ദുരന്തമുഖത്ത് ആശ്വാസമേകാൻ ലെഫ്. കേണൽ മോഹൻലാൽ: വയനാട്ടിൽ എത്തി

ആർമി ക്യാമ്പിലെത്തിയ മോഹൻലാൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കും

dot image

മേപ്പാടി: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട് മുണ്ടക്കൈ ചൂരൽമലയിൽ നടൻ മോഹൻലാൽ എത്തി. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനികര്ക്കൊപ്പമാണ് എത്തിയത്. ആർമി ക്യാമ്പിലെത്തിയ മോഹൻലാൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. മോഹൻലാൽ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു.

മുൻപും ഐക്യത്തോടെയും ഒരുമയോടെയും ദുരിതങ്ങളെ നേരിട്ടുള്ള നാടാണ് കേരളം എന്നും ഇതും നമ്മൾ മറികടക്കുമെന്നുമാണ് മോഹൻലാൽ കുറിച്ചത്. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടേയും ധൈര്യത്തേയും താൻ അഭിവാദ്യം ചെയ്യുന്നുവെന്നും മോഹൻലാൽ കുറിച്ചു.

അന്നും ഗിരിജയുടെ വീട് തകര്ന്നു, രാഹുല് ഗാന്ധി വീട് നല്കി; ഇപ്പോഴിതാ വീണ്ടും....

മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യർ, നയൻതാര, നവ്യാ നായർ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണി തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. തെന്നിന്ത്യൻ താരങ്ങളായ കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us