കര്ക്കടക വാവ്; കൊച്ചി മെട്രോ ഇന്നും നാളെയും അധിക സര്വീസ് നടത്തും

കര്ക്കടക വാവ് പ്രമാണിച്ച് ഇന്നും നാളെയും കൊച്ചി മെട്രോ സര്വീസ് സമയം കൂട്ടി

dot image

കൊച്ചി: കൊച്ചി മെട്രോ സര്വീസ് ഇന്നും നാളെയും അധിക സര്വീസ് നടത്തും. കര്ക്കടക വാവ് പ്രമാണിച്ചാണ് ഇന്നും നാളെയും കൊച്ചി മെട്രോ സര്വീസ് സമയം കൂട്ടിയത്. ഇന്ന് തൃപ്പൂണിത്തുറയില് നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30 നും സര്വീസ് ഉണ്ടാകും.

നാളെ ആലുവയില് നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുലര്ച്ചെ 5 നും 5.30 നും സര്വീസ് ഉണ്ടാകും. അതേസമയം ആലുവ മഹാദേവ ക്ഷേത്രത്തില് ബലിതര്പ്പണ ചടങ്ങുകള്ക്കായുള്ള അവസാനവട്ട ഒരുക്കങ്ങള് പുരോഗമിക്കുകയാണ്.

മണപ്പുറത്ത് 45 ബലിത്തറകളാണ് ഇത്തവണ ഒരുക്കുന്നത്. മഴയെത്തുടര്ന്ന് ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തില് ചെളിയടിഞ്ഞതിനാല് പാര്ക്കിങ് ഏരിയയിലാണ് ഇത്തവണ ബലിത്തറകള് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തര്ക്ക് പ്രവേശനം അനുവദിക്കില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us