കൽപ്പറ്റ: ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിക്കാന് കേരള പൊലീസിന്റെ ഡ്രോണ് ടീം അംഗങ്ങള് തയാര്. പത്തുകിലോവരെ ഭാരം വരെ താങ്ങാനാകുന്ന ഡ്രോണ് ആണ് സജ്ജമാക്കിയിരിക്കുന്നത്. ഒരുകിലോമീറ്റർ വരെ ഇതിന് പറക്കാനാകും. ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ ദൗത്യത്തിന് പിന്നിൽ. കേരളാ പൊലീസിനെ സഹായിക്കാനാണ് ടീം മേപ്പാടിയിൽ സജ്ജമായിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്നും ശനി, ഞായര് ദിവസങ്ങളിലുമായി നാല് ജില്ലകളില് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. കാസര്കോട്, കണ്ണൂര്, വയനാട് കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്ട്ട് നിലനില്ക്കുന്നത്. ജില്ലയില് മഴ തുടരാനുള്ള സാധ്യതയും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്ന്ന് പല റോഡുകളിലും വെള്ളക്കെട്ടും അപകടസാധ്യതയും നിലനില്ക്കുന്നതിനാല്, അതിരപ്പിള്ളി - മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും ഓഗസ്റ്റ് 03, 04 തീയതികളില് നിയന്ത്രണം ഏര്പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്പേഴ്സനായ ജില്ലാ കലക്ടര് അര്ജുന് പാണ്ഡ്യന് ഉത്തരവിട്ടു.
അടിയന്തര സാഹചര്യങ്ങളില് വാഹനങ്ങള്ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്കൂര് അനുമതിയോടെ യാത്ര ചെയ്യാവുന്നതാണ്. ആവശ്യമായ നടപടികള് ജില്ലാ പോലീസ് മേധാവികള്, തൃശൂര് / വാഴച്ചാല് / ചാലക്കുടി ഡിവിഷണല് ഫോറസ്റ്റ് ഓഫീസര്മാര് സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു.