ഗംഗാവാലിയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്നു, അര്ജുനായുള്ള തിരച്ചില് നാളെ പുനരാരംഭിക്കും: എം പി

ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്നു

dot image

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില് കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചില് നാളെ പുനരാരംഭിക്കുമെന്ന് എം കെ രാഘവന് എം പി. ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില് നാളെ മുതല് തിരച്ചില് പുനരാരംഭിക്കുമെന്ന് കര്ണാടക സര്ക്കാര് അധികൃതരും കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സൈലും അറിയിച്ചതായി എംകെ രാഘവന് എം പി അറിയിച്ചു.

"ഷിരൂര് ദുരന്തത്തില് അകപ്പെട്ട സഹോദരന് അര്ജുനും മറ്റ് രണ്ട് കര്ണ്ണാടക സഹോദരങ്ങള്ക്കുമായുള്ള തിരച്ചില് പുനരാരംഭിക്കുകയാണ്.

പ്രതികൂല കാലാവസ്ഥ മൂലം താത്കാലികമായി നിര്ത്തിവെച്ച തിരച്ചില്, ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില് നാളെ മുതല് പുനരാരംഭിക്കുമെന്ന് കര്ണാടക സര്ക്കാര് അധികൃതരും കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സൈലും അറിയിച്ചു.

പ്രദേശത്തെ കാലാവസ്ഥ താരതമ്യേന ഭേദപ്പെട്ട സാഹചര്യത്തില് അര്ജുനെയും മറ്റ് രണ്ട് പേരെയും കണ്ടെത്താന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സതീഷ് സൈല് പറഞ്ഞു. പ്രതീക്ഷയോടെ കാത്തിരിക്കാം.." എന്നാണ് എം പി അറിയിച്ചത്.

'അര്ജുനായുള്ള തിരച്ചില് പ്രതിസന്ധിയില്, മല്പെ ഇറങ്ങാമെന്ന് അറിയിച്ചിട്ടുണ്ട്': ജിതിന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us