'നാളെ വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് തടസ്സമില്ല; കര്ണ്ണാടക തീരങ്ങളില് പോകരുത്'

കേരള - ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

dot image

കൊച്ചി: കേരള-ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കര്ണാടക തീരങ്ങളില് (02/08/2024 മുതല് 03/08/2024 വരെ) മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്നും മുന്നറിയിപ്പുണ്ട്. കര്ണാടക തീരത്ത് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിക്കുന്നത്.

പ്രത്യേക ജാഗ്രതാ നിര്ദേശം

  • 02/08/2024 മുതല് 06/08/2024 വരെ: മധ്യ അറബിക്കടലില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 65 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിന് സാധ്യത.

  • 02/08/2024: മധ്യ പടിഞ്ഞാറന് ബംഗാള് ഉള്ക്കടലില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 65 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ കിഴക്കന് അറബിക്കടല്, ഗള്ഫ് ഓഫ് മന്നാര്, തെക്കന് തമിഴ്നാട് തീരം അതിനോട് ചേര്ന്ന കന്യാകുമാരി തീരം, തെക്ക് ബംഗാള് ഉള്ക്കടല്, മധ്യ ബംഗാള് ഉള്ക്കടല്, വടക്കന് ബംഗാള് ഉള്ക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

03/08/2024: മധ്യ പടിഞ്ഞാറന് ബംഗാള് ഉള്ക്കടല് അതിനോട് ചേര്ന്ന വടക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 65 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ അറബിക്കടല്, ഗള്ഫ് ഓഫ് മന്നാര്, തെക്കന് തമിഴ്നാട് തീരം അതിനോട് ചേര്ന്ന കന്യാകുമാരി തീരം, തെക്ക് ബംഗാള് ഉള്ക്കടല്, മധ്യ ബംഗാള് ഉള്ക്കടല്, വടക്കന് ബംഗാള് ഉള്ക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

04/08/2024: മധ്യ കിഴക്കന് അറബിക്കടലില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 65 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഗള്ഫ് ഓഫ് മന്നാര്, തെക്കന് തമിഴ്നാട് തീരം അതിനോട് ചേര്ന്ന കന്യാകുമാരി തീരം, മധ്യ ബംഗാള് ഉള്ക്കടല് അതിനോട് ചേര്ന്ന തെക്കന് ബംഗാള് ഉള്ക്കടല് എന്നിവിടങ്ങളില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

05/08/2024: മധ്യ കിഴക്കന് അറബിക്കടലില് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 65 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

06/08/2024: മധ്യ കിഴക്കന് അറബിക്കടലില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്പ്പറഞ്ഞ തീയതികളില് ഈ പ്രദേശങ്ങളില് മത്സ്യബന്ധനത്തിന് പോകുവാന് പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us