തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ അച്ഛനെ തോൽപ്പിച്ച് മകൻ. ആലപ്പുഴ രാമങ്കരി പഞ്ചായത്തില് എൽഡിഎഫ് സ്ഥാനാർഥിയായ സരിൻ യുഡിഎഫ് സ്ഥാനാർത്ഥിയും പിതാവുമായ ബാലകൃഷ്ണനെയാണ് തോൽപ്പിച്ചത്. ഒമ്പത് വോട്ടിന്റെ മാത്രം വ്യത്യാസത്തിലായിരുന്നു സരിൻ്റെ വിജയം. സിപിഎമ്മിലെ ഭിന്നതയെ തുടര്ന്ന് അവിശ്വാസത്തിലൂടെ പുറത്തായ പഞ്ചായത്ത് പ്രസിഡന്റ് ആര് രാജേന്ദ്രകുമാര് രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സരിൻ്റെ വിജയം സിപിഐഎമ്മിനെ സംബന്ധിച്ച് പാർട്ടി വിട്ടവരോടുള്ള മധുരപ്രതികാരം കൂടിയാണ്.
അതേ സമയം 49 തദ്ദേശ സ്വയംഭരണ വാര്ഡുകളില് 23 സീറ്റില് ഇടതുമുന്നണി വിജയിച്ചപ്പോള് 4 സ്വതന്ത്രരടക്കം 23 പേര് യുഡിഎഫ് പക്ഷത്തും വിജയിച്ചു. എന്ഡിഎ മൂന്നിടത്തു ജയിച്ചു. തൃശൂര് പാവറട്ടി പഞ്ചായത്തിലെ യുഡിഎഫ് സീറ്റിലടക്കം മൂന്നിടത്താണ് എൻഡിഎ വിജയിച്ചത്. 10 സീറ്റുകള് എല്ഡിഎഫ് പിടിച്ചെടുത്തപ്പോള് 12 സീറ്റ് പിടിച്ചെടുത്ത് യുഡിഎഫും നേട്ടം കൊയ്തു. എല്ഡിഎഫിന് രണ്ടു പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും ഭൂരിപക്ഷം നഷ്ടമായി.
തൃശൂരില് ട്രാക്കില് വെള്ളക്കെട്ട്; ട്രെയിന് സര്വ്വീസുകള് റദ്ദാക്കി