനംവകുപ്പ് മന്ത്രി, ടൂറിസം മന്ത്രി, പട്ടികജാതി പട്ടികക്ഷേമം വകുപ്പ് മന്ത്രി എന്നിവരടങ്ങുന്ന ഉപസമിതി ഇവിടെ പ്രവർത്തിക്കും. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് അത് പുനഃസൃഷ്ടിച്ച് കൊടുക്കുമെന്നും മുഖ്യമന്ത്രി
തത്കാലം ദുരിതാശ്വാസ ക്യാമ്പ് തുടരും
ക്യാമ്പിലുള്ളവരുടെ സ്വകാര്യത സംരക്ഷിക്കും
കുട്ടികൾ ഉള്ളിടത്ത് വിദ്യാഭ്യാസം
മാനസികാഘാതം കുറയ്ക്കാൻ കൗൺസിലിങ്
ആദിവാസി കുടുംബങ്ങളെ മാറ്റിപാര്പ്പിക്കാൻ ശ്രമം
പകർച്ചവ്യാതി തടയാൻ സഹകരിക്കണം
ആശുപത്രികളിലേക്ക് അനാവശ്യമായി തള്ളിക്കയറരുത്
മന്ത്രിസഭാ ഉപസമിതി വയനാട് പ്രവർത്തിക്കും
കേരളത്തിന് ദുരന്തമുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ആവർത്തിച്ച് അമിത് ഷാ. ദുരന്തം നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എൻഡിആർഎഫിനെ വിന്യസിച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ഈ പ്രതിസന്ധി ഘട്ടത്തിൽ മോദി സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവുമായി നിലകൊള്ളുന്നു. കഴിഞ്ഞ പത്ത് വർഷമായി, ഇത്രയും വലിയ ദുരന്തങ്ങളെ നേരിടാൻ അത്യാധുനിക മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ഭാരതം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ദുരന്തങ്ങളിൽ ആളപായമില്ല എന്ന ലക്ഷ്യം കൈവരിക്കുമെന്ന മോദിജിയുടെ പ്രതിജ്ഞ പിന്തുടർന്ന് കേരള സർക്കാരിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. ദുരന്തം നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എൻഡിആർഎഫിനെ വിന്യസിച്ചിരുന്നു.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ഈ പ്രതിസന്ധി ഘട്ടത്തിൽ മോദി സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവുമായി നിലകൊള്ളുന്നു.
— Amit Shah (@AmitShah) August 1, 2024
കഴിഞ്ഞ പത്ത് വർഷമായി, ഇത്രയും വലിയ ദുരന്തങ്ങളെ നേരിടാൻ അത്യാധുനിക മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ഭാരതം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദുരന്തങ്ങളിൽ…
ചൂരൽമല ഭാഗത്ത് രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. സന്നദ്ധപ്രവർത്തകരുടെ തിരച്ചിലിനിടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരത്തിന്റെ ഇടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ദുരന്ത പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം തുടങ്ങി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു.
മുണ്ടക്കൈയിലെ തിരച്ചിലിന് കൂടുതല് സംവിധാനങ്ങള് എത്തിക്കും. ഐബോഡ് ഡ്രോണും, ലോങ് ബൂം എസ്കവേറ്ററും ഉപയോഗിക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രി തല യോഗം പൂര്ത്തിയായി. തിരച്ചില് പൂര്ത്തിയാകുന്നത് വരെ മന്ത്രിമാര് വയനാട്ടില് തുടരും. നാല് മന്ത്രിമാരാണ് തുടരുക. പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്, ഒ ആര് കേളു, കെ രാജന് എന്നീ മന്ത്രിമാരാണ് തുടരുക.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. റോഡ് മാർഗം വയനാട്ടിലേക്ക് പുറപ്പെട്ടു.
കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താന് റേഷന് കാര്ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തും. 41 പേരെയാണ് പുഞ്ചിരിമട്ടത്ത് ട്രീവാലി റിസോര്ട്ടിന് സമീപത്തുനിന്നും മാത്രം കാണാതായത്.
ബെയ്ലി പാലം നാടിന് സമർപ്പിക്കുന്നുവെന്ന് സൈന്യം. സ്ഥിരം പാലം വരുന്നതുവരെ ബെയ്ലിപാലം മുണ്ടക്കൈയ്ക്കുള്ളതെന്ന് മേജർ ജനറൽ വിനോദ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു.
15 ഹിറ്റാച്ചികൾ പുഴയ്ക്കപ്പുറം എത്തിച്ചതായി പിഡബ്ല്യുഡി. പുഴ മുറിച്ച് കടന്നാണ് ഇവ പോയത്.
അട്ടമല ഉള്പ്പെടെ അഞ്ച് പോയിന്റുകള് കേന്ദ്രീകരിച്ചാണ് തിരച്ചിലെന്ന് മന്ത്രി കെ രാജൻ. റിപ്പോര്ട്ടറിലൂടെ പഞ്ചായത്ത് മെമ്പര് നൂറുദ്ധീന് ഭക്ഷണം ആവശ്യപ്പെട്ട ഇടത്തേക്ക് ഭക്ഷണമെത്തിച്ചു. വിലപ്പെട്ട വസ്തുക്കള് അതാത് ആളുകളെ കണ്ടെത്തി തിരിച്ചേല്പ്പിക്കും. രക്ഷാപ്രവര്ത്തകരെ അഭിനന്ദിക്കുന്നുവെന്നും കെ രാജന് പറഞ്ഞു.
ബെയ്ലി പാലം 70% പൂർത്തിയായതായും ആർമി. പണി ഉച്ചയോടെ പൂർത്തിയാകുമെന്ന് ആർമി റിപ്പോർട്ടർട്ടർ ടിവിയോട് പറഞ്ഞു. ദുരന്ത മേഖലകളിൽ ആർമി രണ്ട് വട്ടം പരിശോധന നടത്തി. ഒഴുക്ക് കൂടിയതിനാൽ കയർ കെട്ടിയുള്ള പാലം ഉപേക്ഷിച്ചു. ഭാരമേറിയ ഉപകരണങ്ങൾ കൊണ്ടുപോകാൻ പാലം ഉപയോഗിക്കാം. ഉച്ചയോടെ ഹിറ്റാച്ചികൾ പാലത്തിലൂടെ അപ്പുറത്തെത്തിക്കും.
പ്രത്യേക പരിശീലനം നേടിയ കേരള പൊലീസിന്റെ ഹൈ ആള്ട്ടിറ്റിയൂഡ് ടീം മുണ്ടക്കൈയിൽ. പെട്ടിമുടി ദുരന്തത്തിന് ശേഷമാണ് ഹൈ ആള്ട്ടിറ്റ്യൂഡ് ടീം രൂപീകരിക്കുന്നത്.
മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് നിന്ന് ഹെലി കോപ്റ്ററിൽ ബത്തേരിയിൽ ഇറങ്ങും. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഒപ്പമുണ്ട്. 11.30ന് സര്വകക്ഷി യോഗം ചേരും.
ചൂരൽമല വില്ലേജ് ഓഫീസിന് സമീപത്തെ തിരച്ചിൽ തുടങ്ങുന്നു. ജെസിബി അടക്കമുള്ളവ എത്തിച്ചു. സ്നിഫർ ഡോഗ്, ഡ്രോൺ എന്നിവ ഉപയോഗിച്ചാണ് തിരച്ചിൽ.
പ്രദേശത്ത് കനത്ത മൂടൽമഞ്ഞിന് പിന്നാലെ മഴയും ആരംഭിച്ചു
വയനാട് ഉരുള്പൊട്ടല് മേഖലകളില് ജാഗ്രതാ നിര്ദേശം. ആളുകള് മാറി താമസിക്കണമെന്ന് കളക്ടര് ആവശ്യപ്പെട്ടു.
മുണ്ടക്കൈയില് നായകളെ ഉപയോഗിച്ചുളള പരിശോധന തുടരുന്നു. മണ്ണിനടിയില് കൂടുതല് പേരുണ്ടോ എന്നറിയാനാണ് പരിശോധന. കെഡാവർ ഡോഗുകളായ മായയും മര്ഫിയുമാണ് രക്ഷാപ്രവര്ത്തന സംഘത്തിലുള്ളത്. ഒപ്പം ഒരു സ്നിഫർ ഡോഗും.
രക്ഷാ പ്രവർത്തനം വീണ്ടും തുടങ്ങി. തിരച്ചിലിന് സ്നിഫർ ഡോഗുകളും രംഗത്ത്. തകർന്ന വീടുകൾക്കിടയിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങികിടക്കുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതിന് മുൻഗണന. കൂടുതല് യന്ത്രങ്ങളും രക്ഷാപ്രവര്ത്തനത്തിന് എത്തിക്കും.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 137 മൃതദേഹങ്ങളാണ് ഇതുവരെ എത്തിച്ചത്. ഇതിൽ 54 മൃതദേഹങ്ങളും 83 ശരീര ഭാഗങ്ങളുമാണുള്ളത്. 31 മൃതദേഹങ്ങളും 41 ശരീരഭാഗങ്ങളും വയനാട്ടിലേക്ക് കൊണ്ട് പോയെന്നും അധികൃതർ അറിയിച്ചു. 195 പേർ ചികിത്സയിലാണ്.
മുണ്ടക്കൈയിൽ മരണം 282 ആയി. ഇനിയും 191 പേരെ കാണാനില്ല. ചികിത്സയിൽ കഴിയുന്ന 11 പേർ ഐസിയുവിലാണ്. 82 ക്യാമ്പുകളിലായി 8000 ലേറെ പേരാണ് താമസിക്കുന്നത്.
മുണ്ടക്കൈയിൽ നിന്നും ഇനിയും ഏറെ പേരെ കിട്ടാനുണ്ടെന്ന് വാർഡ് മെമ്പർ നൂറുദ്ദീൻ. 180 വീടുകളുണ്ടായിരുന്നിടത്ത് 40 വരെ വീടുകളെ ബാക്കിയുള്ളൂവെന്നും നൂറുദ്ദാൻ പറയുന്നു.
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തകർക്കും കുടുങ്ങിക്കിടക്കുന്നവരുമായവർക്ക് ഭക്ഷണം എത്തിക്കണമെന്ന് ആവശ്യം. വെള്ളവും ലഭിക്കണമെന്നുമാണ് ആവശ്യം. 1500 ലേറെ പേർക്കാണ് ഭക്ഷണവും വെള്ളവും ആവശ്യം.
വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും. രാവിലെ 10.30 ന് എപിജെ ഹാളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.
മൃതദേഹങ്ങൾക്കായി നിലമ്പൂർ പോത്തുകല്ല് ചാലിയാർ തീരത്ത് മുണ്ടേരി വനമേഖലയിലെ തിരച്ചിൽ രാവിലെ 7ന് പുനരാരംഭിക്കും.
മുണ്ടക്കൈയിൽ ബെയ്ലി പാലത്തിൻ്റെ നിർമ്മാണം അതി വേഗത്തിൽ പുരോഗമിക്കുന്നു. ജെസിബിയും ഹിറ്റാച്ചിയും ആംബുലൻസുമെല്ലാം പോകാൻ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനപാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിർമ്മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങൾക്ക് തടസ്സം നേരിടാതെ കാൽനട യാത്രക്ക് സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിർമ്മിക്കുന്നതെന്നാണ് വിവരം.
വയനാട് ജില്ലയിൽ ഉരുൾപൊട്ടിയതുമായി ബന്ധപ്പെട്ട് നാളെ (ആഗസ്റ്റ് 1) മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും. രാവിലെ 10.30 ന് എപിജെ ഹാളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.
മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്മോര്ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്മോര്ട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.
മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച 32 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഇപ്പോഴും സംസ്കാരം നടക്കുന്നു.
ബെയ്ലി പാലത്തിൻ്റെ നിര്മ്മാണം രാത്രിയും തുടരുമെന്ന് അറിയിച്ച് സൈന്യം. രാവിലെയോടെ നിര്മ്മാണം പൂര്ത്തിയാക്കുകയാണ് ലക്ഷ്യമെന്നും സൈന്യം വ്യക്തമാക്കി. മുണ്ടക്കൈയിലേക്കുളള താല്ക്കാലിക പാലം നേരത്തെ മുങ്ങിയിരുന്നു. ശക്തമായ മലവെളളപ്പാച്ചിലിലാണ് പാലം മുങ്ങിയത്. താല്ക്കാലിക പാലം ഉയര്ത്താന് ശ്രമം നടത്തി വരികയായിരുന്നു.
മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 255 ആയി. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്മോര്ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്മോര്ട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.
മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 247 ആയി. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്മോര്ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്മോര്ട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.
ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കമെന്ന നിർദ്ദേശവുമായി വയനാട് ജില്ലാ കളക്ടർ. മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിച്ച് നൽകി. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി,കാപ്പിക്കളo,സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.
മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 245 ആയി. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് 79 മൃതദേഹം ഇന്ന് കണ്ടെത്തി. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്മോര്ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്മോര്ട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.
മുണ്ടക്കൈയിലേക്കുളള താല്ക്കാലിക പാലം മുങ്ങി. ശക്തമായ മലവെളളപ്പാച്ചിലിലാണ് പാലം മുങ്ങിയത്. താല്ക്കാലിക പാലം ഉയര്ത്താന് ശ്രമം നടക്കുന്നു.
സുദേവന്റെ അമ്മയുടെ മൃതദേഹം കിട്ടി. 80 വയസ്സുള്ള നീലുവിന്റെ മൃതദേഹമാണ് കിട്ടിയത്. സുദേവന്റെ വീടിന്റെ അടുക്കളയുടെ ഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
മുണ്ടക്കൈയിലും ചൂരൽമലയിലും മഴ ശക്തമാകുന്നു. രക്ഷാ പ്രവർത്തനത്തിന് മഴ വെല്ലുവിളി. ബെയ്ലി പാലത്തിന്റെ നിർമ്മാണം തത്ക്കാലികമായി നിർത്തി. മഴമൂലം കൂടുതൽ നിർമ്മാണ സാമഗ്രികൾ എത്തിക്കാനാകുന്നില്ല.
മരണസംഖ്യ ഇനിയും ഉയരാൻ സധ്യത. നിരവധിപേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു.
ഗാഡ്ഗിൽ റിപ്പോർട്ട് എല്ലാ കാലത്തും ചിലർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാര്യമായി മാത്രമേ കാണേണ്ടതുള്ളൂ. പ്രളയം വന്നപ്പോൾ പറഞ്ഞു, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ പ്രളയം വരില്ലായിരുന്നുവെന്ന് പറഞ്ഞു. അങ്ങനെ എല്ലാ കാലത്തും ഇത് കേൾക്കുന്നുണ്ട്. അതിതീവ്രമഴ, നമ്മുടെ നാട്ടിൽ മാത്രമല്ലല്ലോ. പലയിടത്തും ഉണ്ടാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ ഗൌരവമായി കാണാൻ കഴിയേണ്ടതുണ്ട്. ഓരോ ദിവസവും വർദ്ധിക്കുന്ന കാർബർ ബഹിർഗമനം, അതുമൂലമുണ്ടാകുന്ന ആഗോളതാപനം ഇവ ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ട്. ദുരന്തമുഖത്ത് ശരിയല്ലാത്ത പ്രചാരണങ്ങൾ നടത്തരുതെന്ന് മുഖ്യമന്ത്രി.
എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യര്ത്ഥിച്ച് മുഖ്യമന്ത്രി. ഒറ്റക്കും കൂട്ടമായുമുളള പണപ്പിരിവ് വേണ്ട. വ്യക്തികളും സംഘടനകളും ശേഖരിച്ച വസ്തുക്കള് കളക്ട്രേറ്റില് എത്തിക്കാം.
ദുരന്തമുണ്ടായ പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടായിരുന്നു. 115 നും 204 മി.മീറ്ററിനും ഇടയിൽ മഴപെയ്യുമെന്നായിരുന്നു കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ 48 മണിക്കൂറിനുള്ളിൽ 572 മി.മീറ്റർ മഴയാണ് പെയ്തത്. മുന്നറിയിപ്പ് നൽകിയതിൽ എത്രയോ അധികം മഴ പെയ്തു. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഒരു തവണ പോലും റെഡ് അലേർട്ട് നൽകിയിട്ടുണ്ടായിരുന്നില്ല. അപകടം ഉണ്ടായ ശേഷം രാവിലെയോടെയാണ് കേന്ദ്രകലാവസ്ഥാ വകുപ്പ് ഈ പ്രദേശത്ത് റെഡ് അലേർട്ട് നൽകിയത്.
കേന്ദ്ര ഏജൻസിയായ, ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ ലാൻറ് സ്ലൈഡ് വാണിങ് സിസ്റ്റത്തിനായി വയനാട് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇവർ നൽകിയ മുന്നറിയിപ്പിൽ, 23 മുതൽ 28 വരെ ഒരു ദിവസം പോലും ഓറഞ്ച് അലേർട്ട് നൽകിയിട്ടില്ല. 29 ന് ഉച്ചയ്ക്ക് നൽകിയ മുന്നറിയിപ്പിൽ പോലും ഓറഞ്ച് അലേർട്ടാണ്. ജൂലൈ 30ന് മാത്രമാണ് അതിതീവ്രമഴ മുന്നറിയിപ്പ് നൽകിയത്. ഉരുൾപൊട്ടൽ മുന്നറിയിപ്പിൽ പച്ച അലേർട്ടാണ് നൽകിയിരിക്കുന്നത്. ചെറിയ മണ്ണിടിച്ചിൽ സാധ്യതയെന്നാണ് അർത്ഥം. എന്നാൽ അപ്പോഴേക്കും അതിതീവ്രമഴ ലഭിക്കുകയും ഉരുൾപൊട്ടൽ ഉണ്ടാവുകയും ചെയ്തു.
പ്രളയമുന്നറിയിപ്പ് നൽകാൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ജല കമ്മീഷൻ ജൂലൈ 23 മുതൽ 28 വരെ ഒരു ദിവസം പോലും ഇരുവഴിഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതാണ് വസ്തുത. പാർലമെന്റിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്.
എൻഡിആർഎഫ് സംഘം വേണമെന്ന് കേരളം ആവശ്യപ്പെടുകയായിരുന്നു. നേരത്തെ ഈ ആവശ്യം ഉന്നയിച്ചതാണ്. കാലാവർഷം ആരംഭിച്ചത് മുതൽ വിവിധ മുന്നറിയിപ്പുകൾ ലഭിക്കുന്നുണ്ട്. അതിന് അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുമുണ്ട്. മുന്നറിയിപ്പ് ലഭിച്ചത് പ്രകാരം വേണ്ട ഇടങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
എന്നാൽ ഈ ദുരന്തം ആരംഭിച്ച പ്രഭവ കേന്ദ്രം ഈ ദുരന്തം ചിന്തിച്ചതല്ല. കേന്ദ്രം ഗവൺമെന്റും ചിന്തിക്കണം. പരസ്പരം പഴിചാരാൻ വേണ്ടി പറയുന്നതല്ല. അതിതീവ്രമഴ എന്ന് പറയുന്നുണ്ട്, അതിന്റെ ശക്തിയെത്രയാണ്. ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ അതിന്റെ ഉത്തരവാദിത്തം ആരുടെയെങ്കിലും പെടലിക്കിട്ട് ഒഴിഞ്ഞുമാറിയതുകൊണ്ട് കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമോ? കേന്ദ്രസർക്കാർ ആലോചിക്കേണ്ടതുണ്ട്.
സാധാരണഗതിയിൽ പഴിചാരേണ്ട ഘട്ടമല്ല ഇത്. ഇപ്പോൾ ദുരന്തമുഖത്താണ് നമ്മൾ. രക്ഷാപ്രവർത്തനം നടത്തുക, ആളുകളെ കണ്ടെത്തുക, അവരെ സഹായിക്കുക, മണ്ണിനടിയിൽ കിടക്കുന്നവരെ കണ്ടെത്തുക, അതിന് കൂട്ടായ ശ്രമം നടത്തുക, നഷ്ടപ്പെട്ട ഗ്രാമത്തെ വീണ്ടെടുക്കുക, ഇതാണ് പ്രധാനം. സംസ്ഥാന സർക്കാർ ഇതിനാണ് പ്രാധാന്യം നൽകുന്നത്.
രക്ഷാപ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ കേരളത്തിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി.
വയനാട്ടിൽ രക്ഷാപ്രവർത്തനം പൂർണ തോതിൽ തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇവരെ ഏഴ് ക്യാമ്പുകളിലേക്കും ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മാറ്റി.
നാട് നേരിട്ടിട്ടില്ലാത്ത വേദനാജനകമായ ദുരന്തമാണ്. 144 മൃതദേഹം കണ്ടെടുത്തു. ഇതിൽ 79 പുരുഷൻമാർ, 64 സ്ത്രീകളുമുണ്ട്. 191 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്ത മേഖലയിൽ നിന്ന് പരമാവധി പേരെ മാറ്റുന്നുണ്ട്. രക്ഷപ്പെട്ടവർക്ക് വേണ്ട ചികിത്സ നൽകുന്നുണ്ട്. 82 ക്യാമ്പുകളിലായി 8017 ആളുകൾ കഴിയുന്നുണ്ട്. 1167 പേർ രക്ഷാപ്രവർത്തന രംഗത്തുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്യാമ്പിലുള്ളതിൽ 19 പേർ ഗർഭിണികളാണ്. രക്ഷാപ്രർത്തനത്തിൽ മുണ്ടക്കൈ ഭാഗത്ത് പ്രഥമ പരിഗണന നൽകുന്നുണ്ട്. 132 സേനാംഗങ്ങൾ തിരുവനന്തപുരത്തുനിന്ന് മാത്രമെത്തി. മണ്ണിനടിയിലുള്ള മൃതദേഹം കണ്ടെത്തുന്നതിനുള്ള സംവിധാനം ഉപയോഗിക്കും. ഇതിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ കേരളത്തിലേക്ക് എത്തും.
വീടുകളിൽ കഴിയുന്നവരെ നേരിട്ട് സന്ദർശിച്ച് മാനസ്സിക പിന്തുണ ഉറപ്പാക്കും. കോഴിക്കോട്, കണ്ണൂർ, തൃശൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
രക്ഷപ്പെട്ടുവരുന്നവർക്ക് അടിയന്തരസഹായം ഉറപ്പാക്കാൻ ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സംവിധാനം ഒരുക്കും. ആവശ്യത്തിന് ഡോക്ടർമാരെയും ഉദ്യോഗസ്ഥരെയും നിയമിക്കും.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്റിൽ വെള്ളം വിതരണം ചെയ്യാൻ സംവിധാനം ഒരുക്കി. ആരോഗ്യ ടീമിനെ നിയോഗിക്കും.
ചേറുമലയിൽ ജെസിബി നിൽക്കുന്നിടം മുതൽ കൺട്രോൾ റൂം വരെ ആവശ്യത്തിന് ലൈറ്റ് ഒരുക്കും. ചേറുമല ടെലഫോൺ എക്സ്ചേഞ്ച് വരെയും പാലം ഒലിച്ചുപോയ ചേറുമല ടൌൺ വരെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
ദുരന്തഭൂമിയോട് ചേർന്നുള്ള മേപ്പാടി ടൌണിലും മേപ്പാടി ഗവ. ആശുപത്രി, വിംസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വൈദ്യുതി ഏർപ്പാടാക്കി. ചേറുമല, മുണ്ടക്കൈയിൽ കെഎസ്ഇബിക്ക് മാത്രം മൂന്ന് കോടിയുടെ നാശനഷ്ടം.
റിലീഫ് ക്യാമ്പുകളില് ഭക്ഷ്യ വസ്തുക്കൾ ഉറപ്പ് വരുത്തും. ദുരന്ത മേഖലയില് ഇന്ധന ലഭ്യത ഉറപ്പാക്കും. റേഷന് ലഭ്യമാക്കും. അവശ്യസാധനങ്ങള് എത്തിക്കാന് സപ്ലൈക്കോയ്ക്ക് നിര്ദേശം നല്കി.
മുണ്ടക്കൈ ഉരുൾപൊട്ടൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ ബഹളം. ലോക്സഭ നാല് മണി വരെ നിർത്തി വെച്ചു. ദുരന്തത്തിൽ ബിജെപി എംപി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയതോടെയാണ് സഭയിൽ പ്രതിപക്ഷ എംപിമാർ ബഹളം വച്ചത്.
രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്ന് കെ സി വേണുഗോപാൽ. ജനങ്ങൾ രക്ഷാപ്രവത്തനത്തിൽ സഹകരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. അടിയന്തര സഹായങ്ങൾ ലഭ്യമാക്കണം. ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ നടപടി വേണം. അതിജീവനത്തിന് സാമ്പത്തിക സഹായം നൽകണം. ഒരാഴ്ച മുൻപ് മുന്നറിയിപ്പ് നൽകി എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു, ഇതിൽ വ്യക്തത വരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. എന്ത് നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചു? കേന്ദ്രം ഇതിൽ എന്ത് തുടർ നടപടികൾ സ്വീകരിച്ചു? വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നു. 7000 ലധികം ആളുകളാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
ചൂരൽ മലയിലേക്കുള്ള റോഡിൻ്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിലേക്ക് താൽകാലിക പാലം നിർമ്മിക്കുന്നതിന് ഇന്ത്യൻ വ്യോമ സേനയുടെ വിമാനം കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയിട്ടുണ്ട്. വിമാനത്തിൽ കൊണ്ടുവന്ന പാലം നിർമ്മിക്കാനുള്ള സാമഗ്രികൾ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. ഇതിനാണ് നിയന്ത്രണം
ചൂരൽമല വില്ലേജ് ഓഫിസിന് സമീപം ഏഴ് വീടുകൾ തകർന്നു. നിരവധി പേർ കുടുങ്ങി. 23 മൃതദേഹം ഇന്നലെ കണ്ടെത്തി. ഇന്ന് 8 മൃതദേഹവും കണ്ടെത്തി.
മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വിഐപികളുടെ സന്ദർശനം ഒഴിവാക്കണമെന്ന് നാട്ടുകാർ. മൃതദേഹങ്ങൾ എത്തിക്കാൻ ആംബുലൻസുകൾക്ക് ബുദ്ധിമുട്ടുണ്ട്. അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് തടയണം. ബന്ധുക്കൾക്ക് ഉറ്റവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ അവസരം ലഭിക്കുന്നില്ലെന്നും ആരോപണം.
ഉദ്യോഗസ്ഥ സംഘങ്ങളുടെ വാഹനം ആംബുലൻസിൻ്റെ വഴിമുടക്കുന്നുവെന്ന പരാതിയുമായി ആംബുലൻസ് ഡ്രൈവർമാർ. ഉദ്യോഗസ്ഥർ അനാവശ്യമായി റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് തടസ്സം ഉണ്ടാക്കുന്നു. ചൂരൽമാലയിൽ നിന്ന് മൃതദേഹങ്ങളുമായി മേപ്പാടി ആശുപത്രിയിൽ എത്താൻ മണിക്കൂറുകൾ വേണ്ടി വരുന്നതായി ആരോപണം.വാഹനങ്ങൾ ഉടൻ മാറ്റി നൽകണമെന്നും ആവശ്യം.
ഉരുൾപൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ് നൽകി. ഈ മാസം 23നും മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23ന് ഒമ്പത് എന്ഡിആര്എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില് ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
'ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നു, കേരളം എന്ത് ചെയ്തു'; കുറ്റപ്പെടുത്തി അമിത് ഷാസുദേവന്റെ വീട്ടില് നടന്ന തെരച്ചിലില് ഒരാളുടെ മൃതദേഹം കണ്ടെത്തി. സുദേവന്റെ വീട്ടില് രാവിലെ ഏഴ് മണി മുതല് തുടങ്ങിയ തെരച്ചിലാണ്. സ്ത്രീയുടെ മൃതദേഹമാണ് കിട്ടിയത്.
മുണ്ടക്കൈ ഭാഗത്ത് വെള്ളം ഉയരുന്നതായി രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ട ആർമി വ്യക്തമാക്കി. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർ ഒഴികെ മറ്റെല്ലാവരും ഒഴിഞ്ഞു പോകണമെന്ന് ആർമി ആവശ്യപ്പെട്ടു.
പുഞ്ചിരമട്ടത്ത് 50 ലധികം വീടുകൾ മണ്ണിനടിയിലെന്ന് മുൻ എംഎൽഎ സി കെ ശശീന്ദ്രൻ. എത്രപേർ അകപ്പെട്ടു എന്നതിൽ കൃത്യമായ കണക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതി. കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി സന്നദ്ധ പ്രവർത്തകർ.
വയനാട് ദുരന്തം ലോക്സഭ വൈകീട്ട് ചര്ച്ച ചെയ്യും. കെ സി വേണുഗോപാലിന്റെ ശ്രദ്ധക്ഷണിക്കൽ വൈകീട്ട് മൂന്നിന്.
വയനാട്ടിൽ ഭക്ഷ്യധാന്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പെട്രോൾ പമ്പുകളിൽ ഇന്ധനം സ്റ്റോക്ക് ചെയ്തിട്ടുണ്ട്. മണ്ണെണ്ണ നാളെ മുതൽ വിതരണം ചെയ്യും. ദുരന്തമേഖലയിലെ രണ്ട് റേഷൻ കടകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. റേഷൻ ധാന്യങ്ങൾ വാങ്ങാത്ത ഉപഭോക്താക്കൾക്ക് ഇന്ന് മറ്റൊരു റേഷൻകട വഴി വിതരണം ചെയ്യും. ക്യാമ്പുകളിൽ സപ്ലൈകോ ആവശ്യമായ ഉൽപ്പന്നങ്ങൾ എത്തിക്കും
ഇന്നലെയും ഇന്നുമായി 158 പോസ്റ്മോർട്ടം നടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കൂടുതൽ മൃതശരീരങ്ങൾ ലഭിക്കുന്നുണ്ട് . എത്രയും വേഗം നടപടികൾ പൂർത്തിയാക്കും. നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങൾ എത്തിക്കും. കാലതാമസമില്ലാതെ ശരീരങ്ങൾ വിട്ടുനൽകും. പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ കഴിയില്ല. ടെക്നിക്കലായി മാത്രമേ നടത്തുന്നുള്ളൂ. ഇരകളുടെ കുടുംബങ്ങൾക്ക് പിന്നീട് ആവശ്യമായി വന്നേക്കും. അവശ്യഘട്ടത്തിൽ കൂടുതൽ സജീകരണങ്ങൾ ഒരുക്കും. മൃതദേഹം തിരിച്ചറിയാൻ പഞ്ചായത്തിൻ്റെ കൂടി സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.
അട്ടമല മാനേജരുടെ ബംഗ്ലാവിന് താഴെവശത്ത് നിരവധി മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവർത്തകർ. രക്ഷാപ്രവർത്തന ഉപകരണങ്ങൾ ഇല്ലാതെ ഇവരെ പുറത്തെത്തിക്കാൻ കഴിയില്ലെന്നും രക്ഷാപ്രവർത്തകർ പറയുന്നു.
കാണാതായവരുടെ കണക്കുകൾ ശേഖരിച്ച് റവന്യൂ വിഭാഗം. റേഷൻ കാർഡ്, വോട്ടർപട്ടിക, സ്കൂൾ രജിസ്റ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ്. അപകടത്തിൽ അകപ്പെട്ടവരുടെ കണക്കെടുക്കാനാണ് ശ്രമം. സ്പെഷ്യൽ ഓഫീസർ ശ്രീറാം സാംബശിവ റാവുവിനെ നേതൃത്വത്തിലാണ് ഏകോപനം.
മുണ്ടക്കൈ പൂർണമായും തകർന്നു എന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ വിലയിരുത്തൽ. മണ്ണിന് അടിയിൽ ഉള്ളവരെ കണ്ടത്തെണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണം. രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി.
വെള്ളവും ഭക്ഷണവും കൂടുതലായി സ്ഥലത്ത് എത്തിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മുണ്ടക്കൈയ്യിൽ റോഡ് സംവിധാനം താറുമാറായതിനാൽ യന്ത്രസാമഗ്രികൾ എത്തിക്കാനാകുന്നില്ല. താൽക്കാലിക പാലത്തിന് വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണ്. റോഡ് ഗതാഗതം പുനഃസ്ഥാപിച്ചതിന് ശേഷം ഹിറ്റാച്ചി പോലുള്ള വാഹനങ്ങൾ എത്തിക്കുമെന്നും യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിന്നീട് മാധ്യമങ്ങളെ കാണും.
ബെയ്ലി പാലത്തിന്റെ നിര്മ്മാണം നാളെയെ പൂര്ത്തിയാകൂവെന്ന് ചീഫ് സെക്രട്ടറി വി വേണു. നിർമാണം രാത്രിയും തുടരും.
വയനാട് ദുരന്തത്തെ ചൊല്ലി ലോക്സഭയിൽ ബഹളം. കഴിഞ്ഞ അഞ്ച് വർഷമായി ഇത്തരത്തിൽ നിരവധി അപകടങ്ങൾ നടക്കുന്നു എന്ന് ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞതോടെയാണ് ബഹളം ആരംഭിച്ചത്. പശ്ചിമഘട്ടത്തിലെ അനധികൃത നിർമാണങ്ങളാണ് ഇതിന് കാരണം. ഇത്തരം അപകടങ്ങൾ ശ്വാശ്വത പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു. ഇതോടെ ലോക്സഭയിൽ ബഹളം ആരംഭിച്ചു.
അപകടത്തെ രാഷ്ട്രീയ വൽക്കരിക്കരുതെന്ന് കെ സി വേണുഗോപാൽ തിരിച്ചടിച്ചു. ഇപ്പോൾ രക്ഷാ പ്രവർത്തനത്തിന്റെ സമയമാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം എന്നും തേജസ്വി സൂര്യക്ക് കെ സി വേണുഗോപാൽ മറുപടി നൽകി.
രക്ഷാദൌത്യം ദുഷ്കരമാക്കി ചൂരൽമലയിൽ മഴ കനക്കുന്നു. കനത്ത മഴയിലും രക്ഷാപ്രവർത്തനം തുടരുകയാണ്.
ചെറാട്ടുകുന്ന് കോളനിയില് കാണാതായ 26 പേരെയാണ് കണ്ടെത്തിയത്. പ്രദേശത്ത് കൂടുതല് ഡോക്ടര്മാരെയും ആരോഗ്യ പ്രവര്ത്തകരെയും നിയോഗിക്കും. നാല് സഹകരണ ആശുപത്രികളില് നിന്നുളള സംഘവും വയനാട്ടില് എത്തും. പാലക്കാട് മെഡിക്കല് കോളേജിലെ 50 അംഗ സംഘവും വയനാട്ടിലെത്തും. കല്പറ്റയില് താത്ക്കാലിക ആശുപത്രി തുറക്കാനും തീരുമാനമുണ്ട്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നാളെ സർവകക്ഷി യോഗം ചേരും. വയനാട് വച്ചാണ് സർവകക്ഷിയോഗം ചേരുക. മുഖ്യമന്ത്രി നാളെ രാവിലെ വയനാട് എത്തും. നിലവിൽ വയനാടുള്ള ഒമ്പത് മന്ത്രിമാർ ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
സുദേവിൻ്റെ വീടിനടുത്ത് മറ്റൊരു വീട്ടിലും അഞ്ചുപേർ ഉണ്ടെന്ന് സംശയം. അവിടെയും രക്ഷാപ്രവർത്തനം തുടങ്ങി.
ചാലിയാർ പുഴയിൽ അടിയുന്ന മൃതദേഹങ്ങൾ കണ്ടെത്തി പുറത്തെത്തിക്കാനുള്ള ശ്രമകരമായ പ്രവർത്തനം പുരോഗമിക്കുകയാണ്.
പുനരധിവാസ പ്രവർത്തനങ്ങൾക്ക് സർക്കാരിനോടൊപ്പം പ്രവത്തിക്കാൻ കോഴിക്കോട് രൂപതയും മറ്റ് രൂപതകളും തയ്യാറെന്ന് ഫാ വർഗീസ് ചക്കാലയ്ക്കൽ. റിപ്പോർട്ടർ ടിവി ചെയർമാൻ റോജി അഗസ്റ്റിൻ കൂടെയുണ്ടാകും. ഒരുമിച്ച് നിന്ന് പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാം. സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാണെന്നും ഭാവിയിൽ വേണ്ടത് ചെയ്യാമെന്നും വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു.
പട്ടികജാതി വികസന വകുപ്പിന്റെ പാലാക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക്. കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കും. നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരും സംഘത്തിലുണ്ട്. മന്ത്രി ഒ ആർ കേളുവിൻ്റെ നിർദേശാനുസരണമാണ് മെഡിക്കൽ സംഘം എത്തുന്നത്.
മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് എത്തിച്ചത് ആറ് മൃതദേഹങ്ങൾ. ചൂരൽമലയിൽ നിന്നാണ് രണ്ട് മൃതദേഹങ്ങൾ ലഭിച്ചത്. അഞ്ച് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു . മുണ്ടക്കൈ മഹല്ല് സെക്രട്ടറി അലി (67), ഇന്നലെ കാണാതായ മുണ്ടക്കൈ മദ്രസയിലെ ഉസ്താദ് ഫൈസി, മുണ്ടക്കൈ സ്വദേശികളായ സിനാൻ (24), ഷഹീൻ (20), ലത്തീഫ് (43) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ടു മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെയും ഇന്നുമായി 100 മൃതദേഹങ്ങളാണ് ഇവിടെ എത്തിച്ചത്. കാണാതായവരുടെ എണ്ണം 244 ആയി.
ഇന്നലെ കാണാതായ മുണ്ടക്കൈ മദ്രസയിലെ ഉസ്താദ് ഫൈസിയെ കണ്ടെത്തി. മൃതദേഹം മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ചൂരൽമലയുടെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ചാലിയാറിൽ നിന്ന് കണ്ടെത്തിയ രണ്ട് മൃതദേഹങ്ങൾ കൂടി നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു
അട്ടമലയിൽ കുടുങ്ങിയ കുട്ടികളെ മറുകരയിലെത്തിച്ചു. മദ്രസ അധ്യാപകൻ ഉൾപ്പടെ 11 പേരായിരുന്നു കുടുങ്ങിയത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയ്ലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് രാവിലെ 11.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും.
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തുന്നയിടത്ത് രക്ഷാപ്രവർത്തകർക്ക് വെള്ളവും ഭക്ഷണവും കിട്ടുന്നില്ലെന്ന് പരാതി. രക്ഷാപ്രവർത്തകർ കൂട്ടത്തോടെ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്,
മുണ്ടക്കൈയില് ആകെ ഉണ്ടായിരുന്നത് 504 കെട്ടിടങ്ങള്. ഇതിൽ 370 വീടുകളും ബാക്കി ഹോം സ്റ്റേകളും എസ്റ്റേറ്റ് ക്വാര്ട്ടേഴ്സുകളും. ഇപ്പോൾ 30 വീടുകൾ മാത്രമാണ് ബാക്കി.
രക്ഷാപ്രവര്ത്തനങ്ങള്ക്ക് കൂടുതല് ഉപകരണങ്ങള് ആവശ്യം. ഡ്രില്ലിങ് മെഷീൻ ഉൾപ്പെടെയുളള കൂടുതൽ ഉപകരണങ്ങൾ ഉടൻ എത്തിക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു.
മേപ്പാടി സര്ക്കാര് ആശുപത്രിയിലുള്ള 91 മൃതദേഹങ്ങളുടെയും പോസ്റ്റുമോര്ട്ടം പൂര്ത്തിയാക്കി. 91 മൃതദേഹങ്ങളില് 74 എണ്ണം തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞതില് 62 മൃതദേഹങ്ങള് ബന്ധുക്കള്ക്ക് വിട്ടുനല്കി.
ദുരന്തം അതിജീവിച്ച കുട്ടികൾ അടക്കമുള്ളവരുടെ മാനസികാഘാതം പരിഹരിക്കാൻ കൗൺസിലിങ് ഉൾപ്പെടെയുള്ള ക്രമീകരണം ഒരുക്കണമെന്ന് ടി സിദ്ദിഖ് എംഎൽഎ.
മുണ്ടക്കൈ ഉരുൾപൊട്ടലിൽ ആകെ തുറന്നത് 71 ദുരിതാശ്വാസ ക്യാമ്പുകൾ. ഇവിടങ്ങളിലായി 5748 പേർ കഴിയുന്നു
തമിഴ്നാട് ഫയര്ഫോഴ്സ് ടീം കല്പ്പറ്റയിലെത്തി. ഫയര്ഫോഴ്സ് സംഘം ചൂരല്മലയിലേക്ക് എത്തും.
വയനാട് ദുരന്തം അതീവ ഗൗരവതരമെന്ന് മല്ലികാർജുൻ ഖർഗെ. വിഷയം പാർലമെന്റിൽ ഇന്നും ഉന്നയിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ സജീവമാണ്. എല്ലാ സഹായവും കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഖർഗെ പറഞ്ഞു.
അട്ടമലയിലിലേക്ക് 40 അംഗം സംഘം രക്ഷാ പ്രവർത്തനത്തിന് പുറപ്പെട്ടു. അട്ടമലയിൽ നിരവധി പേർ കുടുങ്ങികിടക്കുന്നു. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നു
വയനാട് ഉരുൾ പൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ രാധാകൃഷ്ണൻ എം പി ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യം.
വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം
ചൂരൽമലയിൽ താൽക്കാലിക പാലത്തിനായി കൂടുതൽ സാമഗ്രികൾ എത്തിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് സാമഗ്രികൾ എത്തിക്കുന്നത്.
മദ്രാസ് റെജിമെന്റില് നിന്നുളള എഞ്ചിനീയറിംഗ് വിഭാഗം ഉടന് സ്ഥലത്തെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്. കോഴിക്കോട് നിന്ന് കാര്മാര്ഗം എത്തികൊണ്ടിരിക്കുകയാണ്. പാലം നിര്മ്മിക്കാനുളള സാധനങ്ങള് 11 മണിയോടെ കണ്ണൂരിലെത്തും. ബെംഗളുരുവില് നിന്ന് വിമാനത്തിലാണ് സാധനങ്ങള് കൊണ്ടു വരുന്നത്. 85 അടി നീളമുളള താല്ക്കാലിക പാലമാണ് നിര്മ്മിക്കുകയെന്നും കെ രാജന് അറിയിച്ചു.
മുണ്ടക്കൈയില് അവശേഷിക്കുന്നത് 30 വീടുകള് മാത്രമെന്ന് പഞ്ചായത്ത് അധികൃതര്. പഞ്ചായത്ത് രജിസ്റ്റര് പ്രകാരം നൂറിലധികം വീടുണ്ടായിരുന്നുവെന്നും പഞ്ചായത്ത് അറിയിച്ചു.
മുണ്ടക്കൈ ദുരന്തം; മുന്നറിയിപ്പ് പഠനങ്ങളും റിപ്പോർട്ടുകളും വീണ്ടും ചർച്ചയാകുന്നുഉറ്റവരെ തിരഞ്ഞ് ആരും നിലമ്പൂരിലേക്ക് പോകേണ്ടതില്ല. നിലമ്പൂരിലുള്ള മൃതദേഹങ്ങള് ഉച്ചയോടെ മേപ്പാടിയിലെത്തിക്കും. ഫ്രീസര് ഉള്ള 38 ആംബുലന്സുകള് തയ്യാറെന്ന് റവന്യൂ മന്ത്രി കെ രാജൻ.
ഏഴിമല നാവിക അക്കാദമിയിലെ 60 അംഗ സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലെഫ്റ്റനൻ്റ് കമാൻഡൻ്റ് ആഷിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ , അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ് ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ്. എം പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
വയനാട്ടിലേത് വൻ ദുരന്തമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവർണർ പറഞ്ഞു. ഗവർണർ ക്യാമ്പുകൾ സന്ദർശിക്കും.
മലപ്പുറത്തും വയനാട്ടിലുമായി ആശുപത്രിയില് കഴിയുന്നത് 204 പേര്. 191 പേരെയാണ് ദുരന്തത്തില് പരുക്കേറ്റ് ആശുപത്രിയിലെത്തിച്ചത്. 101 മൃതദേഹങ്ങളുടെ പോസ്റ്റുമോര്ട്ടം ഇതുവരെ പൂര്ത്തിയാക്കി. 47 മൃതദേഹങ്ങള് ഇതുവരെ ബന്ധുക്കള്ക്ക് വിട്ടുനല്കി. 25 പേരുടെ ശരീരഭാഗങ്ങളാണ് നിലമ്പൂര് ആശുപത്രിയില് ഇതുവരെ ലഭിച്ചത്. മേപ്പാടി സര്ക്കാര് ആശുപത്രിയില് നാല് പേരുടെ ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.
484 പേരെ ഇന്നലെ രക്ഷിക്കാൻ പറ്റിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാർ സംവിധാനം ഏകോപനത്തോടെയാണ് പോകുന്നത്. മാത്രമല്ല, ഈ നാട്ടിലെ ജനങ്ങളും തൊട്ടടുത്ത ജില്ലയിലെ ജനങ്ങളുമടക്കം എല്ലാ നിലയിലും ഇടപെടുകയാണ്. ഞങ്ങളുടെ ജീവൻ പോയാലും വേണ്ടില്ല, ഇടപെടാൻ തയ്യാറാണ് എന്ന നിലയിലാണ് അവർ പ്രവർത്തിക്കുന്നത്. വാക്കുകൾകൊണ്ട് വിവരിക്കുന്നതിന് അപ്പുറമാണ് ഇത്. കേരളത്തിന്റേതായ പ്രത്യേകതയാണ് ഇതെന്നും മന്ത്രി പറഞ്ഞു.
ഞങ്ങൾക്ക് എന്ത് പറ്റിയാലും ആളുകളെ രക്ഷിക്കണം എന്നതാണ് അവരുടെ നിലപാട്. ക്യാമ്പ്, ആശുപത്രി എന്നിവിടങ്ങളിൽ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നുണ്ട്. എന്നാൽ ഒരു വീട്ടിൽ രണ്ട് മുറിയിൽ കിടന്നതിൽ ഒരു മുറിയിൽ കിടന്നവരെ നഷ്ടപ്പെട്ട അവസ്ഥയുള്ളവരടക്കം ഇവിടെയുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയിലാണ് അവർ. അവർക്ക് ശാരീരിക ചികിത്സയ്ക്കൊപ്പം മാനസ്സിക പിന്തുണയും നൽകേണ്ടതുണ്ട്. അതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനിടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി കരസേന. നിലവിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. പ്രദേശത്ത് കുടുതൽ മൃതദേഹം ഉണ്ടെന്ന് കരസേന അറിയിക്കുന്നു.
സുദേവന്റെ വീട്ടിൽ അഞ്ച് പേർ ഉണ്ടെന്ന് ബന്ധു. സുദേവന്റെ ഫോൺ ഇന്നലെ രാത്രി ഏഴ് മണി വരെ റിങ് ചെയ്തിരുന്നതായും ബന്ധു പറയുന്നു.
ഇരുനൂറിലേറെ പേരെ കാണാനില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. 98 പേരെ കാണാനില്ലെന്നാണ് സര്ക്കാര് കണക്ക്. 146 പേര് വിവിധ ആശുപത്രികളില് ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങള്ക്കിടയില് തിരച്ചില് തുടരുകയാണ്.
കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുക ആദ്യ പരിഗണനയെന്ന് മന്ത്രി കെ രാജന്. ബെയ് ലി പാലം നിർമ്മാണം ഉടൻ പൂർത്തിയാക്കും. കൂടുതൽ സേനാംഗങ്ങൾ അൽപ്പസമയത്തിനകം എത്തും. 486 പേരെ ഇതുവരെ രക്ഷിക്കാനായെന്നും മന്ത്രി
രണ്ട് നില വീടിന്റെ മേൽക്കൂര വരെ മണ്ണ് മൂടിയ നിലയിലാണ്. ഉള്ളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ഷീറ്റ് മുറിച്ച് മാറ്റാൻ ശ്രമിക്കുകയാണ്. സുദേവന്റെ വീട് ആർമി പൊളിക്കുകയാണ്.
മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഇന്ന് മൃതദേഹങ്ങൾ എത്തിയിട്ടില്ല. ഇന്നലെ എത്തിയത് 91 മൃതദേഹങ്ങളും മൂന്ന് ശരീരഭാഗങ്ങളുമാണ്. ഇതിൽ 73 മൃതദേഹങ്ങൾ വിട്ടുനൽകി. 21 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ആശുപത്രിയോട് ചേർന്നുള്ള കമ്മ്യൂണിറ്റി ഹാളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പ്രദേശവാസികൾ പറയുന്നത് പ്രകാരം 218 പേരെ കാണാനില്ല. നിലമ്പൂർ ഉള്ള മൃതദേഹങ്ങൾ മേപ്പാടിയിലേക്ക് കൊണ്ടുവരും. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങളാകും കൊണ്ടുവരിക. ഇവിടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള സൗകര്യം ഒരുക്കും.
ഏഴിമല നാവിക അക്കാദമിയിൽ നിന്ന് 68 നാവികസേനാംഗങ്ങൾ ദുരന്തമുഖത്തെത്തി.
ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കൈയ്ക്ക് സാരമായ പരിക്കുണ്ട്.
രക്ഷാദൗത്യത്തിനായി 150 സംഘങ്ങൾ ചുരൽമലയിൽ എത്തി. നാല് സംഘങ്ങളായി രക്ഷാ പ്രവർത്തനം ആരംഭിച്ചു. രവധി പേർ വീടുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നു. കരസേന മുണ്ടക്കൈ ഭാഗത്തേക്കെത്തി.
ചാലിയാർ തീരത്ത് കൂടുതൽ മൃതദേഹങ്ങൾ അടിയുന്നു. ഒരു മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പനങ്കയം മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരങ്ങൾക്കായി ചാലിയാർ തീരത്തും മുണ്ടേരി വനമേഖലയിലും തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 151 ആയി. 481 പേരെ രക്ഷപ്പെടുത്തി. 187 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. 98 പേരെ കണ്ടെത്താനുണ്ടെന്ന് സർക്കാരിന്റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. എന്നാൽ 200 ഓളം പേരെ കാണാതായെന്നണ് പ്രദേശ വാസികൾ പറയുന്നത്.
മെഷീൻ സ്റ്റാർട്ട് ചെയ്തപോലെയുള്ള ശബ്ദമായിരുന്നുവെന്ന് പ്രദേശവാസി. അതിലാണ് പാറയെല്ലാം ഇടിച്ചിടിച്ച് വന്ന് എല്ലാം പോയത്. പുഴ സൈഡിലുള്ള വീടുകളെല്ലാം പോയി. കുറേ ആളുകളും പോയെന്നും പ്രദേശവാസി പറഞ്ഞു.
പെട്ടന്ന് കേടാകുന്ന ഭക്ഷ്യ വസ്തുക്കളും ഉപോയോഗിച്ച വസ്ത്രങ്ങളും ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കരുതെന്ന് വളണ്ടിയർമാർക്ക് നിർദ്ദേശം. ക്യാംപിലേക്ക് പാചകം ചെയ്ത ഭക്ഷണം കൊണ്ടുവരരുത്. വസ്തുക്കൾ ക്യാമ്പിലേക്ക് കൊണ്ടുവരും മുമ്പ് ജില്ലാ ഭരണകൂടവുമായോ അധികൃതരുമായോ സംസാരിക്കണമെന്നും ആവശ്യം.
രണ്ട് ഒഡീഷ സ്വദേശികളെയും കാണാനില്ല; ഒപ്പമുള്ളവരെ അന്വേഷിച്ച് കര്ണാടകക്കാരനായ മഞ്ജുനാഥ്തിരിച്ചറിയാതെ 21 മൃതദേഹങ്ങൾ മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു. നിലമ്പൂരിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ മേപ്പാടിയിലെത്തിക്കും.
നാല് സംഘങ്ങളായാണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മന്ത്രി കെ രാജൻ. ആരോഗ്യവകുപ്പിന്റെ ആളുകളെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അട്ടമലയിൽ മസ്ജിദിൽ ഉസ്താദ് ഉൾപ്പെടെ 10 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇന്നലെ രാത്രി വൈകിയും അവരുമായി സംസാരിച്ചിരുന്നു. അവർ ഭക്ഷണം കഴിച്ച് മാനസ്സികാരോഗ്യത്തോടെ രക്ഷാപ്രവർത്തകരെ കാത്തിരിക്കുകയാണ്. സംഘം ആദ്യം അങ്ങോട്ടേക്കാണ് പോകുക.
ബെയ്ലി പാലം നിർമ്മിക്കും.
മഡ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് എത്തി പരിശോധന നടത്തിയിരുന്നു. പാലം നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങളിൽ കരമാർഗമുള്ളവ ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. വിമാനമാർഗം കൊണ്ടുവരേണ്ടത് രാവിലെ കൊണ്ടുവരും. ഹിറ്റാച്ചിയടക്കമുള്ള യന്ത്രങ്ങൾ എത്തിക്കാൻ ബെയ്ലി പാലം ആവശ്യമാണ്.
ഇന്നലെ രാത്രി മഴ കുറവായതിനാൽ ഒഴുക്ക് കുറഞ്ഞാൽ അതുവഴി കടക്കാമോ എന്ന് നോക്കുന്നുണ്ട്. യന്ത്രങ്ങൾ മറ്റ് വഴികളിലൂടെ കൊണ്ടുപോകാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
മരിച്ചവർ, കാണാതായവർ, ക്യാമ്പിലുള്ളവർ തുടങ്ങിയവരുടെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്താൻ പ്രത്യേക സംഘം രംഗത്തുണ്ടെന്ന് കളക്ടർ മേഖശ്രീ. ഒരാളും ഒറ്റപ്പെട്ട് പോവാതെ എല്ലാവരെയും രക്ഷപ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനാണ് ഇന്ന് പ്രാധാന്യം നൽകുന്നത്. അതിനായി രണ്ട് മാർഗങ്ങളാണ് ഉപയോഗിക്കുക. എയർ ലിഫ്റ്റിങ്ങാണ് ഒരു മാർഗം. അതിനായി ഹെലികോപ്റ്റർ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിസിബിലിറ്റി ലഭിച്ചാൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ആരംഭിക്കും. പാലം ഉണ്ടാക്കി ആളുകളെ കൊണ്ടുവരികയാണ് മറ്റൊരു മാർഗം. എന്നാൽ പാലം നിർമ്മിക്കുന്നതുവരെ കാത്തുനിൽക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് എത്തും
ബെയ്ലി പാലം നിർമ്മിക്കാൻ കാത്തിരിക്കില്ലെന്നും മുണ്ടക്കൈയിലേക്ക് എൻഡിആർഎഫ് സംഘം ഉടൻ പോകുമെന്നും എൻഡിആർഎഫ് സൗത്ത് കമാൻഡൻ്റ് അഖിലേഷ് റിപ്പോർട്ടറോട് വ്യക്തമാക്കി. മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെത്തിക്കലാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കയറുകെട്ടി എൻഡിആർഎഫ് സംഘം പുഴകടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക സംഘവും ചൂരൽ മലയിൽ എത്തി.
സാഹചര്യം വിലയിരുത്തുന്നു
മിൻഹാ ഫാത്തിമ സക്കീർ (15) ആമക്കുഴി ഹൗസ് ചൂരൽമല. മേപ്പാടി ചോലശ്ശേരി ഉബൈദിൻ്റെ മകൾ സിയാ നൂറിൻ (12).
മേപ്പാടി വിംസ് ആശുപത്രിയി നിലവിൽ 85 പേർ ചികിത്സയിലുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരം. ഇന്നലെ ചികിത്സ തേടിയ 59 പേരെ ഡിസ്ചാർജ് ചെയ്തു.
മുണ്ടക്കൈ ദുരന്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യം വയനാട്ടിലേക്ക്. ദില്ലിയിൽ നിന്നുള്ള സൈന്യം കണ്ണൂർ എയർപോർട്ടിൽ വിമാനം ഇറങ്ങി റോഡ് മാർഗം വയനാട്ടിലേക്ക് എത്തും. രക്ഷാദൗത്യത്തിനായി കൂടുതൽ യന്ത്ര സാമഗ്രികളും എത്തിക്കുന്നു.
മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലടക്കമുള്ള 94 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്ട്ടം പൂര്ത്തിയാക്കി. പുലർച്ചെ 3 മണി വരെ സമയമെടുത്താണ് പോസ്റ്റ്മോര്ട്ടം പൂർത്തിയാക്കിയത് 52 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 11 മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നും പരമാവധി മൊബൈൽ ഫ്രീസറുകൾ മേപ്പാടിയിൽ എത്തിക്കാനും നിർദേശമുണ്ട്.
രാവിലെ ആരംഭിക്കാനിരിക്കുന്ന രക്ഷാപ്രവർത്തനത്തിന് മുന്നോടിയായി ചൂരൽമലയിലേയ്ക്ക് ആംബുലൻസുകൾ എത്തിക്കുന്നു. പ്രദേശത്തേക്കുള്ള ഗതാഗതം പൊലീസ് നിയന്ത്രിക്കും. വഴിയിൽ ബാരിക്കേഡ് സ്ഥാപിച്ചു. മഴക്ക് ശമനമുണ്ടായ സാഹചര്യചര്യത്തിൽ ഇന്നത്തെ ദൗത്യം സുഖമമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മുണ്ടക്കൈ ദുരന്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനം തുടരവെ വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനം. വയനാട്ടിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൂരൽമലയിലും അട്ടമലയിലും രാവിലെ ആറ് മണിയോടെ രക്ഷാപ്രവർത്തനം പുനരാരംഭിക്കും. പോസ്റ്റ്മോര്ട്ടം നടപടികളും രാവിലെ തന്നെ തുടങ്ങും.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 186 പേർ. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 20 പേരാണ് ചികിത്സയിലുള്ളത്. മേപ്പാടി വിംസിൽ 133 പേരും മേപ്പാടി സിഎച്ച്സി 28 പേരുമാണ് ചികിത്സയിലുള്ളത്. മേപ്പാടി സിഎച്ച്സിയിൽ 90 പേരുടെ മൃതശരീരങ്ങളുണ്ട്. അതിൽ 45 മൃതദേഹങ്ങൾ പുരുഷന്മാരുടേതും 45 മൃതദേഹങ്ങൾ സ്ത്രീകളുടേതുമാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. നിലമ്പൂരിൽ 32 പേരുടെ മൃതദേഹങ്ങളാണുള്ളത്. ഇതിൽ 19 പേർ പുരുഷന്മാരും 11 പേർ സ്ത്രീകളും രണ്ട് കുട്ടികളുമാണ്. കൂടാതെ ഇവിടെ 25 ശരീര ഭാഗങ്ങളുമുണ്ട്. നാല് ശരീര ഭാഗങ്ങൾ മേപ്പാടി സിഎച്ച്സിയിലുമുണ്ട്.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ഇതുവരെ മരണം 135 ആയി. ദുരന്തത്തിൽ മരിച്ച 66 പേരെ തിരിച്ചറിഞ്ഞു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുകയാണ്. 100 ഓളം അളുകളെക്കുറിച്ച് വിവരമില്ല. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സൈനികർ എത്തുന്നു.
വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ പച്ചക്കറി എത്തിക്കുന്നതിന് ഹോർട്ടിക്കോർപ്പിന് നിർദേശം നൽകിയതായി കൃഷിമന്ത്രി പി പ്രസാദ്. ദുരന്ത സ്ഥലങ്ങളിൽ ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് നാളെ (വ്യാഴാഴ്ച്ച) വയനാട്ടിൽ നേരിട്ട് എത്തുമെന്നും മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് കേരളം നേരിടുന്നതെന്നും ഒരു മനസോടെ ഏവരും ദുരന്ത മേഖലയിലേക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ കൈകോർക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ദുരന്തമേഖലയിൽ കൃഷി നാശം കണക്കാക്കുന്നതിന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
ചാലിയാറിനും ചൂരൽമലയ്ക്കും മുകളിലൂടെ ഹെലികോപ്റ്ററിലൂടെ താഴ്ന്ന് പറന്നാണ് നിരീക്ഷണം നടത്തി സൈന്യം.
തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വയനാട്ടിലേക്ക് പോകും. മറാത്ത, മദ്രാസ് റെജിമന്റിലെ 130 സൈനികരാണ് പോവുക. ക്യാപ്റ്റന്മാരായ സൗരഭ്, തുഷാർ എന്നിവർ സംഘത്തിന് നേതൃത്വം നൽകും. ഒരു സംഘം റോഡ് മാർഗ്ഗവും മറ്റൊരു സംഘം വിമാനത്തിലും പോകും. ക്രെയിൻ, ആംബുലൻസ്, ട്രക്കുകൾ, കുടിവെള്ള ടാങ്കർ തുടങ്ങിയവ വിമാനത്തിൽ കൊണ്ടുപോകും.
റിസോട്ടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നു. വിവിധ റിസോർട്ടിൽ അകപ്പെട്ട 50 പേരെ രക്ഷപ്പെടുത്തി. 250 ലധികം ആളുകൾ കുടുങ്ങികിടക്കുന്നു.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 114 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. മുണ്ടക്കൈ പള്ളിക്ക് സമീപം 16 മൃതദേഹം കണ്ടെത്തിയെന്ന് പ്രദേശവാസി പറഞ്ഞു.
മുണ്ടക്കൈയിൽ സൈന്യം താത്കാലിക പാലം സ്ഥാപിച്ചു. പാലത്തിലൂടെ ആളുകളെ രക്ഷപ്പെടുത്തുന്നു. നൂറിലധികം പേരെ മുണ്ടക്കൈ മലയില് നിന്ന് താഴെയെത്തിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്റര് താഴെയിറക്കി. പരിക്കേറ്റവരെ വ്യോമസേനയുടെ ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്തുന്നു.
ചാലിയാറിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചതായി മലപ്പുറം എസ് പി എസ് ശശിധരൻ അറിയിച്ചു. നാളെ രാവിലെ 7 ന് മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും. 10 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്ട്ടം പൂർത്തിയായി. ചാലിയാറിൻ്റെ തീരങ്ങൾ നിരീക്ഷിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ചാലിയാറിൽ നിന്ന് ഇനിയും മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും ലഭിച്ചേക്കാമെന്നും എസ്പി റിപ്പോർട്ടറിനോട്.
മുണ്ടക്കൈ ദുരന്തത്തിൽ മരണസംഖ്യ 119 ആയി. 51 പേരുടെ പോസ്റ്റ്മോര്ട്ടം നടപടികള് പൂര്ത്തീകരിച്ചു. താത്ക്കാലിക ആശുപത്രി പ്രവര്ത്തനമാരംഭിച്ചു. പോസ്റ്റ്മോര്ട്ടം വേഗത്തിലാക്കാന് കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചു. കോഴിക്കോട് നിന്നുള്ള ഫോറന്സിക് ഡോക്ടര്മാരുടെ പ്രത്യേക സംഘവും വയനാട്ടിലെത്തും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള് കണ്ടെത്താൻ ഡിഎൻഎ പരിശോധനക്ക് ക്രമീകരണം ഏർപ്പെടുത്തി. അധിക മോര്ച്ചറി സൗകര്യങ്ങളും മൊബൈല് മോര്ച്ചറി സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
മുണ്ടക്കൈ ദുരന്തത്തിന് ഇരയായ 30 പേരുടെ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ. എല്ലാ മൃതദേഹങ്ങളും ചാലിയാറിലൂടെ ഒഴുകി വന്നതാണ്. ഇതിൽ18 പുരുഷൻമാർ 10 സ്ത്രീകളും 2 കുട്ടികളുമുണ്ട്.
ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണ്മാനില്ല. ഷഫീന എന്ന ഷബ്നയെയും. ഭർത്താവ് ഉനൈസ്, ഭർത്താവിൻ്റെ ഉമ്മ, പ്ലസ് വൺ വിദ്യാർത്ഥിയായ മകൾ നജ ഫാത്തിമ, ആറാം ക്ലാസ് വിദ്യാർത്ഥി നായകൻ അമീൻ എന്നിവരെ വെള്ളാർ മലയിൽ നിന്ന് കാണാതായി. പുഴയോട് ചേർന്നുള്ള ഇവരുടെ വീട്ടിൽ തെരയാൻ കഴിഞ്ഞിട്ടില്ല. ഇവർ ആശുപത്രിയിൽ എത്തിയിട്ടില്ല.
അബ്ദുൾ സമദ്
ഉബൈദ്
മുനീർ
നൗഷിദ
സുകൃതി
അനീഷ്
ഫാത്തിമ നൂറിൻ
സുലൈമാൻ
അപ്പു
മെഹ്ന മെഹ്വിൻ
പ്രജിത
ശാരദ
അയാൻ
അബൂബക്കർ
താഹിറ
നൗബിഷ
പാർവതി
മനോജ്
സന്തോഷ്
വയനാട് മുണ്ടക്കൈ ദുരന്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് നാളെ എത്തും.
വയനാട് മുണ്ടക്കൈ ദുരന്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന് ദില്ലിയിൽ നിന്ന് കൂടുതൽ സേന എത്തും. കൂടുതൽ സാങ്കേതിക ഉപകരണങ്ങളും എത്തിക്കും.
വയനാട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയമുള്ളവരേ
വയനാട് ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണ്. ഏവരും ഒറ്റക്കെട്ടായി സർക്കാരിന്റെ നേതൃത്വത്തിനു കീഴിൽ അണിനിരന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ സമയത്ത് ദുരന്തമേഖലയിലേക്ക് (മുണ്ടക്കൈ, ചൂരൽമല) അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത് ഒഴിവാക്കണം. ഇത് ഒരു വിനോദസഞ്ചാര മേഖലയോ സന്ദർശ്ശന മേഖലയോ അല്ല. അനാവശ്യമായി ഇവിടെ എത്തുന്ന ഓരോ വാഹനവും ഓരോ വ്യക്തിയും രക്ഷാപ്രവർത്തനങ്ങളെ തടസപ്പെടുത്തും. ഏവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറുക. അനാവശ്യമായി ദുരന്തമേഖലയിലേക്ക് വരാതിരിക്കുക. നമ്മൾ ഒരുമിച്ച് ഈ ദുരന്തത്തെ അതിജീവിക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലേക്ക് തിരിച്ചു. 6 30ന് ഉള്ള പ്രത്യേക വിമാനത്തിലാണ് ഗവർണർ കോഴിക്കോട്ടേക്ക് തിരിച്ചത്. അവിടെനിന്നും റോഡ് മാർഗ്ഗം വയനാട്ടിലെത്തും.
വയനാട്ടിലെ ദുരിത ബാധിതർക്കുള്ള ആവശ്യവസ്തുക്കൾ കളക്ടറേറ്റിലെ കളക്ഷൻ സെന്ററുകളിൽ തന്നെ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ചുരം റോഡിലൂടെ ദുരന്തബാധിത പ്രദേശങ്ങളിൽ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
മുണ്ടക്കൈ ദുരന്തത്തിൽ ട്രീവാലി റിസോർട്ടിൽ കുടുങ്ങിക്കിടന്ന 70 ശതമാനത്തിലധികം ആളുകളെ പുറത്തെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
മുണ്ടക്കൈയിലെ രക്ഷാദൗത്യം രാത്രിയിലും തുടരുന്നു. അടഞ്ഞു കിടക്കുന്ന വീടുകളിൽ സൈന്യം പരിശോധന നടത്തുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. കൂടുതൽ സൈനികർ ദുരന്തഭൂമിയിലേക്ക്.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവർക്കായി 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 3000ത്തിലധികം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. 100 ഓളം പേരെ കണ്ടെത്താനുണ്ടെന്നും മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു.
വയനാട് മുണ്ടക്കൈ ദുരന്തം നാളെ ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു റിപ്പോർട്ടറോട് പറഞ്ഞു.
വയനാടിലെ ദുരിത ബാധിതര്ക്ക് ദുരിതാശ്വാസ സഹായം നല്കുവാന് ആഗ്രഹിക്കുന്നവര് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുക.
ദുരിത ബാധിതര്ക്ക് എല്ലാ സഹായവും സര്ക്കാര് നല്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും.
ഔദ്യോഗിക ദുരിതാശ്വാസ പ്രവര്ത്തകര് അല്ലാത്തവര് ആരും വയനാട്ടിലേക്ക് പോകരുത്. മറ്റുള്ളവര് പോയാല് പ്രാദേശിക സാഹചര്യം കാരണം വഴിയില് തടയുവാന് സാധ്യത ഉണ്ട്.
എന്തെങ്കിലും സാഹചര്യത്തില് ദുരിതാശ്വാസ സഹായമായി വസ്തുക്കള് വാങ്ങിയവര് അതാത് ജില്ലയിലെ കളക്ടറേറ്റില് 1077 എന്ന നംബറില് ബന്ധപ്പെട്ടു അറിയിക്കുക. ജില്ലാ കളക്ടറേറ്റില് ഇവ ശേഖരിക്കുവാന് സംവിധാനം ഒരുക്കും.
പഴയ വസ്തുകള് എത്തിക്കരുത്. അവ സ്വീകരിക്കില്ല.
പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും.
വയനാട് മുണ്ടക്കൈ ദുരന്ത ബാധിതർക്ക് ഗോവ സഹായം പ്രഖ്യാപിച്ചു. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള വയനാട്ടിലേക്ക് തിരിച്ചു.
ഗോവ രാജ്ഭവൻ്റെ വാർത്താക്കുറിപ്പ്
രാജ്യം കണ്ട മഹാദുരന്തങ്ങളിലൊന്നായ ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുകയാണ്. ജീവൻ ഉൾപ്പെടെ സർവ്വസ്വവും നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകളുടെ ദുഃഖത്തിൽ ഗോവയും പങ്കുചേരുകയാണ്. ദുരന്തത്തിൽപെട്ടവരുടെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും സർവ്വാത്മനാ പങ്കാളികളാകാനുള്ള സന്നദ്ധത ഗോവ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ട്. സംഭവം അറിഞ്ഞതിനെ തുടർന്ന് ഗവർണർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ദൽഹിയിൽ കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രിമാരുമായി നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കിതായി രാജ്ഭവൻ അറിയിച്ചു.
ടി എച്ച് വൽസരാജ് പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി രാജ്ഭവൻ, പനാജി ഗോവ 30/4/ 2024
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ഇതുവരെ മരണം 120 ആയി. ദുരന്തത്തിൽ മരിച്ച 47 പേരെ തിരിച്ചറിഞ്ഞു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുകയാണ്. 100 ഓളം അളുകളെക്കുറിച്ച് വിവരമില്ല. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സൈനികർ എത്തുന്നു.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ഇതുവരെ മരണം 125 ആയി. ദുരന്തത്തിൽ മരിച്ച 47 പേരെ തിരിച്ചറിഞ്ഞു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുകയാണ്. 100 ഓളം അളുകളെക്കുറിച്ച് വിവരമില്ല. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സൈനികർ എത്തുന്നു.
ദുരിതത്തിലായ കുട്ടികൾക്ക് മാനസിക പിന്തുണയ്ക്കായി ഹെൽപ് ലൈനിൽ വിളിക്കാം. വനിതാ-ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ദുരന്ത മേഖയിലെ കുട്ടികൾക്ക് അടിയന്തര സംരക്ഷണവും മാനസിക പിന്തുണയും നൽകും. ആവശ്യമാണെങ്കിൽ 1098 ചൈൽഡ് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈ ഭാഗത്ത് രക്ഷാപ്രവർത്തനം പൂർത്തിയായി. കുടുങ്ങിക്കിടന്ന നൂറിലേറെ ആളുകളെയാണ് രക്ഷാപ്രവർത്തകർ രക്ഷിച്ചത്. മുണ്ടക്കൈ ഭാഗത്ത് ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്. റിസോർട്ടിൽ സുരക്ഷിതമായി നിലയുറപ്പിച്ചവർ മാത്രമാണ് ഇപ്പോൾ മുണ്ടക്കൈയിൽ ഉള്ളത്.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലെ ദുരന്ത മേഖലയിൽ എത്തിയത് ആദ്യം എത്തിയത് കേരള പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്. ഓപ്പറേഷൻ എസ് പി തപോഷ് ബസുമതരിയുടെ നേതൃത്വത്തിലായിരുന്നു എസ് ഒ ജി കമാൻഡോ സംഘത്തിൻ്റെ രക്ഷാ പ്രവർത്തനം. ഒറ്റപ്പെട്ട സ്ഥലത്തേക്ക് താൽക്കാലിക പാലം നിർമ്മിക്കാൻ മുൻകൈയെടുത്തതും എസ് ഒ ജി ആയിരുന്നു. പിന്നീട് ആർമി സംഘം എത്തിയപ്പോൾ ആവശ്യമായ സഹായം ചെയ്തതതും എസ് ഒ ജി കമാൻഡോകളായിരുന്നു. മാവോയിസ്റ്റുകൾ തുരത്താൻ ചുമതലയുള്ള സംഘമാണ് എസ് ഒ ജി.
മുണ്ടക്കൈയിൽ കുടുങ്ങിയവരെയും മൃതദേഹം പുഴ കടത്തുന്ന പ്രവർത്തനം അവസാനിപ്പിച്ചു.മുണ്ടക്കൈ ഭാഗത്തെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം അവസാനിച്ചു.
മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ പെട്ട് ചാലിയാറിലൂടെ പോത്തുങ്കലിൽ ഒഴുകിയെത്തിയ മൃതദേഹം മേപ്പാടിയിൽ എത്തിക്കണമെന്ന് ബന്ധുക്കൾ. നിലവിൽ നിലമ്പൂർ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. 35 മൃതദേഹങ്ങളാണ് പോത്തുകല്ലിൽ നിന്ന് കിട്ടിയത്. ഇവർ മുണ്ടകൈ ഭാഗത്ത് നിന്ന് ഒലിച്ചു പോയവരെന്നാണ് സംശയം. . അപകടത്തിൽ കാണാതായവരെ തിരഞ്ഞ് ബന്ധുക്കൾ മേപ്പാടി ആശുപത്രിയിലാണുള്ളത്. നിലമ്പൂരിൽ പോയി തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണെന്നാണ് ബന്ധുക്കൾ പറയുന്നത് നിലവിൽ അപകട സ്ഥലത്ത് നിന്നും കിട്ടുന്ന മൃതദേഹം എത്തിക്കുന്നത് മേപ്പാടിയിലാണ്.
നിലമ്പൂർ പോത്തുകല്ലിലെ തിരച്ചിൽ നാളെ രാവിലെ ആരംഭിക്കും. ചാലിയാർ തീരത്ത് 7 മണിയോടെ തിരച്ചിൽ ആരംഭിക്കും. പുഴയുടെ മുകൾ ഭാഗങ്ങളിലും മൃതദേഹങ്ങൾ ഒഴുകി വന്നതായി പ്രദേശവാസികൾ പറഞ്ഞു.
വയനാട്ടിൽ രാത്രി മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
അട്ടമലയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി നാളെ രാവിലെ തന്നെ രക്ഷാദൗത്യം തുടരും. പ്രദേശത്ത് നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നു.
പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും എഐസിസി ജനറല് സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നാളെ വയനാട്ടില് എത്തില്ല. കാലാവസ്ഥ പ്രതികൂലമായതിനാല് പ്രദേശത്തേക്ക് എത്തിച്ചേരാനാവില്ലെന്ന് അധികൃതര് അറിയിച്ചതോടെയാണ് സന്ദര്ശനം റദ്ദാക്കിയത്. രാഹുല് ഗാന്ധി ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദര്ശനം റദ്ദാക്കിയ വിവരം അറിയിച്ചത്.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ഇതുവരെ മരണം 130 ആയി. ദുരന്തത്തിൽ മരിച്ച 66 പേരെ തിരിച്ചറിഞ്ഞു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുകയാണ്. 100 ഓളം അളുകളെക്കുറിച്ച് വിവരമില്ല. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സൈനികർ എത്തുന്നു.