'ഒരു മാധ്യമ സ്ഥാപനമെന്ന നിലയിൽ റിപ്പോർട്ടർ ടിവിയുടെ പ്രഖ്യാപനം സന്തോഷം നൽകുന്നത്'; വി വസീഫ്

'ഈ ദുരന്തത്തിൽ അകപ്പെട്ട നമ്മുടെ വയനാട് ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനത്തിന് ഈ നാടാകെ ചേർന്നു നിൽക്കും'

dot image

കല്പ്പറ്റ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി റിപ്പോര്ട്ടര് ടി വി ടൗണ്ഷിപ്പ് നിര്മ്മിക്കുമെന്ന റിപ്പോര്ട്ടര് ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്റെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഒരു മാധ്യമ സ്ഥാപനമെന്ന നിലയിൽ റിപ്പോർട്ടർ ടിവിയുടെ പ്രഖ്യാപനം സന്തോഷം നൽകുന്നതാണെന്നും വയനാട് ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനത്തിന് ഈ നാടാകെ ചേർന്നു നിൽക്കുമെന്നും വസീഫ് റിപ്പോർട്ടറിനോട് പറഞ്ഞു.

'റിപ്പോർട്ടർ ടിവിയുടെ ഈ പ്രഖ്യാപനം തീർച്ഛയായും സന്തോഷം നൽകുന്ന ഒന്നാണ്. അഭിമാനകരമായ സന്തോഷം തന്നെയാണ് നിങ്ങൾ പൊതു സമൂഹത്തിന് മുൻപിൽ വെച്ചത്. ഏറ്റവും ആദ്യം വീടുകളുടെ പ്രഖ്യാപനം ഞങ്ങൾ നടത്തിയിരുന്നു. 25-ലധികം വീടുകൾ നിർമ്മിച്ച് നൽകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

50 വീടുകളെങ്കിലും നിർമ്മിച്ച് നൽകാൻ സാധിക്കും എന്നാണ് ഞങ്ങളുടെ പ്രവർത്തകർക്ക് ലഭിക്കുന്ന വിവരം. അത് സ്ഥലം ഉൾപ്പടെ കണ്ടെത്തി സർക്കാരുമായി ചേർന്നുകൊണ്ട് എല്ലാ മാർഗനിർദേശങ്ങളും അനുസരിച്ചായിരിക്കും ഞങ്ങളുടെ ഇടപെടൽ. റിപ്പോർട്ടർ ടിവിയും അതുപോലെ തന്നെ ടൗൺഷിപ്പാണ് പ്രഖ്യാപിച്ചത്. ഒരു മാധ്യമ സ്ഥാപനം എന്ന നിലയിലുള്ള ഈ ഇടപെടൽ അഭിനന്ദനാർഹമാണ്. എല്ലാവിധ അഭിവാദ്യങ്ങളും പിന്തുണയും ഇതിനോട് ചേർന്ന് നൽകുകയാണ് ഡിവൈഎഫ്ഐ.

കേരളത്തിലെ മുഖ്യമന്ത്രി തന്നെ അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞ ഒരു കാര്യമുണ്ട്, ഈ കേരളം അവരെ ചേർത്ത് നിർത്തും എന്ന്. അതോട് ചേർന്ന് നിൽക്കുന്നതാണ് നാനാ ഭാഗത്ത് നിന്നുള്ളവർ സഹായവുമായെത്തുന്നത്. മനുഷ്യ സാധ്യമായ എല്ലാം, നമുക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്തുകൊണ്ട് സന്തോഷകരമായ ഭാവി ജീവിതത്തിന് നേതൃത്വം കൊടുക്കാൻ നമുക്ക് സാധിക്കും. സർക്കാർ അതിന് നേതൃത്വം കൊടുക്കും. അതിന് പിന്തുണയുമായി റിപ്പോർട്ടർ പോലെയുള്ള പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി തന്നെയുണ്ട്. ഈ ദുരന്തത്തിൽ അകപ്പെട്ട നമ്മുടെ വയനാട് ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനത്തിന് ഈ നാടാകെ ചേർന്നു നിൽക്കും.', വസീഫ് പറഞ്ഞു.

'റിപ്പോർട്ടർ ടിവിയുടെ സമീപനം പോസിറ്റീവാണ്, ഈ ഉദ്യമത്തിൽ സർക്കാരും ഒപ്പമുണ്ട്'; പി എ മുഹമ്മദ് റിയാസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us