കൊച്ചി: പിതൃസ്മരണയിൽ പ്രാര്ത്ഥനയോടെ ജനലക്ഷങ്ങൾ ഇന്ന് കര്ക്കിടക വാവ് ആചരിക്കുന്നു. പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നിതനായി പുണ്യതീര്ത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലും ബലിയര്പ്പിക്കുന്ന ദിവസമാണ് കര്ക്കിടക വാവ്. കര്ക്കിടക വാവ് ദിനത്തില് പിതൃക്കള്ക്ക് ശ്രാദ്ധമൂട്ടിയാല് പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിര്ബന്ധമില്ലെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും ജനങ്ങളുടെ തിരക്കാണ്. സംസ്ഥാനത്ത് നിരവധി ക്ഷേത്രങ്ങളിൽ ബലി തർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആലുവ ശിവരാത്രി മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് സജ്ജമാക്കിയിരിക്കുന്നത്. കനത്ത മഴയിൽ ആലുവ ശിവരാത്രി മണപ്പുറം പൂർണമായി മുങ്ങിയിരുന്നു. ക്ഷേത്രത്തിന് ചുറ്റും പുഴയോരത്തും ചെളി അടിഞ്ഞിരിക്കുന്നതിനാൽ പാർക്കിങ് ഏരിയയിലാണ് ബലിത്തറകൾ ഒരുക്കിയിരിക്കുന്നത്. ആലുവ ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് നേരത്തേ തന്നെ ക്ഷേത്ര ഭരണസമിതി വ്യ ക്തമാക്കിയിരുന്നു.
ബലി തര്പ്പണ ക്രിയ
നമ്മുടെ ബോധത്തെ പരിമിതമായ അവസ്ഥയില് നിന്ന് പ്രപഞ്ചത്തിലുടനീളം എത്തിക്കുന്ന പൂജയാണ് ഈ കര്മം. എല്ലാ ആത്മീയ വഴികളുടെ ലക്ഷ്യവും ഇതുതന്നെ. നെഞ്ചോടു ചേര്ത്ത് പിടിച്ച് പിതൃക്കളെ മനസില് കണ്ടാണ് ബലി കര്മം ചെയ്യുന്നത്. പിതൃ ബലി ഒരാള്ക്ക് വേണ്ടിമാത്രമല്ല മുഴുവന് പിതൃ പരമ്പരയേയും കണക്കിലെടുത്തുകൊണ്ടാണ് ചെയ്യുന്നത്. ഭൂമിയും ചന്ദ്രനും സൂര്യനും ഏകദേശം ഒരേ രേഖയില് വരുന്ന സമയം ആണ് വാവ്. ഭൂമിയുടെ നിഴല് ചന്ദ്രനില് വീഴുന്നതാണ് കറുത്ത വാവ്. നമ്മുടെ ശരീരം അഗ്നി, സോമ, സൂര്യ മണ്ഡലങ്ങള് ആയി ബന്ധപ്പെട്ട് കിടക്കുന്നു. ഈഢ, പിംഗള സുഷുമ്ന നാഡികള് ശരീരത്തില് ഈ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല് പ്രപഞ്ചത്തില് ഉണ്ടാക്കുന്ന മാറ്റം നമ്മുടെ ശരീരത്തിലും ഉണ്ടാകുന്നു. ഈ സമയത്താണ് സുഷുമ്നയിലൂടെ ഊര്ജ പ്രവാഹം ഉണ്ടാകുന്നത്. ഇത് മനുഷ്യരുടെ ബോധ മണ്ഡലത്തെ സ്വാധീനിക്കുകയും ചന്ദ്രനില് ഉണ്ടാകുന്ന മാറ്റം മനുഷ്യ മനസ്സില്, ബോധ തലത്തില് സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഗ്രഹണ സമയങ്ങളില് സാധന ചെയ്യണം എന്ന് പറയുന്നതും ഇത് കൊണ്ടാണ്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; 4 ജില്ലകളില് യെല്ലോ അലേര്ട്ട്വീട്ടിലും ബലിയിടാം
മാലകര്മത്തിന് വേണ്ടത് വസ്തുക്കള്: തുളസി, ചെറൂള, കിണ്ടി-വെള്ളം, ചന്ദനം, ചന്ദനത്തിരി, ദീപം, നിലവിളക്ക്, എണ്ണ, തിരി, എള്ള്, പിണ്ഡം (പച്ചരിയും എള്ളും ശര്ക്കരയും പഴവും തേനും ചേര്ത്ത് കുഴച്ചത്), ദര്ഭ (പവിത്രം). നിവേദ്യം, ഹവിസ് (ഉണക്കലരി വറ്റിച്ചത്), തൂശനില-രണ്ട്, ബലിതര്പ്പണം ആരംഭിക്കാം...
കുളിച്ച് ശുദ്ധമായി വേണം ബലി തര്പണ കര്മത്തിനിരിക്കാന്. അഞ്ച് തിരിയിട്ട നിലവിളക്ക് കൊളുത്തുക. തെക്കോട്ട് തിരിഞ്ഞിരുന്ന് മുന്നില് തൂശനില തെക്കോട്ടായി വെച്ച് പൂവെടുത്ത് പ്രാര്ഥിക്കാം (ശുക്ലാംബരധരം വിഷ്ണും ശശിവര്ണം ചതുര്ഭുജം, പ്രസന്നവദനം ധ്യായേത് സര്വവിഘ്നോപശാന്തയേ). നമ്മളെ നാമാക്കിയ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കും പുണ്യത്തിനും വേണ്ടി ചെയ്യുന്ന അമാവാസി ശ്രാദ്ധത്തിന് ഗുരുക്കന്മാരുടെയും ജഗദീശ്വരന്റെയും അനുഗ്രഹം ഉണ്ടാകാനും തെറ്റുകുറ്റങ്ങളെല്ലാം പൊറുത്ത് കര്മം അനുഷ്ഠിക്കാന് പറ്റണേയെന്ന പ്രാര്ഥനയാണ് മനസില് വേണ്ടത്. പ്രാര്ത്ഥിച്ചതിന് ശേഷം പുഷ്പം നിലവിളക്കിന്റെ പാദത്തില് സമര്പ്പിക്കുക. പവിത്രം ധരിച്ച് എള്ളും പൂവും ചന്ദനവും ചേര്ത്ത് ശിരസ്സില് മൂന്നുവട്ടം ഉഴിഞ്ഞ് പിതൃക്കളെ മനസില് സങ്കല്പ്പിച്ച്, ആവാഹിച്ച് ഇലയില് സമര്പ്പിക്കുക. വലതു കൈയില് എള്ളെടുത്ത് ഇടതു കൈകൊണ്ട് കിണ്ടിയില് നിന്നുള്ള വെള്ളമൊഴിച്ച് മൂന്നുവട്ടം ദര്ഭയ്ക്ക് മുകളിലൂടെ ഇലയില് വീഴ്ത്തുക.
എടുത്തുവെച്ചിരിക്കുന്ന പിണ്ഡത്തില് നിന്ന് അഞ്ച് തവണ പിതൃക്കളെ സ്മരിച്ച് ദര്ഭയ്ക്കുമുകളില് സമര്പ്പിക്കുക. പിണ്ഡത്തിനു മുകളില് മൂന്ന് പ്രാവശ്യം ചൂണ്ടുവിരലിലൂടെ ചുറ്റിച്ച് എള്ളും വെള്ളവും ഒഴിക്കിക. ശേഷം തുളസിയില കൊണ്ട് മൂന്ന് വട്ടം വെള്ളവും ചന്ദനവും പുഷ്പവും പിണ്ഡത്തിന് മുകളില് സമര്പ്പിക്കണം.
തെറ്റുകളെല്ലാം പൊറുത്ത് പിതൃക്കളുടെ മോക്ഷത്തിനായി പ്രാര്ത്ഥിക്കുക. പൂവ് പിണ്ഡത്തിനു മുകളില് സമര്പ്പിച്ച ശേഷം എഴുന്നേറ്റ് നിന്ന് ഇടത്തോട്ട് മൂന്ന് പ്രദക്ഷിണം ചെയ്യുക. ശേഷം സമസ്താപരാധവും ക്ഷമിച്ച് പ്രാര്ഥിച്ച് പിതൃക്കളെ നമസ്കരിക്കുക. വീണ്ടും പൂവെടുത്ത് പിണ്ഡത്തിനുമുകളില് സമര്പ്പിക്കുക. പിണ്ഡം ഇലയോടെ എടുത്ത് തെക്ക് ഭാഗത്ത് വെച്ച് കൈ നനച്ച് കൊട്ടി കാക്കയ്ക്ക് സമര്പ്പിക്കാം. ശേഷം പവിത്രം ഊരി കെട്ടഴിച്ച് ഇലയില് വെയ്ക്കാം.
LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻബലിതര്പ്പണം നടക്കുന്ന പ്രധാന ക്ഷേത്രങ്ങള്
കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും വളരെ പ്രധാന്യത്തോടെയാണ് കര്ക്കിടക വാവ് ബലി നടത്താറുള്ളത്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, വര്ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര് ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദ ക്ഷേത്രം, കണ്ണൂര് ശ്രീ സുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുമൂലവരം തിരുവില്ല്വാമല തുടങ്ങിയവയാണ് ബലി തര്പണം നടത്തുന്ന പ്രസിദ്ധ ക്ഷേത്രങ്ങള്. മലബാറില് കര്ക്കിടക ബലിതര്പ്പണത്തിന് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രം തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലാണ്. ചില ക്ഷേത്രങ്ങളില് എല്ലാ ദിവസവും ബലി തര്പ്പണം നടത്താമെങ്കിലും കർക്കിടക വാവിലെ ബലിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.