വേദനയായി വയനാട്; നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

തീരുമാനം സര്ക്കാരിന് വിടാന് ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു.

dot image

ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടത്. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് ആലോചന. നേരത്തെ നിശ്ചയിച്ച സാംസ്കാരിക ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂര്ണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു.

മാസങ്ങള് നീണ്ട തയ്യാറെടുപ്പില് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു ഇവര് ചൂണ്ടിക്കാണിച്ചത്. പക്ഷേ വയനാട് ദുരന്തം കേരളത്തിന്റെ വേദനയായി മാറിയ പശ്ചാത്തലത്തില് വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം വിവിധ കോണുകളില് നിന്നുയര്ന്നു. ഇതോടെ തീരുമാനം സര്ക്കാരിന് വിടാന് ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു. മുന്പ് വെള്ളപ്പൊക്കത്തെ തുടര്ന്ന് 2018 ലും 2019 ലും നെഹ്റു ട്രോഫി വള്ളം കളി മാറ്റി വച്ചിരുന്നു. കൊവിഡ് സമയത്ത് വള്ളംകളി നടത്തിയിരുന്നില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us