മുണ്ടക്കൈയിൽ റെഡ് അലേർട്ട് നൽകിയത് അപകട ദിവസം പുലർച്ചെ; മുഖ്യമന്ത്രിയുടെ മറുപടി ശരിവച്ച് ഐഎംഡി

വയനാട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത് ഉരുൾപൊട്ടലുണ്ടായ ജൂലൈ 30ന് അതിരാവിലെയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവി

dot image

ഡൽഹി: കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ശരിവെച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐഎംഡി). വയനാട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത് ഉരുൾപൊട്ടലുണ്ടായ ജൂലൈ 30ന് അതിരാവിലെയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.

ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ജൂലൈ 18 നും 25 നും ഇടയിൽ പല തവണ സംസ്ഥാനത്തിന് നൽകിയിരുന്നു. ഓറഞ്ച് അലേർട്ട് നൽകുന്നത് തയ്യാറെടുപ്പ് നടത്താനാണെന്നും മഹാപത്ര പറഞ്ഞു.

കേരളത്തിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാൽ റെഡ് അലേർട്ട് ലഭിച്ചത് 30ന് രാവിലെ മാത്രമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ഇത് ശരിവെക്കുന്നതാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവിയുടെ പ്രതികരണം.

മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നൽകിയ മറുപടിയിൽ നിന്ന്

ദുരന്തം ഉണ്ടായ പ്രദേശങ്ങളില് ഓറഞ്ച് അലര്ട്ട് ആണ് ആ ഘട്ടത്തില് നിലനിന്നിരുന്നത്. 115 നും 204 മില്ലിമീറ്ററിനും ഇടയില് മഴ പെയ്യും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാല് എത്ര മഴയാണ് പെയ്തത് ? ആദ്യത്തെ 24 മണിക്കൂറിനുള്ളില് 200 മില്ലി മീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില് 372 മില്ലിമീറ്റര് മഴയാണ് ഈ പ്രദേശത്ത് ആകെ പെയ്തത്. 48 മണിക്കൂറിനുള്ളില് 572 മില്ലിമീറ്റര് മഴയാണ് ആകെ പെയ്തത്. മുന്നറിയിപ്പ് നല്കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഒരുതവണ പോലും ആ പ്രദേശത്ത് റെഡ് അലര്ട്ട് നല്കിയിട്ടുണ്ടായിരുന്നില്ല. എന്നാല് അപകടം ഉണ്ടായതിനുശേഷം രാവിലെ ആറുമണിയോടുകൂടിയാണ് റെഡ് അലര്ട്ട് ഈ പ്രദേശത്ത് മുന്നറിയിപ്പായി നല്കുന്നത്.

ഇനി മറ്റൊരു കാര്യം, ജിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ വയനാട്ടില് ലാന്ഡ് സ്ലൈഡ് വാണിങ് സിസ്റ്റത്തിനായി ഒരു സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. അവര് 29ന് നല്കിയ മുന്നറിയിപ്പ് ഇവിടെ കാണിക്കാം. ഇതില് നാല് തരം മുന്നറിയിപ്പുണ്ട്. കേന്ദ്രസര്ക്കാരിന്റെ ഉടമസ്ഥതത്തിലുള്ള സ്ഥാപനമാണത്. ജൂലൈ 23 മുതല് ജൂലൈ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിന് നല്കിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാല് അതില് ഒരു ദിവസം പോലും അതിശക്തമായ മഴ സാധ്യതയായ ഓറഞ്ച് അലേര്ട് പോലും നല്കിയിട്ടില്ല എന്നതാണ് വസ്തുത.

ജൂലായ് 29 ന് ഉച്ചക്ക് 1 മണിക്ക് നല്കിയ മുന്നറിയിപ്പില് പോലും വയനാട് ജില്ലക്ക് ഓറഞ്ച് അലേര്ട് മാത്രമാണ് നല്കിയത്. വയനാട്ടില് ഉരുള്പൊട്ടല് നടന്നതിന് ശേഷം ജൂലൈ 30 ന് അതിരാവിലെ 6 മണിക്ക് മാത്രമാണ് വയനാട്ടില് അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലേര്ട്ടും പ്രഖ്യാപിക്കുന്നത്. ഇതേ ദിവസം ജിയോളജിക്കല് സര്വ്വേ ഓഫ് ഇന്ത്യ ഉച്ചക്ക് 2 മണിക്ക് നല്കിയ മണ്ണിടിച്ചില്/ഉരുള് പൊട്ടല് സംബന്ധിച്ച വയനാട് ജില്ലയ്ക്കുള്ള 30ആം തീയതിക്കും 31ആം തീയതിക്കും ഉള്ള മുന്നറിയിപ്പില് പച്ച അലേര്ട്ട് ആണ് നല്കിയിട്ടുള്ളത്. പച്ച എന്ന ചെറിയ മണ്ണിടിച്ചില്/ഉരുള് പൊട്ടല് ഉണ്ടാകുവാന് ഉള്ള സാധ്യത എന്നാണ് അര്ത്ഥം. എന്നാല് അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയും ചെയ്ത് കഴിഞ്ഞിരുന്നു.

മറ്റൊരു കേന്ദ്ര സര്ക്കാര് ഏജന്സിയായ കേന്ദ്ര ജലകമ്മീഷന് ആണ് പ്രളയമുന്നറിയിപ്പ് നല്കാന് ഉത്തരവാദിത്തപ്പെട്ട സ്ഥാപനം. എന്നാല് ജൂലൈ 23 മുതല് 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജലകമ്മീഷന് ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതെല്ലാമാണ് വസ്തുത. അപ്പോള് പാര്ലമെന്റില് പറഞ്ഞകാര്യങ്ങള് വസ്തുത വിരുദ്ധമായ കാര്യങ്ങളായാണ് വരുന്നത്.

കേരളം മുന്കൂട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില് മഴക്കാലം തുടങ്ങുമ്പോള് തന്നെ എന് ഡി ആര് എഫ് സംഘത്തെ ലഭ്യമാക്കിയിരുന്നു. 9 എന്.ഡി.ആര്.എഫ് സംഘം വേണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. വയനാട് ജില്ലയില് ഇതില് ഒരു സംഘത്തെ സര്ക്കാര് മുന്കൂറായി തന്നെ വിന്യസിക്കുകയും ചെയ്തിരുന്നു.

'അത് കാലാവസ്ഥാ മുന്നറിയിപ്പ്, ഇത് പഴി ചാരേണ്ട സന്ദർഭമല്ല'; അമിത് ഷായ്ക്കുള്ള മറുപടി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us