തൃശൂരിലെ അപകടമേഖലകളില് നിന്നും മാറിതാമസിക്കാന് തയ്യാറാകണം;നിർദ്ദേശം പാലിക്കണം: മന്ത്രി ആര് ബിന്ദു

കടല്ക്ഷോഭം ഉണ്ടാവാന് ഇടയുള്ളതിനാല് അപകടമേഖലകളില് നിന്നും മാറിതാമസിക്കാന് തയ്യാറാകണമെന്നും അവര് കൂട്ടിച്ചേര്ത്തു

dot image

തൃശൂര്: ജില്ലയില് ജാഗ്രതാ സന്ദേശം നിലനില്ക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി ആര് ബിന്ദു. അപകടമേഖലയെന്ന് അധികൃതര് കണ്ടെത്തുന്ന സ്ഥലങ്ങളില് നിന്നും ജനങ്ങൾ പകല് സമയത്ത് തന്നെ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്കും മാറാന് ശ്രദ്ധിക്കണമെന്നും രാത്രികാലങ്ങളില് മാറുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിര്ദേശിച്ചു. കടല്ക്ഷോഭം ഉണ്ടാവാന് ഇടയുള്ളതിനാല് അപകടമേഖലകളില് നിന്നും മാറിതാമസിക്കാന് തയ്യാറാകണമെന്നും അവര് കൂട്ടിച്ചേര്ത്തു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ജില്ലാതല ഉദ്യോഗസ്ഥരുമായി ചേര്ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്ത്തകരോട് സംസാരിച്ചു.

ജില്ലയില് നിലവിലെ സ്ഥിതികള് നിയന്ത്രണ വിധേയമാണ്. വിവിധ വകുപ്പുകളും ജനപ്രതിനിധികളും ഏകോപിപ്പിച്ച് പ്രവര്ത്തിക്കുന്നുണ്ട്. നിലവില് 144 ക്യാമ്പുകളിലായി 2984 കുടുംബങ്ങള് ഉള്പെടുന്നു. ആകെ 7864 പേരാണുള്ളത്. പലസ്ഥലങ്ങളിലും വെള്ളക്കെട്ട് ഇറങ്ങാത്തതും മണ്ണിടിച്ചില് ഭീഷണിയുള്ള പ്രദേശങ്ങളില് നിന്നും ആളുകളെ സുരക്ഷിതമാക്കി മാറ്റിയതിനാൽ ആണ് ക്യാമ്പ് വര്ദ്ധിച്ചത്.

ഓഗസ്റ്റ് രണ്ട് രാത്രി 11:30 വരെ ഉയര്ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.കടല്ക്ഷോഭം ഉണ്ടാവാന് ഇടയുള്ളതിനാല് അപകടമേഖലകളില് നിന്നും മാറിതാമസിക്കാന് തയ്യാറാകണം.

മണലി, കുറുമാലി, കരുവന്നൂര്, പുഴകളിലെ ജലനിരപ്പ് അപകടം നിലയുടെ മുകളിലാണ്. ഭാരതപ്പുഴ- ചെറുതുരുത്തി, ആളൂര് എന്നിവ മുന്നറിയിപ്പ് നിലയുടെ മുകളിലുമാണ്. പീച്ചി, വാഴാനി, ചിമ്മിണി, പൂമല, അസുരന്കുണ്ട്, പത്താഴക്കുണ്ട്, പെരിങ്ങല്കുത്ത് ഡാമുകളില് നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

അപകടമേഖലയെന്ന് അധികൃതര് കണ്ടെത്തുന്ന സ്ഥലങ്ങളില് നിന്നും ജനങ്ങൾ പകല് സമയത്ത് തന്നെ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്കും മാറാന് ശ്രദ്ധിക്കണം.രാത്രികാലങ്ങളില് മാറുന്നത് ഒഴിവാക്കണം.

അവശ്യവസ്തുക്കളുടെ ശേഖരണത്തിന് മികച്ച പ്രതികരണമാണ് ജില്ലയിൽ ലഭിച്ചത്.ആറ് ട്രക്കുകളിലായി സാധനങ്ങള് എത്തിച്ചു നൽകാനായി.വയനാട് ഉരുള്പൊട്ടല് ഉണ്ടായ ദുരന്ത പ്രദേശത്തേക്ക് ഒമ്പത് മൊബൈല് ആംബുലന്സുകള്,ആരോഗ്യ സംവിധാനങ്ങള് എന്നിവ തൃശൂരില് നിന്നും അയച്ചിട്ടുണ്ട്.

ജില്ലയില് ജാഗ്രത സന്ദേശം നിലനില്ക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us