വയനാടിന് കൈത്താങ്ങ്: ചിരഞ്ജീവിയും രാം ചരണും ചേര്ന്ന് 1 കോടി രൂപ നല്കി

പ്രകൃതിക്ഷോഭം മൂലം കേരളത്തിന് നഷ്ടപ്പെട്ട നൂറുകണക്കിന് ജീവനുകള് ആഴത്തിൽ വിഷമിക്കുന്നു.

dot image

വയനാട് ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി തെന്നിന്ത്യൻ താരങ്ങളായ ചിരഞ്ജീവിയും രാം ചരണും. ഇരുവരും ചേർന്ന് ഒരു കോടി രൂപയാണ് വയനാടിന് നൽകിയത്. ചിരഞ്ജീവിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

'പ്രകൃതി ക്ഷോഭം മൂലം കേരളത്തിന് നഷ്ടപ്പെട്ട നൂറുകണക്കിന് ജീവനുകളിൽ ആഴത്തിൽ വിഷമിക്കുന്നു. വയനാട് ദുരന്തത്തിനിരയായവരോട് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ദുരിതബാധിതർക്കുള്ള ഞങ്ങളുടെ പിന്തുണയുടെ അടയാളമായി ഞാനും ചരണും ചേർന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. വേദനിക്കുന്ന എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാൻ എൻ്റെ പ്രാർത്ഥനകൾ! 'എന്നാണ് ചിരഞ്ജീവി കുറിച്ചിരിക്കുന്നത്.

റിപ്പോര്ട്ടര് ടിവി ചെയ്തത് വലിയ കാര്യം; സഹകരിക്കാന് തയ്യാര്: ഗോകുലം ഗോപാലന്

നേരത്തെ തെന്നിന്ത്യൻ താരം അല്ലു അർജുൻ 25 ലക്ഷം രൂപയാണ് കേരളത്തിനായി അല്ലുഅർജുൻ നൽകിയത്. നടി രശ്മിക മന്ദാനയും 10 ലക്ഷം രൂപ നൽകിയിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിയിരിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ സൂര്യയും, ജ്യോതികയും, കാർത്തിയും, വിക്രവുമെല്ലാം വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരുകയും സഹായവും നൽകിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us