ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴവെള്ളം കയറി ദിവസങ്ങളോളം അടച്ചിട്ട വീടുകളിലേക്ക് തിരികെ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച നിര്ദേശങ്ങളുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി

dot image

തൃശ്ശൂര് : സംസ്ഥാനത്ത് മഴ കടുത്തതോടെ പല കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളില് അഭയം തേടിയിരുന്നു. മഴവെള്ളം കയറി ദിവസങ്ങളോളം അടച്ചിട്ട വീടുകളിലേക്ക് തിരികെ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച നിര്ദേശങ്ങള് നല്കിയിരിക്കുകയാണ് ഇപ്പോള് തൃശ്ശൂര് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്ത്തകരുടെ നിർദേശപ്രകാരം അണുനശീകരണി ഉപയോഗിച്ച് വൃത്തിയാക്കി മാത്രമേ പ്രവേശിക്കാൻ പാടുള്ളൂവെന്ന് നിർദേശം ഉണ്ട്.

  • മേല്ക്കൂരകളും ഭിത്തികളും ബലഹീനമല്ലെന്നും വിള്ളലില്ലെന്നും ഉറപ്പാക്കുക

  • മലിനമായ കിണറുകളും കുടിവെള്ള ടാങ്കുകളും ആരോഗ്യ പ്രവര്ത്തകരുടെ നിർദേശപ്രകാരം ബ്ലീച്ചിങ് പൗഡര് ഉപയോഗിച്ച് ശുദ്ധീകരിച്ച ശേഷം ഉപയോഗിക്കുക

  • കക്കൂസ് ടാങ്ക് വെള്ളപ്പൊക്കത്തില് തകര്ന്നിട്ടില്ലെന്ന് ഉറപ്പാക്കണം. കേടുപാടുകള് ഉണ്ടെങ്കില് നന്നാക്കണം. ശുചിമുറിയും പരിസരവും വൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവൂ.

  • കൈകാലുകളില് മുറിവുള്ളവര് ഡോക്ടറെ കണ്ട് ഉപദേശം തേടിയ ശേഷം ശുചീകരണ പ്രവര്ത്തനങ്ങളില് ഏര്പ്പെടുക

  • വൈദ്യുതോപകരണങ്ങള് ഉപയോഗിക്കും മുമ്പ് സുരക്ഷ ഉറപ്പാക്കുക

വിമർശിക്കേണ്ട സമയമല്ല, ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം: കെ സുധാകരനെ തള്ളി വി ഡി സതീശൻ
  • മലിന ജലത്തില് ജോലി ചെയ്യേണ്ട സാഹചര്യത്തില് വ്യക്തിഗത സുരക്ഷ ഉപാധികള് (ഗംബൂട്ട്, കൈയുറ) നിര്ബന്ധമായും ഉപയോഗിക്കുക

  • വീടുകളില് തുറന്ന നിലയില് സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റും മലിനമാകാൻ ഇടയുള്ളതിനാല് ഉപയോഗിക്കരുത്

  • മലിന ജലവുമായി സമ്പര്ക്കം ഉണ്ടായവരും ഉണ്ടാകാന് സാധ്യതയുള്ളവരും ഡോക്സിസൈക്ലിന് ഗുളിക 200 എം.ജി (100 എം.ജി*2) കഴിക്കണം. ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ സുരക്ഷിതത്വം നല്കൂ. ആരോഗ്യ കേന്ദ്രങ്ങളിലും ക്യാമ്പുകളിലും മരുന്ന് ലഭ്യമാണ്. ആറാഴ്ച മുടങ്ങാതെ കഴിക്കണം.

  • ഭക്ഷണ ആവശ്യങ്ങള്ക്കായി ഉപയോഗിക്കുന്ന പാത്രങ്ങള്, ഗ്ലാസുകള് തുടങ്ങിയവ തിളപ്പിച്ച വെള്ളത്തില് ഒരു ശതമാനം ക്ലോറിന് ലായനിയില് 20-30 മിനിറ്റ് വെച്ച ശേഷം കഴുകി ഉപയോഗിക്കുക.

  • വീട് വൃത്തിയാക്കുമ്പോള് പാഴ്വസ്തുക്കള് അലക്ഷ്യമായി വലിച്ചെറിയരുത്

  • ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം താമസം ആരംഭിക്കുക

  • മെയിന് സ്വിച്ച് ഓഫാണെന്ന് ഉറപ്പാക്കുക. സോളാര്, ഇന്വെര്ട്ടര് എന്നിവ സ്ഥാപിച്ചവര് മുന്കരുതല് എടുക്കുക

dot image
To advertise here,contact us
dot image