'വട്ടപൂജ്യമാണ് ഞങ്ങളിപ്പോൾ, അതിനിടയിലാണ് ഉള്ളതും മോഷ്ടിച്ച് കൊണ്ടുപോകുന്നത്',പരാതിയുമായി നാട്ടുകാർ

രക്ഷാപ്രവർത്തനത്തിന് മറ്റു ജില്ലയിൽ നിന്ന് പോലും സന്നദ്ധരായെത്തിയവരെ പോലും സംശയത്തിന്റെ നിഴലിൽ ആക്കുന്നതാണ് ഇത്തരക്കാർ.

dot image

കല്പറ്റ: ആയിരകണക്കിന് രക്ഷാപ്രവർത്തകരാണ് വയനാടിനെ കരകയറ്റാൻ കൂടെ നിൽക്കുന്നത്. എന്നാൽ ഇതിൽ 99 % പേരും ആത്മാർഥമായി ഒന്നും പ്രതീഷിക്കാതെ ഉറ്റവരെ തിരയുമ്പോൾ ഒട്ടും രസകരമല്ലാത്ത ഒരു വാർത്തയാണ് ഇപ്പോള് പുറത്ത് വരുന്നത്. പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലിൽ സാഹചര്യത്തിൽ പൂട്ടിയിട്ട വീടുകളിൽ നിന്നും പല സാധനങ്ങളും മോഷണം പോകുന്നു എന്ന പരാതിയും അതിന് സുരക്ഷ വേണമെന്ന ആവശ്യവുമായെത്തിയിരിക്കുകയാണ് നാട്ടുകാർ.

'എല്ലാം നഷ്ടപ്പെട്ട ആളുകളാണ് ഞങ്ങൾ. വീട് പൂട്ടിയാണ് ക്യാപിലേക്ക് മാറിയത്. ഇപ്പോൾ നോക്കുമ്പോൾ വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ച് അകത്തു കടന്നിട്ടുണ്ട്. വസ്ത്രങ്ങൾ അടക്കമുള്ളവ നഷ്ടമായിട്ടുണ്ട്. വീടും, കച്ചവട സ്ഥാപനങ്ങളും വാഹനവും ജീവനും നഷ്ട്ടപെട്ടവരാണ് ഞങ്ങൾ അതിനിടയിലാണ് മോക്ഷണവും. രക്ഷാപ്രവർത്തനത്തിന് എത്തുന്നവരെ കുറ്റം പറയുകയല്ല. പക്ഷെ എല്ലാവരും ആ ഉദ്ദേശത്തോടെയല്ല എത്തിയത് എന്നത് വിഷമിപ്പിക്കുന്ന കാര്യമാണ് 'എന്നാണ് നാട്ടുകാർ റിപ്പോർട്ടർ ടി വി യോട് പറഞ്ഞത്.

ദുരിതാശ്വാസ നിധി; ക്യു ആർ കോഡ് സംവിധാനം ഒഴിവാക്കും, യു പി ഐ ഐഡി വഴി സഹായം നൽകാം

കുത്തിയൊലിച്ച മലവെള്ളത്തിൽ ജീവനും കൊണ്ടോടിയ മനുഷ്യർക്ക് വീടിന്റെ വാതിൽ ഒന്ന് ചാരി ഇടാൻ പോലുമുള്ള സാവകാശം കിട്ടിയുന്നില്ല. രാത്രി കിടക്കുമ്പോൾ ഊരിവെച്ചിരുന്ന ആഭരണങ്ങൾ മുതൽ കല്യാണ ആവശ്യങ്ങൾക്കായി കരുതിവെച്ചിരുന്ന സമ്പത്ത് വരെ മണ്ണിനടിയിലോ ചളിയിലോ പൂണ്ടു കിടക്കുന്നുണ്ടാകാം. ആ സമ്പത്തിന് ഇന്ന് അവകാശികൾ ഇല്ലെങ്കിൽ പോലും അത് കവർന്നെടുക്കാൻ ശ്രമിക്കുന്നത് ഒട്ടും അംഗീകരിക്കാൻ ആകുന്ന പ്രവണതയല്ല. രക്ഷാപ്രവർത്തനത്തിന് മറ്റു ജില്ലയിൽ നിന്ന് പോലും സന്നദ്ധരായെത്തിയവരെ പോലും സംശയത്തിന്റെ നിഴലിൽ ആകുന്നതാണ് ഇത്തരക്കാർ. ഇവരെ പൊലീസും മറ്റു സംവിധാനങ്ങളും കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us