വയനാട് ദുരന്തം: വീട് നഷ്ടമായവർക്ക് ഗോകുലം ഗ്രൂപ്പിൻ്റെ സഹായത്തോടെ 25 വീടുകൾ 'എയ്മ' നിർമ്മിച്ചു നൽകും

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ സംസ്ഥാന ഘടകങ്ങളുടെയും ശ്രീ ഗോകുലം ഗ്രൂപ്പിൻ്റെ പങ്കാളിത്തതോടെയാണ് വയനാട് ദുരന്തത്തിൽ വീട് നഷ്ടമായ കുടുംബങ്ങൾക്ക് 25 വീട് നിർമ്മിച്ചു നൽകാൻ തീരുമാനമായത്

dot image

കൽപറ്റ: വയനാട് ദുരന്തത്തിൽ വീട് നഷ്ടമായവർക്ക് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ 25 വീടുകൾ നിർമ്മിച്ചു നൽകും. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ സംസ്ഥാന ഘടകങ്ങളുടെയും ശ്രീ ഗോകുലം ഗ്രൂപ്പിൻ്റെ പങ്കാളിത്തതോടെയാണ് വയനാട് മുണ്ടക്കൈയിലെ ദുരന്തത്തിൽ വീട് നഷ്ടമായ കുടുംബങ്ങൾക്ക് 25 വീട് നിർമ്മിച്ചു നൽകാൻ തീരുമാനമായത്. സാമൂഹിക സേവനത്തോടുള്ള എയ്മയുടെ സമർപ്പണം പ്രകടമാക്കികൊണ്ട്, ബാധിത കുടുംബങ്ങൾക്ക് പ്രതീക്ഷയും ഉയർത്തെഴുന്നേൽപ്പും പുനഃസ്ഥാപിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് എഐഎംഎ പ്രസിഡൻ്റ് ഗോകുലം ഗോപാലൻ വ്യക്തമാക്കി.

ശ്രീ ഗോകുലം ഗ്രൂപ്പിൻ്റെ പിന്തുണയോടെ സംസ്ഥാന യൂണിറ്റുകളുടെ കൂട്ടായ പ്രവർത്തനത്തിൻ്റെ ശക്തിയും സാമൂഹിക ഉത്തരവാദിത്വവും ഉയർത്തിക്കാട്ടിക്കൊണ്ട് സുരക്ഷിതവും മോടിയുള്ളതുമായ വീടുകൾ പദ്ധതിയിലൂടെ ഉറപ്പാക്കുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

റിപ്പോര്ട്ടര് ടിവി ചെയ്തത് വലിയ കാര്യം; സഹകരിക്കാന് തയ്യാര്: ഗോകുലം ഗോപാലന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us